- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൂണ്ടയിൽ കൊരുത്തതെന്ത്? കൗതുകമുണർത്തി ജോജി ടീസർ പുറത്ത്; ഫഹദ് ദീലീഷ് പോത്തൻ ടീമിന്റെ ജോജിയെത്തുക ഏപ്രിൽ 7ന് ആമസോൺ പ്രൈമിലൂടെ; ദീലിഷ് പോത്തന്റെ മറ്റൊരു മാജിക്കിനായി കാത്ത് പ്രേക്ഷകർ
തിരുവനന്തപുരം: ഷേക്പിയറുടെ ദുരന്ത നാടകങ്ങളിലൊന്നായ 'മക്ബത്തി'ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രം ജോജി ഏപ്രിൽ 7 ന് ആമസോൺ പ്രൈമിലുടെ റിലീസ് ചെയ്യും.ചിത്രത്തിന്റെ ടീസറും പോസ്റ്ററും പുറത്ത് വിട്ട് ആമസോൺ പ്രൈം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ചിത്രത്തിന്റെ സംവിധായകനും താരങ്ങളും ഉൾപ്പടെ മലയാളത്തിലെ പ്രമുഖ താരങ്ങൾ ടീസർ ഷെയർ ചെയ്തിട്ടുണ്ട്.
മാക്ബത്തിന്റെ അത്യാഗ്രഹം, അഭിലാഷം, കൊലപാതകം, രഹസ്യം എന്നീ പ്ലോട്ടുകൾ ഉൾപ്പെടുത്തി ക്രൈം ഡ്രാമയായാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.കർഷക കുടുംബത്തിലെ ഇളയ മകനായ ജോജി എന്ന കഥാപാത്രത്ത ചുറ്റിപ്പറ്റിയാണ് ഈ കഥ നടക്കുന്നത്. എൻജിനീയറിങ് ഡ്രോപ്പ് ഔട്ടായ ജോജിക്ക് അതിസമ്പന്നനായ എൻആർഐയാകണമെന്നാണ് ആ?ഗ്രഹം. കുടുംബത്തിൽ അപ്രതീക്ഷിതമായുണ്ടാകുന്ന ഒരു സംഭവത്തെ തുടർന്ന് ജോജി തന്റെ പദ്ധതികൾ നടപ്പിലാക്കുന്നതാണ് സിനിമ.
കുളത്തിൽ ചൂണ്ടയിട്ട് മീൻ പിടിക്കാൻ ക്ഷമയോടെ കാത്തിരിക്കുന്ന ഫഹദിനെയാണ് ട്രെയിലറിൽ കാണുന്നത്.പെട്ടന്ന് തന്റെ ചൂണ്ടയിൽ ഭാരമേറിയത് എന്തോ കൊരുക്കുകയും അത് വലിച്ചെടുക്കാൻ ഫഹദ് ശ്രമിക്കുന്നതാണ് ട്രെയ്ലർ. ബാബുരാജ്, ഷമ്മി തിലകൻ, അലിസ്റ്റർ അലക്സ്, ഉണ്ണിമായ പ്രസാദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഭാവന സ്റ്റുഡിയോയുടെ ബാനറാണ് സിനിമയുടെ നിർമ്മാണം.
ഒരു കണ്ണടച്ച് നിൽക്കുന്ന ഫഹദിന്റെ മുഖമുൾപ്പടെയുള്ള പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്.തൊണ്ടിമുതലും ദൃക്സാക്ഷിക്കും ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് ഇത്. ദിലീഷ് സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും പ്രേക്ഷകരുടെ മനം കവർന്നിരുന്നു. അതിനാൽ വളരെ പ്രതീക്ഷയോടെയാണ് ജോജിക്കായി ആരാധകർ കാത്തിരിക്കുന്നത്. ലോക്ഡൗൺ കാലത്താണ് ജോജിയുടെ ചിത്രീകരണം തുടങ്ങിയത്