- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഫ് റോഡിലും ജീപ്പ് റാംഗ്ലറുമായി കുതിച്ചുപാഞ്ഞ് ജോജു ജോർജ്ജ്; വൈറലായി താരത്തിന്റെ ഡ്രൈവിങ്ങ് വീഡിയോ; പൊളി, ചെതറിക്കുവല്ലേ'എന്ന് താരത്തിന്റെ പ്രതികരണം
കൊച്ചി: ജോജു ജോർജ്ജിന്റെ ഡ്രൈവിങ്ങും വാഹനക്കമ്പവും എന്നും വാർത്തകളിൽ ഇടം നേടാറുണ്ട്.അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ വൈറാലാകുന്നത്.നടൻ ജോജു ജോർജ്ജിന്റെ ഓഫ് റോഡ് ട്രാക്കിലെ ഡ്രൈവിങ്ങ് വീഡിയോ. വാഗമണിൽ താരം ഓഫ് റോഡ് ഡ്രൈവ് നടത്തുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. വാഗമണ്ണിലെ എംഎംജെ എസ്റ്റേറ്റിൽ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരത്തിലെ സംഘാടകരുടെ ക്ഷണപ്രകാരമാണ് ജോജു ട്രാക്കിലെത്തിയത്.
ആദ്യമായാണ് ഒരു ഓഫ്‌റോഡ് ട്രാക്കിൽ മത്സരത്തിനായി താരം വാഹനമോടിക്കുന്നത്. 'പൊളി, ചെതറിക്കുവല്ലേ' എന്ന് താരം ഓഫ് റോഡ് ഡ്രൈവിന് ശേഷം പറയുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. ജോജുവിന്റെ പ്രിയ വാഹനം ജീപ്പ് റാംഗ്ലറിലായിരുന്നു ഓഫ് റോഡിങ്. റാംഗ്ലർ ട്രാക്കിലൂടെ നിഷ്പ്രയാസം ഓടിച്ചുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വളരെ ആവേശത്തോടെയാണ് ജീപ്പ് ജോജു ഓടിക്കുന്നത്.
റാംഗ്ലർ അൺലിമിറ്റഡിന്റെ പെട്രോൾ വകഭേദം 2018 ലാണ് ജോജു ജോർജ് വാങ്ങിയത്. 3.6 ലീറ്റർ വി6 എൻജിനാണ് വാഹനത്തിൽ. 6350 ആർപിഎമ്മിൽ 284 പിഎസ് കരുത്തും 4300 ആർപിഎമ്മിൽ 347 എൻഎം ടോർക്കും നൽകും ഈ എൻജിൻ.