- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു വാക്കും പറയാതെ പോയ സുഹൃത്തിന്റെ ഓർമ്മയിൽ ജോജു ജോർജ്; അനിൽ പി നെടുമങ്ങാടുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ചതും ഒരുവാക്കും കുറിക്കാതെ
അനിൽ നെടുമങ്ങാടിന്റെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ അദ്ദേഹവുമൊത്തുള്ള ഓർമ്മകൾ പങ്കുവച്ച് സിനിമ ലോകത്ത് നിന്നും ധാരാളം പേർ രംഗത്തെത്തിയിരുന്നു. ജോജു ജോർജ് നായകനാവുന്ന 'പീസ്' എന്ന സിനിമയുടെ ഷൂട്ടിംഗിന് പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു അനിൽ നെടുമങ്ങാട്. വിവരമറിഞ്ഞ് പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകർ അടക്കമുള്ളവരോട് സംസാരിക്കാവുന്ന മാനസികാവസ്ഥയിൽ ആയിരുന്നില്ല അദ്ദേഹം. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനിൽ നിന്ന് അനിലുമൊത്തുള്ള അവസാന ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് ജോജു ജോർജ് .
ഒരു വാക്കും കുറിക്കാതെ തന്റെ പ്രിയ സഹപ്രവർത്തകനായിരുന്ന അനിൽ പി നെടുമങ്ങാടുമൊത്തുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് നടൻ ജോജു ജോർജ്. ഒരു റബ്ബർ തോട്ടത്തിനു നടുവിലെ ലൊക്കേഷൻ എന്ന് തോന്നിപ്പിക്കുന്ന സ്ഥലത്തുനിന്നുമുള്ള മൂന്ന് ചിത്രങ്ങളുണ്ട് പോസ്റ്റിൽ. മൂന്നിലും ഇരുവരും തോളോട് തോൾ ചേർന്നു നിൽക്കുന്നു. നാലാമത് മറ്റൊരു ചിത്രം കൂടി ജോജു പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. നെടുമങ്ങാട്ടെ വീട്ടുവളപ്പിൽ അനിലിന്റെ സംസ്‍ക്കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെയുള്ള ചിത്രമാണ് അത്.
നവാഗതനായ സൻഫീർ കെ സംവിധാനം ചെയ്യുന്ന 'പീസി'ന്റെ ഷൂട്ടിങ് നവംബർ 15നാണ് തൊടുപുഴയിൽ ആരംഭിച്ചത്. 'റസ്റ്റ് ഇൻ പീസ്' എന്നായിരുന്നു ചിത്രത്തിന് ആദ്യം പേര് നിശ്ചയിച്ചിരുന്നത്. പിന്നീട് 'പീസ്' എന്ന് ചുരുക്കുകയായിരുന്നു. 24, 25 ദിവസങ്ങളിൽ അനിലിന് ഷൂട്ടിങ് ഇല്ലായിരുന്നു. ഈ ദിവസങ്ങളിൽ തന്നെ കാണാനെത്തിയ സുഹൃത്തുക്കൾക്കൊപ്പമാണ് ക്രിസ്‍മസ് ദിനത്തിൽ വൈകിട്ട് മലങ്കര ഡാം സൈറ്റിലേക്ക് അനിൽ പോയത്. ഇനി അഞ്ച് ദിവസത്തെ ചിത്രീകരണം മാത്രമാണ് സിനിമയ്ക്ക് അവശേഷിക്കുന്നത്. ഇതിൽ മൂന്ന് ദിവസത്തെ ചിത്രീകരണത്തിലായിരുന്നു അനിലിന് പങ്കെടുക്കാനുണ്ടായിരുന്നത്. എസ് ഐ ഡിൿസൺ എന്ന പൊലീസ് കഥാപാത്രത്തെയാണ് അനിൽ അവതരിപ്പിച്ചത്. നേരത്തെ സച്ചിയുടെ സംവിധാനത്തിലെത്തിയ 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിൽ അനിൽ അവതരിപ്പിച്ച 'സിഐ സതീഷ് കുമാർ' എന്ന കഥാപാത്രം വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
????????
Posted by Joju George on Saturday, December 26, 2020