- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിരിയുടെ മാമാങ്കം തീർക്കാൻ റോമയും പിഷാരടിയും മെൽബണിൽ എത്തുന്നു; ജോക്ക് ആൻഡ് ജിൽ 17ന്
മെൽബൺ: ചിരിയുടെ മാമാങ്കം തീർക്കുവാൻ നൃത്തനൃത്യങ്ങളുടെ അകമ്പടിയോടെ ജോക്ക് ആൻഡ് ജിൽ മെൽബണിൽ എത്തുന്നു. ഒക്‌ടോബർ 16 മുതൽ 25 വരെ നീണ്ടു നിൽക്കുന്ന ജോക്ക് ആൻഡ് ജിൽ പര്യടനം 17 നാണ് മെൽബണിൽ നടക്കുക. ഒക്‌ടോബർ 17 ന് വൈകിട്ട് 6.30 ന് ക്ലേയ്ക്കൺ മോണാങ്ങ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ് പ്രമുഖ സിനിമാ നടി റോമയും ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പ
മെൽബൺ: ചിരിയുടെ മാമാങ്കം തീർക്കുവാൻ നൃത്തനൃത്യങ്ങളുടെ അകമ്പടിയോടെ ജോക്ക് ആൻഡ് ജിൽ മെൽബണിൽ എത്തുന്നു. ഒക്‌ടോബർ 16 മുതൽ 25 വരെ നീണ്ടു നിൽക്കുന്ന ജോക്ക് ആൻഡ് ജിൽ പര്യടനം 17 നാണ് മെൽബണിൽ നടക്കുക. ഒക്‌ടോബർ 17 ന് വൈകിട്ട് 6.30 ന് ക്ലേയ്ക്കൺ മോണാങ്ങ് യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ് പ്രമുഖ സിനിമാ നടി റോമയും ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരമ്പരയിലൂടെ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന പിഷാരടി-ധർമ്മജൻ ടീമും എത്തുന്നത്.
ജനഹൃദയങ്ങളിൽ ഇടം നേടിയ കോമഡി കലയുടെ തേരോട്ടമായ ഡാൻസ് പാട്ടുകളുടെ ഒരു നീണ്ട ശൃംഖല കോർത്തിണക്കിയ ജോക്ക് ആൻഡ് ജിൽ മെൽബണിൽ മലയാളികൾക്ക് പ്രിയങ്കരമാകുമെന്നതിൽ ആർക്കും തർക്കമില്ല. ചിരിയുടെ മറ്റൊരു താരമായ പാഷാണം ഷാജിയും സീരിയൽ നടി സരയുവും മണിക്കുട്ടനുമെല്ലാം സ്റ്റേജിൽ ആനന്ദനൃത്തമാടുന്ന അസുലഭ നിമിഷത്തിന്റെ മുഹൂർത്തത്തിൽ മെൽബൺ ആസ്വാദകരുടെ ഒരു കലയരങ്ങായി മാറുമെന്ന് സംഘാടകർ കരുതുന്നു. പാട്ടുകളുടെ ഒരു ശൃംഖലയുമായി എത്തുന്ന റോഷൻ, വില്യം ഐസക്, ഡെൽസി നൈനാൻ എന്നിവർ മെൽബൺ മലയാളികൾക്ക് പാട്ടിന്റെ ഒരു പാലാഴി തന്നെ തീർക്കുമെന്ന് പ്രതീക്ഷിക്കാം.
ശ്യാം സ്ജിക്ക് പ്രോഗ്രാം കൺവീനറായ ജോക്ക് ആൻഡ് ജിൽ ഒക്‌ടോബർ 16 ന് പെർത്തിലും, 18 ന് സിഡ്‌നിയിലും, 21 ന് ഓറൻജിലും, 23 ന് കാൻബറയിലും, 24 ന് ബ്രിഡ്ബയിനിലും, 25 ന് അഡ്‌ലൈയ്‌സിലും പര്യടനം നടത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ഡോ. ഷാജി വർഗ്ഗീസ് (0431 465175), ഡെന്നി (0430 086020), ബിജു (0423 704504), ബിജോ (0479 098297) എന്നിവരുമായി ബന്ധപ്പെടുക