- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ജോക്ക് ആൻഡ് ജിൽ സീസൺ 2' ജൂൺ 17 മുതൽ 26 വരെ
മെൽബൺ: ഓസ്‌ട്രേലിയയിലെ കലാസ്‌നേഹികൾക്ക് ഹാർട്ട്ബീറ്റ്‌സ് ആൻഡ് സഹയാസിന്റെ മൂന്നാമത്തെ പരിപാടി 'ജോക്ക് ആൻഡ് ജിൽ സീസൺ 2' ജൂൺ 17 മുതൽ 26 വരെ വിവിധ നഗരങ്ങളിൽ അരങ്ങേറും.കോമഡി, മ്യൂസിക്, ഡാൻസ് എന്നിവ കോർത്തിണക്കിയാണു ഷോ സംഘടിപ്പിച്ചിരിക്കുന്നത്. പാവാട, അനാർക്കലി, മെമ്മറീസ് തുടങ്ങിയ മലയാളം ഹിറ്റ്ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ കീഴടക്കിയ മ
മെൽബൺ: ഓസ്‌ട്രേലിയയിലെ കലാസ്‌നേഹികൾക്ക് ഹാർട്ട്ബീറ്റ്‌സ് ആൻഡ് സഹയാസിന്റെ മൂന്നാമത്തെ പരിപാടി 'ജോക്ക് ആൻഡ് ജിൽ സീസൺ 2' ജൂൺ 17 മുതൽ 26 വരെ വിവിധ നഗരങ്ങളിൽ അരങ്ങേറും.
കോമഡി, മ്യൂസിക്, ഡാൻസ് എന്നിവ കോർത്തിണക്കിയാണു ഷോ സംഘടിപ്പിച്ചിരിക്കുന്നത്. പാവാട, അനാർക്കലി, മെമ്മറീസ് തുടങ്ങിയ മലയാളം ഹിറ്റ്ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരെ കീഴടക്കിയ മിയ, സിനിമയിലും കോമഡി ഷോയിലുമെല്ലാം ചിരപരിചിതനായ ഗിന്നസ്പക്രു, വൊഡഫോൺ കോമഡി ഫെയിം നോബി, നെൽസൺ തുടങ്ങിയ പ്രമുഖർ അണിനിരക്കുന്ന പരിപാടിയിൽ മിമിക്രി ആർട്ടിസ്റ്റ് റെജി രാമപുരം, ബഡായി ബംഗ്ലാവ്‌ഷോയിലൂടെ ശ്രദ്ധേയയായ ആര്യ, ഐഡിയ സ്റ്റാർ സിംഗേഴ്‌സ് ജിൻസ് ഗോപിനാഥ്, വിപിൻ സേവ്യർ, ദുർഗ വിശ്വനാഥ്, അബാസ് (Idea Star Singer Choreographer), സൗണ്ട് എൻജിനിയർ അനിൽ, മധു പോൽ തുടങ്ങിയവരും മഴവിൽ മനോരമയിലൂടെ കടന്നു വന്ന പ്രണവ് ശശിധരൻ (D2Dance)), ഗോൾ, ഡോ. ലവ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ രജിത് മേനോൻ എന്നിവരും പങ്കെടുക്കുന്നുണ്ട്.
പരിപാടി സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശ്യാം സജിത്ത് ആണ്.
വിവരങ്ങൾക്ക്: സുജി സ്‌കറിയ 0470 762 521, സാബു ജോസഫ് 0402 620 531