ഹോളിവുഡിലെ ഏറ്റവും വിലപിടിച്ച നായിക...ലോകത്തേറ്റവും സുന്ദരിയായ സ്ത്രീ...യുണിസെഫിന്റെ ഗുഡ്‌വിൽ അംബാസഡർ...ബ്രാഡ് പിറ്റിന്റെ ഭാര്യ...ആഞ്ചലിന ഷൊലിയെ ലോകം പലതരത്തിലാണ് അറിയുന്നത്. ഹോളിവുഡിലെ സെക്‌സ് സിംബലായുള്ള ആഞ്ചലിനയുടെ വളർച്ച ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നു. തന്റെ ആദ്യകാല സിനിമകൾമുതൽ മേനിപ്രദർശനത്തിന് യാതൊരു മടിയും കാണിക്കാത്ത ആഞ്ചലിന, സിനിമാ ആരാധകരുടെ മനസ്സിൽകുടിയേറിയത് അതിവേഗമാണ്.

ഗിയ, ഒറിജിനൽ സിൻ, ബൈ ദ സീ, മൊജാവേ മൂൺ...ആഞ്ചലിനയുടെ സൗന്ദര്യം ഒപ്പിയെടുത്ത സിനിമകളേറെയാണ്. 1996-ൽ പുറത്തിറങ്ങിയ മൊജാവേ മൂൺ മുതൽ 2015-ലെ ബൈ ദ സീ വരെയുള്ള ചിത്രങ്ങളിൽ അതുകാണാനാവും. സ്വയം നഗ്നയാകുന്ന സീനുകളിലും ലൈംഗിക സീനുകളിലും ലെസ്‌ബിയൻ സീനുകളിലും തന്റേതായ അഭിനയശേഷി പ്രദർശിപ്പിക്കുവാൻ അവർക്കായിട്ടുണ്ട്.

മൊജാവേ മൂൺ ഒരു റോഡ് മൂവിയായിരുന്നു. അതിലഭിനയിക്കുമ്പോൾത്തന്നെ ഹോളിവുഡ് കീഴടക്കാൻ പോകുന്ന സൗന്ദര്യധാമമാണ് താനെന്ന് ആഞ്ചലിന പ്രഖ്യാപിച്ചു. നഗ്ന സീനുകളിലും ഷവർ സീനിലും അത് പ്രകടമായിരുന്നു. വേർപിരിഞ്ഞ ദമ്പതിമാരുടെ കഥപറഞ്ഞ ബൈ ദ സീ ആഞ്ചലീന തന്നെയാണ് സംവിധാനം ചെയ്തത്. കൂടെ അഭിനയിച്ചത് ഇപ്പോൾ പിരിഞ്ഞുതാമസിക്കുന്ന ഭർത്താവ് ബ്രാഡ് പിറ്റും.

ആഞ്ചലീനയ്ക്ക് ഗോൾഡൻ ഗ്ലോബ്, ഗിൽഡ് അവാർഡുകൾ നേടിക്കൊടുത്ത ഗിയയിലെ പ്രകടനവും ആരാധകരെ കോരിത്തരിപ്പിക്കുന്നതായിരുന്നു മോഡൽ ഗിയ കാരംഗിയുടെ ദുരന്തകഥ പറഞ്ഞ സിനിമയിൽ ആഞ്ചലീനയുടെ സെക്‌സ് സീനുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടു. ഫോക്‌സ്ഫയറിലെയും ഒറിജിനൽ സിന്നിലെയും ദൃശ്യങ്ങൾ ഇന്നും യുട്യൂബിലൂടെയും മറ്റും പ്രേക്ഷകരെ ആകർഷിച്ചുകൊണ്ടേയിരിക്കുന്നു.