- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൂറുമാറ്റ നിരോധന നിയമ പ്രകാരം പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് അംഗം എൽ.ജോളി പത്രോസിനെ അയോഗ്യയാക്കി; നിലവിൽ അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മൽസരിക്കുന്നതിനും മുതൽ ആറു വർഷത്തേക്ക് വിലക്ക്
തിരുവനന്തപുരം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് (വാർഡ് 12) അംഗം എൽ.ജോളി പത്രോസിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരം, നിലവിൽ അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മൽസരിക്കുന്നതിനും 2018 ജനുവരി 30 മുതൽ ആറു വർഷത്തേക്കാണ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015ൽ നടന്ന പൊതു തെരഞ്ഞടുപ്പിൽ ജോളി പത്രോസും ജലജ കുമാരിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗങ്ങളായാണ് തെരഞ്ഞെടുക്കപ്പെട്ടത്. 13 അംഗങ്ങളുള്ള പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫിന് ഏഴും എൽ.ഡി.എഫ് ആറും സീറ്റുകളാണ് ലഭിച്ചിരുന്നത്. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചതിനെതുടന്ന് 2015 ഡിസംബർ 1ന് ജലജകുമാരിയെ പ്രസിഡന്റായും അഡ്വ.അൽത്താഫിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. രണ്ടായിരത്തിപതിനാറ് നവംബർ 7ന് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരേ എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തുന്നതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവനന്തപുര
തിരുവനന്തപുരം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് (വാർഡ് 12) അംഗം എൽ.ജോളി പത്രോസിനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരം, നിലവിൽ അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു മൽസരിക്കുന്നതിനും 2018 ജനുവരി 30 മുതൽ ആറു വർഷത്തേക്കാണ് കമ്മീഷൻ വിലക്ക് ഏർപ്പെടുത്തിയത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2015ൽ നടന്ന പൊതു തെരഞ്ഞടുപ്പിൽ ജോളി പത്രോസും ജലജ കുമാരിയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗങ്ങളായാണ് തെരഞ്ഞെടുക്കപ്പെട്ടത്. 13 അംഗങ്ങളുള്ള പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ യു.ഡി.എഫിന് ഏഴും എൽ.ഡി.എഫ് ആറും സീറ്റുകളാണ് ലഭിച്ചിരുന്നത്. യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ചതിനെതുടന്ന് 2015 ഡിസംബർ 1ന് ജലജകുമാരിയെ പ്രസിഡന്റായും അഡ്വ.അൽത്താഫിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
രണ്ടായിരത്തിപതിനാറ് നവംബർ 7ന് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും എതിരേ എൽ.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നു. അവിശ്വാസ പ്രമേയത്തെ പരാജയപ്പെടുത്തുന്നതിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എല്ലാ യു.ഡി.എഫ് അംഗങ്ങൾക്കും വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കാൻ വിപ്പ് നൽകി. പാർട്ടി വിപ്പ് ലംഘിച്ച് ജോളി പത്രോസ് അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത് അനുകൂലമായി വോട്ടു ചെയ്യുകയും പ്രമേയം പാസാകുകയും ചെയ്തു. ഈ നടപടികൾക്കെതിരേ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം ജലജ കുമാരി നൽകിയ ഹർജി പരിഗണിച്ചാണ് കമ്മീഷൻ ജോളി പത്രോസിനെതിരെ നടപടി എടുത്തത്.