- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോമോന്റെ സുവിശേഷങ്ങളുടെ നിർണായക രംഗങ്ങൾ ഇന്റർനെറ്റിൽ; പ്രചരിക്കുന്നത് മൊബൈലിൽ പകർത്തിയ തിയേറ്റർ ദൃശ്യങ്ങൾ
കൊച്ചി: സത്യൻ അന്തിക്കാടിന്റെ ദുൽഖർ ചിത്രം ജോമോന്റെ സുവിശേഷങ്ങളുടെ നിർണായക രംഗങ്ങൾ ഇന്റർനെറ്റിൽ. തിയേറ്ററിൽ നിന്നും മൊബൈൽ ഫോണിൽ ചിത്രീകരിച്ചതാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസിലാവുന്ന വീഡിയോ ആണിത്. വെള്ളിയാഴ്ച രാവിലെ ആവുമ്പൊഴേയ്ക്കും മുപ്പതിനായിരത്തോളം പേർ കണ്ടു. സിനിമ തിയേറ്ററുകളിലെത്തി മണിക്കൂറുകൾക്കകമാണ് ഇന്റർനെറ്റിൽ വ്യാജന്റെ വരവ്. ചിത്രത്തിൽ നായകനായ ദുൽഖർ സൽമാനെ അവതരിപ്പിക്കുന്ന ദൃശ്യങ്ങളാണ് യൂട്യൂബിലൂടെ പ്രചരിക്കുന്നത്. മെയ്ഡ് വിത്ത് കൈൻ മാസ്റ്റർ എന്നും വീഡിയോയിൽ കാണാം. ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടയിലാണ് ഇത്തരത്തിൽ സിനിമയുടെ വെട്ടിയെടുത്ത ദൃശ്യങ്ങൾ ജോമോന്റെ സുവിശേഷങ്ങൾക്ക് ഭീഷണി ഉയർത്തുന്നത്. 'ജോ മോൻ പൊളി എൻട്രി' എന്ന പേരിലാണ് വീഡിയോ ആരംഭിക്കുന്നത്. മൂന്ന് മിനിറ്റിലേറെ ദൈർഘ്യമുണ്ട് വീഡിയോയ്ക്ക്. ദുൽഖർ സൽമാനും മുകേഷും കേന്ദ്ര കഥാപാത്രങ്ങലായി എത്തിയ സിനിമ ക്രിസ്മസിന് പുറത്തിറങ്ങാനിരുന്നതാണ്. സിനിമാ സമരം മൂലം റിലീസ് ചെയ്യാൻ കഴിയാതെ പോയ ജോമോന്റെ സുവിശേഷങ്ങൾ വെള്ളിയാഴ്ചയാണ്
കൊച്ചി: സത്യൻ അന്തിക്കാടിന്റെ ദുൽഖർ ചിത്രം ജോമോന്റെ സുവിശേഷങ്ങളുടെ നിർണായക രംഗങ്ങൾ ഇന്റർനെറ്റിൽ. തിയേറ്ററിൽ നിന്നും മൊബൈൽ ഫോണിൽ ചിത്രീകരിച്ചതാണെന്ന് ഒറ്റനോട്ടത്തിൽത്തന്നെ മനസിലാവുന്ന വീഡിയോ ആണിത്. വെള്ളിയാഴ്ച രാവിലെ ആവുമ്പൊഴേയ്ക്കും മുപ്പതിനായിരത്തോളം പേർ കണ്ടു.
സിനിമ തിയേറ്ററുകളിലെത്തി മണിക്കൂറുകൾക്കകമാണ് ഇന്റർനെറ്റിൽ വ്യാജന്റെ വരവ്. ചിത്രത്തിൽ നായകനായ ദുൽഖർ സൽമാനെ അവതരിപ്പിക്കുന്ന ദൃശ്യങ്ങളാണ് യൂട്യൂബിലൂടെ പ്രചരിക്കുന്നത്. മെയ്ഡ് വിത്ത് കൈൻ മാസ്റ്റർ എന്നും വീഡിയോയിൽ കാണാം. ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടയിലാണ് ഇത്തരത്തിൽ സിനിമയുടെ വെട്ടിയെടുത്ത ദൃശ്യങ്ങൾ ജോമോന്റെ സുവിശേഷങ്ങൾക്ക് ഭീഷണി ഉയർത്തുന്നത്.
'ജോ മോൻ പൊളി എൻട്രി' എന്ന പേരിലാണ് വീഡിയോ ആരംഭിക്കുന്നത്. മൂന്ന് മിനിറ്റിലേറെ ദൈർഘ്യമുണ്ട് വീഡിയോയ്ക്ക്. ദുൽഖർ സൽമാനും മുകേഷും കേന്ദ്ര കഥാപാത്രങ്ങലായി എത്തിയ സിനിമ ക്രിസ്മസിന് പുറത്തിറങ്ങാനിരുന്നതാണ്. സിനിമാ സമരം മൂലം റിലീസ് ചെയ്യാൻ കഴിയാതെ പോയ ജോമോന്റെ സുവിശേഷങ്ങൾ വെള്ളിയാഴ്ചയാണ് പുറത്തിറങ്ങിയത്.