ദുബായ: പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കൽ മലബാർ പ്രൗഡ് അവാർഡ് ഏറ്റുവാങ്ങി.

സിസ്റ്റർ അഭയക്കേസിൽ കഴിഞ്ഞ 25 വർഷമായി നിരന്തരം നിയമ പോരാട്ടം നടത്തി ചരിത്രത്തിന്റെ ഭാഗമായി മാറിയ മലയാളി എന്ന നിലയിലാണ് അവാർഡിന് അർഹനായത്.

കാലിക്കറ്റ് ചേംമ്പർ ഓഫ് കോമേഴ്സിന്റെ ആഭിമുഖ്യത്തി്ൽ ദുബായ് ലി മെർഡിയൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് പുരസ്‌കാരം നൽകിയത്.

അഭയക്കേസിലെ നിയമപോരാട്ടത്തിൽ ഇതാദ്യമായാണ് ജോമോൻ പുരസ്‌കാരം സ്വീകരിക്കുന്നതും വിദേശത്ത് എത്തുന്നതും .

50,000 രൂപ ക്യാഷ് അവാർഡും ശില്പവും ആണ് പുരസ്‌കാരം. നടി സീമ, ഡബിങ് ആർ്ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായകൻ എം എ നിഷാദ്, കാലിക്കറ്റ് ചേംമ്പർ ഓഫ് കോമേ്ഴ്സ് പ്രസിഡന്റ് ഐപ് തോമസ്, സെക്രട്ടറി ഡോ. എം ഷറീഫ്, മമലബാർ പ്രൗഡ് അവാർഡ് സിഇഒ ഹബീബ് റഹ്മാൻ, നിയാസ് എന്നിവർ പ്രസംഗിച്ചു