കൊച്ചി: ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരത്തിൽ നിന്ന് ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ പിന്മാറാനുള്ള കാരണം തീർത്തും പ്രൊഫഷണൽ. ധ്രുവനച്ചത്തിരത്തിൽ ജോമോന് പകരം സന്താന കൃഷ്ണൻ ക്യാമറയുടെ ചുമതലയേൽക്കുമെന്ന് വാർത്തകൾ ഏറെ അഭ്യൂഹമുണ്ടായിരുന്നു. തുടർന്ന് തന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെ പിന്മാറ്റത്തിനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ജോമോൻ.

ജോമോന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ:

രോഹിത്ത് ഷെട്ടി, അജയ് ദേവ്ഗൺ, പരിണീതി ചോപ്ര, തബു എന്നിവർക്കൊപ്പം ഗോൽമാൽ എന്ന ചിത്രം ചെയ്യുന്ന കാര്യം ഞാൻ ഇവിടെ അറിയിക്കുന്നു. എന്നാൽ, എല്ലാ നല്ല കാര്യങ്ങൾക്കും ഒരു വില നൽകേണ്ടി വരുമല്ലോ? ഗൗതം സാറിന്റെ ധ്രുവനച്ചത്തിരത്തിൽ ഇനി ഞാനുണ്ടാവില്ല. രണ്ട് ചിത്രങ്ങൾ ഒരുമിച്ചു ചെയ്യാൻ ഡേറ്റ് ഇല്ലാത്തതാണ് കാരണം. ഗോൽമാൽ ഞാൻ നേരത്തേ എറ്റെടുത്ത ചിത്രമാണ്.

ഈ സംവിധായകർക്കൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിൽ ഞാൻ അനുഗ്രഹീതനാണ്. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനകൾക്കും നന്ദി.