- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മലയാള സിനിമാ ലോകത്തെ ഒരു താരദാമ്പത്യം കൂടി വഴിപിരിയുന്നു; നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകൻ ജോമോൻ ടി. ജോണും വിവാഹമോചിതരാകുന്നു; വിവാഹ മോചനം ആവശ്യപ്പെട്ട് കോടതിയിൽ ഹർജി സമർപ്പിച്ചത് ജോമോൻ; ഒത്തുപോകാൻ കഴിയില്ലെന്ന് പ്രതികരണം; ഫെബ്രുവരി 9നു കുടുംബകോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിനു നോട്ടീസ്
ചേർത്തല: മലയാളം സിനിമാ ലോകത്തെ താരദമ്പതികളുടെ ജീവിതം അധികകാലം മുന്നോട്ടു പോകാത്ത നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് മറ്റൊരു വിവാഹ മോചന വാർത്ത കൂടി എത്തികയാണ്. എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെ മലയാളത്തിൽ ശ്രദ്ധേയായ നടി ആൻ അഗസ്റ്റിനും ഛായാഗ്രാഹകനും സംവിധായകനുമായി ജോമോൻ ടി ജോണുമാണ് ദാമ്പത്യം അവസാനിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ആനിൽ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ചേർത്തല കുടുംബകോടതിയിൽ ജോമോൻ സമർപ്പിച്ചു. ഈ ഹർജി പരിഗണിച്ച കോടതെ ഫെബ്രുവരി 9നു കുടുംബകോടതിയിൽ ഹാജരാകാൻ ആൻ അഗസ്റ്റിനു നോട്ടീസ് അയച്ചു. വിവാഹ മോചന വാർത്ത ജോമോൻ ടി ജോണും സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുമിച്ച് മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യത്തിലാണ് വേർപിരിയാൻ തീരുമാനിച്ചതെന്നാണ് ജോമന്റെ പ്രതികരണം.
2014ലായിരുന്നു ജോമോൻ ടി ജോണും ആൻ അഗസ്റ്റിനും വിവാഹിതരായത്. അന്തരിച്ച നടൻ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ. എൽസമ്മ എന്ന ആൺ കുട്ടി എന്ന ചിത്രത്തിലൂടെയാണ് ആൻ സിനിമയിലെത്തിയത്. അതിനു ശേഷം നിരവധി നല്ല സിനിമകളുടെ ഭാഗമാകാൻ ആൻ അഗസ്റ്റിന് കഴിഞ്ഞു. വിവാഹ ശേഷം രണ്ടു ചിത്രങ്ങളിൽ മാത്രമാണ് ആൻ അഭിനയിച്ചത്.
ഇന്ത്യയിലെ തന്നെ പ്രധാന ഛായാഗ്രാഹകരിൽ ഒരാളാണ് ജോമോൻ ടി. ജോൺ. ചാപ്പാകുരിശിലൂടെ സ്വതന്ത്രഛായാഗ്രാഹകനായ അദ്ദേഹം മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി സിനിമകൾക്കു കാമറ ചലിപ്പിച്ചു. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന രൺവീർ സിങ് ചിത്രത്തിലാണ് ജോമോൻ ഇപ്പോൾ പ്രവർത്തിക്കുന്നത്.
വിവാഹശേഷം രണ്ടു സിനിമകളിൽ മാത്രമാണ് അഭിനയിച്ചത്. സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് ആൻ അഗസ്റ്റിൻ ജോമോനുമായി പ്രണയത്തിൽ ആയതും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതും. രണ്ടു വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിൽ ആയിരുന്നു 2014 ൽ വിവാഹം.
അടുത്തിടെ പൊതുവേദികളിലും മറ്റും ആൻ അഗസ്റ്റിൻ പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി സോഷ്യൽ മീഡിയകളിലും സജീവമായ ആൻ നിരവധി ചിത്രങ്ങൾ പങ്കു വച്ചിരുന്നു. തനിച്ചുള്ള ചിത്രങ്ങൾ ആയിരുന്നു കൂടുതലും പങ്കുവച്ചത്. ഇടയ്ക്ക് തന്റെ വളർത്തു മൃഗങ്ങൾക്ക് ഒപ്പമുള്ള ചിത്രങ്ങളും ആൻ പങ്കു വച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ