ദുൽഖർ സൽമാനും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സത്യൻ അന്തിക്കാട് ചിത്രംജോമോന്റെ സുവിശേഷങ്ങളിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. നോക്കി നോക്കി നോക്കി നിന്നു എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തിറങ്ങിയത്. അഭയയും മെറിൻ ഗ്രിഗറിയും ചേർന്ന് ആലപിച്ച ഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് വിദ്യാ സാഗറാണ്. റഫീക്ക് അഹമ്മദാണ് ഗാനം രചിച്ചിരിക്കുന്നത്.

ഓരോ ചിത്രങ്ങളിലും കഥാപാത്രത്തിലും ശൈലിയിലും പുതുമ പരീക്ഷിക്കാൻ ശ്രമിക്കുന്ന ദുൽഖറിന്റെ നൃത്തരംഗവുമായാണ് ജോമോന്റെ സുവിശേഷങ്ങളിലെ ഗാനം എത്തുന്നത്.
ദുൽഖറും അനുപമാ പരമേശ്വരനുമാണ് ഈ ഗാനരംഗത്തിൽ ഉള്ളത്. അഭയും മെറിൻ ഗ്രിഗറിയും ആലപിച്ച ഗാനത്തിന്റെ സംഗീത സംവിധാനം വിദ്യാസാഗറാണ്. റഫീക്ക് അഹമ്മദാണ് ഗാനരചന. ഫുൾമൂൺ സിനിമാസിന്റെ ബാനറിൽ സേതു മണ്ണാർക്കാടാണ് നിർമ്മാണം. എസ് കുമാർ ഛായാഗ്രഹണം. ക്രിസ്മസ് റിലീസാണ് ചിത്രം.