- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൈദേഹിയുടെ വീട്ടിലെ പാലുകാച്ചും ഫ്രഞ്ചുകാരി തള്ളയുടെ തകർപ്പൻ ഷോയും നമ്മുടെ മേരിയുടെ മുടി കോതിയിട്ടുള്ള ആ ചിരിയും മാത്രം സഹിക്കാം; പ്രതിഭ വറ്റിപ്പോയ സത്യൻ അന്തിക്കാടിന്റെ കെണിയിൽ എന്തിനാണ് സുവിശേഷം പറയാൻ പോയത് ദുൽഖർ ബ്രോ
എം മാധവദാസ് യുവജനോത്സവം കാണാൻ പോയതുകൊണ്ടാണ് ഈയുള്ളവൻ ഈ പണി ഏറ്റെടുക്കേണ്ടി വന്നത്. 403 രൂപ മുടക്കി ജോമോന്റെ സുവിശേഷത്തിന്റെ ആദ്യ ഷോ കണ്ട് തലസ്ഥാനത്തെ ഏരീസ് പ്ലസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഉറങ്ങി പോയില്ലല്ലോ എന്ന ആശ്വാസം മാത്രമായിരുന്നു ബാക്കിയായത്. സത്യൻ അന്തിക്കാടും ദുൽഖർ സൽമാനും ഒരു മാസം നീണ്ട സിനിമ വരൾച്ചയും മാത്രമായിരുന്നു ആദ്യ ഷോയ്ക്ക് തന്നെ കയറാൻ പ്രേരിപ്പിച്ചത്. സത്യനോട് ദേഷ്യവും ദുൽഖറിനോട് സഹതാപവും സമരം മൂലം കൊതിയോടെ കാത്തിരുന്ന പ്രേക്ഷകർ എന്ത് പണ്ടാരം ആണെങ്കിലും പോയി കാണും എന്നതുകൊണ്ട് ഇത് ക്ലച്ചു പിടിച്ചേക്കും എന്ന ആശ്വാസവുമാണ് ബാക്കിയാവുന്നത്. സത്യൻ അന്തിക്കാടിന്റെ പ്രതിഭ വറ്റിയെന്നു പണ്ടേ മനസിലായതാണ്. ആ തോന്നൽ അല്പം ഒന്നു മാറിയത് ഒരു ഇന്ത്യൻ പ്രണയകഥ കണ്ടപ്പോൾ ആയിരുന്നു. അതിന് ശേഷം എന്നും എപ്പോഴും കണ്ടപ്പോഴെ മനസിലായതാണ് അദ്ദേഹത്തിൽ ഇനി പ്രതീക്ഷ വേണ്ടായെന്ന്. ആ പ്രതീക്ഷയാണ് ജോമോന്റെ സുവിശേഷത്തിലും തെറ്റിക്കാതിരിക്കുന്നത്. സത്യന്റെ പടങ്ങളുടെ ഏറ്റവും വലിയ മേന്മ എന്നത് അസാധാരണ
എം മാധവദാസ് യുവജനോത്സവം കാണാൻ പോയതുകൊണ്ടാണ് ഈയുള്ളവൻ ഈ പണി ഏറ്റെടുക്കേണ്ടി വന്നത്. 403 രൂപ മുടക്കി ജോമോന്റെ സുവിശേഷത്തിന്റെ ആദ്യ ഷോ കണ്ട് തലസ്ഥാനത്തെ ഏരീസ് പ്ലസിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഉറങ്ങി പോയില്ലല്ലോ എന്ന ആശ്വാസം മാത്രമായിരുന്നു ബാക്കിയായത്. സത്യൻ അന്തിക്കാടും ദുൽഖർ സൽമാനും ഒരു മാസം നീണ്ട സിനിമ വരൾച്ചയും മാത്രമായിരുന്നു ആദ്യ ഷോയ്ക്ക് തന്നെ കയറാൻ പ്രേരിപ്പിച്ചത്. സത്യനോട് ദേഷ്യവും ദുൽഖറിനോട് സഹതാപവും സമരം മൂലം കൊതിയോടെ കാത്തിരുന്ന പ്രേക്ഷകർ എന്ത് പണ്ടാരം ആണെങ്കിലും പോയി കാണും എന്നതുകൊണ്ട് ഇത് ക്ലച്ചു പിടിച്ചേക്കും എന്ന ആശ്വാസവുമാണ് ബാക്കിയാവുന്നത്.
സത്യൻ അന്തിക്കാടിന്റെ പ്രതിഭ വറ്റിയെന്നു പണ്ടേ മനസിലായതാണ്. ആ തോന്നൽ അല്പം ഒന്നു മാറിയത് ഒരു ഇന്ത്യൻ പ്രണയകഥ കണ്ടപ്പോൾ ആയിരുന്നു. അതിന് ശേഷം എന്നും എപ്പോഴും കണ്ടപ്പോഴെ മനസിലായതാണ് അദ്ദേഹത്തിൽ ഇനി പ്രതീക്ഷ വേണ്ടായെന്ന്. ആ പ്രതീക്ഷയാണ് ജോമോന്റെ സുവിശേഷത്തിലും തെറ്റിക്കാതിരിക്കുന്നത്. സത്യന്റെ പടങ്ങളുടെ ഏറ്റവും വലിയ മേന്മ എന്നത് അസാധാരണവും അസ്വാഭാവികവുമായ കാര്യങ്ങൾ സിനിമയിൽ പറയുകയില്ല എന്നതാണ്. ഈ സിനിമ ചിത്രീകരിക്കുന്നതിലും സത്യൻ അതിനുള്ള ശ്രമം നടത്തിയിട്ടുണ്ട്. എന്നാൽ ഈ കഥ തന്നെ അസ്വാഭാവികവും അതിസാധാരണവും ആയിരുന്നു എന്നറിയുമ്പോൾ പിന്നെ സംവിധാനത്തെക്കുറിച്ച് പറഞ്ഞിട്ടെന്തു കഥ.
ഈ സിനിമയുടെ ഏറ്റവും വലിയ പ്രശ്‌നം മലയാള സിനിമ ഉണ്ടായപ്പോൾ മുതൽ ആരംഭിച്ച അതിസാധാരണമായ കാമ്പും കഴമ്പു ഇല്ലാത്ത കഥയാണ് എന്നതാണ്. വലിയ മുതൽമുടക്കൊന്നും ഇല്ലാതിരുന്നിട്ട് കൂടി മീശയും താടിയും ഒന്നുമില്ലാത്ത പിള്ളേര് ന്യൂ ജനറേഷൻ സിനിമ എന്ന പേരിൽ എടുക്കുന്ന മിക്ക സിനിമകളും വിജയിക്കുന്നത് എന്തുകൊണ്ട് എന്നു ചിന്തിക്കാൻ ഇത്ര പരിചയസമ്പന്നനായ സത്യൻ അന്തിക്കാടിന് സാധിക്കാത്തതിനാലാണ് ഈ ലേഖകന് അത്ഭുതം. കാലവും ജീവിത രീതികളും രസങ്ങളും ശീലങ്ങളും ഒക്കെ മാറിയിരിക്കുന്നു. വല്ല ഫ്‌ലാഷ് ബാക്കായോ മറ്റോ ഇത്തിരി സെന്റിയും ഒക്കെ കൊടുക്കാമെങ്കിലും ഇനി സിനിമ എടുക്കേണ്ടത് ആധുനിക ജീവിതത്തിന്റെ പച്ചയായ യാഥാർത്ഥ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്.
കഷ്ടതകളും യാതനകളും സഹിച്ച് വളർന്ന ഒരു മുതലാളി. കഴുത്തറപ്പന്മാരും, പിടിച്ചുപറിക്കാരുമായ മക്കളും ബന്ധുക്കളും, കരുണാമയിയായ ഒരു മരുമകൾ. മുതലാളിയായ പിതാവിനേക്കാൾ വലിയ മുതലാളിച്ചിയുടെ മകളെ പ്രേമിക്കുന്ന ഉഴപ്പനായ ഒരു ഇളയമകൻ. ഉഴപ്പനെ സ്‌നേഹിക്കുന്ന ഒരു ഇളയ സഹോദരി. എന്നും ദാസ്യപ്പണി എടുത്തു ജീവിക്കുന്ന ഒരു നല്ല സമരിയാക്കാരൻ. നേരം വെളുത്ത് തീരും മുമ്പ് എല്ലാം ധിം തരികിട ധോം ആയിത്തീർന്ന മുതലാളിക്ക് ഉയർത്തെഴുന്നേൽക്കാൻ അവസരം ഒരുക്കുന്ന ഉഴപ്പനായ മകൻ.... തീർന്നു ജോമോന്റെ സുവിശേഷത്തിന്റെ കഥ.[BLURB#1-H]
[BLURB#2-VL] സിനിമയുടെ കഥ നിരൂപണത്തിൽ പറയുന്നത് ഉചിതമല്ലാത്തതിനാൽ വിശദാംശത്തിലേയ്ക്ക് കടക്കുന്നില്ല. പിന്നെ എന്തുകൊണ്ട് ഇത്രയും പറഞ്ഞു എന്നു ചോദിച്ചാൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി പോലും ഒരു സിനിമയോ സീരിയലോ കാണുകയോ, ഒരു നോവൽ വായിക്കുകയോ ചെയ്താൽ ഒട്ടും മുടക്കില്ലാതെ ആദ്യം മനസിൽ വരുന്നത് ഇതൊക്കെ തന്നെയാണ് എന്നതു കൊണ്ടാണ്. ഇങ്ങനെ ഒരു കഥ വച്ച് ആര് വിചാരിച്ചാലും ഒരു സിനിമ നന്നാക്കാൻ ആവില്ല. അതേ ഇവിടെയും പറ്റിയുള്ളു. കഥയാണ് ജോമോന്റെ സുവിശേഷത്തിന്റെ ഏറ്റവും വലിയ ദൗർബല്യം. ഉള്ള കഥയാവട്ടെ യാഥാർത്ഥ്യ ബോധ്യമുള്ളതല്ലതാനും. മുതലാളിയുടെ തളർച്ചയും പിന്നീട് ഉഴപ്പനായ മകന്റെ വളർച്ചയും സത്യൻ അന്തിക്കാട് സിനിമയുടെ സ്വാഭാവിക തൊട്ടുതീണ്ടാത്തതാണ്.
സത്യമായിട്ടും ഈ ലേഖകന് ദുൽഖർ സൽമാൻ എന്ന അനുഗ്രഹീത നടനോട് വല്ലാത്ത സഹതാപം തോന്നി. സൗന്ദര്യവും അഭിനയശേഷിയും ഒക്കെയുള്ള ഈ നടൻ എന്തിനാണ് ഇങ്ങനെയുള്ള ഏടാകൂടത്തിൽ ചെന്നു ചാടുന്നത്.? സത്യൻ അന്തിക്കാടിന്റെയോ ശ്രീനിവാസന്റെയോ അല്ല ഏത് വലിയവന്റെയാണെങ്കിലും ശരി ആദ്യം കഥ കേൾക്കണം. കഥയുടെ സാധ്യത പരിശോധിക്കണം. ദുൽഖർ എന്ന സ്വാഭാവിക നടന് ചെയ്യാൻ പറ്റിയ റോളുകൾ ഒന്നും ഇതിൽ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ ഈ സിനിമയിലെ ഒരു അഭിനയ മുഹൂർത്തവും ഓർത്ത് വെയ്ക്കാനില്ല. ദുൽഖറിന്റെ പ്രതിഭ ഉപയോഗിക്കാൻ പറ്റിയ ഒരു ഡയലോഗ് പോലും ഈ സിനിമയ്ക്കുവേണ്ടി ഒരുക്കാൻ അണിയറ ശില്പികൾ പരാജയപ്പെട്ടു. ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയ ദുൽഖർ ഇതിലും എത്രയോ കാലം ഓർമ്മിക്കപ്പെടും.
[BLURB#3-VR]സിനിമാറ്റോഗ്രാഫിയും എഡിറ്റിങും ഒക്കെ മികച്ചത് തന്നെയായിരുന്നു. ഹാസ്യ ചിത്രം എന്നു പറഞ്ഞിറങ്ങിയ ചിത്രത്തിൽ ചുണ്ട് ഒന്നനങ്ങിയത് വൈദേഹി എന്ന കഥാപാത്രത്തിന്റെ പാലുകാച്ചൽ ചടങ്ങിൽ അച്ഛനും മകനും എത്തിയപ്പോൾ മാത്രം ആയിരുന്നു. തറ വളിപ്പ് എന്ന വൃത്തികേടിലേയ്ക്ക് ഒരിടത്തും പോയില്ല എന്ന ആശ്വാസം ബാക്കിയാവുന്നുണ്ട്. അനുപമ പരമേശ്വരൻ എന്ന മലയാളികളുടെ പ്രിയങ്കരിയായ മേരിയുടെ പ്രേമത്തിലെ അതേ ഭാവത്തോടെ ഇടയ്‌ക്കൊക്കെ കാണാൻ കഴിഞ്ഞത് ഒരു ആശ്വാസമായി തോന്നി. കാതറിൻ എന്ന മേരിയുടെ കഥാപാത്രത്തിനും ജീവൻ ഉണ്ടായിരുന്നില്ല. കാതറിന്റെ അമ്മയും അമ്മയുടെ ഭർത്താവ് ഉദ്യോഗസ്ഥനും ടിപ്പിക്കൽ ക്യാരക്ടറുകളായി പ്രത്യക്ഷപ്പെട്ടത് ഈ സിനിമയോട് മടുപ്പു തോന്നാൻ മറ്റൊരു കാരണമായി.
വഴിയെ പോയ ഒരു ഫ്രഞ്ചുകാരിയെ സത്യൻ അന്തിക്കാട് ഈ സിനിമയിലേയ്ക്ക് കൊണ്ടുവന്നിട്ടുണ്ട്. ആ തള്ളയുടെ കലിപ്പ് അഭിനയം അടിപൊളിയായി. ഇന്നസെന്റും, വിനു മോഹനും, മുത്തുമണിയും ഒക്കെ ഉണ്ടെങ്കിലും ആരും മനസിൽ തങ്ങുന്നില്ല. അക്കരക്കാഴ്‌ച്ചയിലെ ആരും മറക്കാത്ത ഗ്രിഗറിയും ഇവിടെ വേഷം കെട്ടുകയാണ്. ഇവിടെയെങ്ങും നടിമാരില്ലാത്തതു കൊണ്ടാണോ തെന്നിന്ത്യൻ നടിയായ ഐശ്വര്യ രാജേഷിനെ രണ്ടാമത്തെ നായികയാക്കി കൊണ്ടുവന്നതെന്ന സംശയം സ്വാഭാവികം. സൗന്ദര്യം കൊണ്ടോ, അഭിനയം കൊണ്ടോ ഒരു മികവും പുലർത്താത്ത വൈദേഹി എന്ന കഥാപാത്രത്തെ നായികയാക്കാൻ ദുൽഖറിനെ പോലെ ഒരു നടൻ സമ്മതിച്ചു എന്നുകേൾക്കുമ്പോൾ ആണ് ആ നടനോട് സ്‌നേഹം തോന്നുന്നത്. എന്നാലും എന്റെ ദുൽഖർ ബ്രോ... നിങ്ങൾ എന്തിനാണ് വിഡ്ഢി വേഷം കെട്ടാൻ നിന്നു കൊടുത്തത്... ശോ... കഷ്ടമായി പോയല്ലോ....
ഇത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമാണ്. മറുനാടൻ മലയാളിയുടേതല്ല - എഡിറ്റർ