- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂരിൽ തൊട്ടതെല്ലാം പൊന്നാക്കിയ ജോസ് ആലൂക്കാസ് ഇപ്പോൾ തലസ്ഥാന നഗരിയിലേക്ക്; കിംസ് ആശുപത്രിക്ക് സമീപമുള്ള പദ്ധതിയുടെ ഭാഗമാകാൻ അനേകം പേർ രംഗത്ത്
റിയൽ എസ്റ്റേറ്റ് രംഗത്ത് വലിയ മാന്ദ്യം അനുഭവപ്പെടുമ്പോൾ കുറഞ്ഞ വിലയും മികച്ച നിലവാരവും വ്യത്യസ്തമായ രൂപകല്പനയും കൊണ്ടു കയ്യടി നേടുകയാണ് ജോസ് ആലൂക്കാസ് പ്രോപ്പർട്ടീസ്. സ്വർണ്ണ വ്യാപാര രംഗത്ത് ഉന്നതമായ പേര് നിലനിർത്തിയ ജോസ് ആലൂക്കാസ് ഗ്രൂപ്പ് തൃശൂരിൽ തുടങ്ങിയ 13 റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളും വൻ വിജയമായതോടെയാണ് തിരുവനന്തപുരത്ത് പുതിയ പദ്ധതികൾക്ക് തുടക്കമിടുന്നത്. വിലക്കുറവും ഗുണനിലവാരവും ഡിസൈനും ഒരുമിച്ചതോടെ തൃശൂരിൽ ഫ്‌ളാറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞതെന്ന് മാനേജ്‌മെന്റ് പറയുന്നു. 'ഗോൾഡൻ ആർക്ക്' എന്ന് പേരിട്ടിരിക്കുന്ന ഈ റസിഡൻഷ്യൽ പ്രോജക്ട് തിരുവനന്തപുരം നഗരത്തിൽ ഏറ്റവും പുതുമയാർന്ന സംവിധാനങ്ങളോടു കൂടിയാണ് ഒരുങ്ങുന്നത്. തൃശ്ശൂരിലെ 13 പ്രോജക്ടുകൾ വിജയകരമായി പണിതുയർത്തുകയും കൈമാറുകയും ചെയ്ത ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ് തലസ്ഥാന നഗരിയിൽ കിംസ് ഹോസ്പിറ്റലിന് സമീപമാണ് ഗോൾഡൻ ആർക്കിന് രൂപം നൽകുന്നത്. നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഗോൾഡൻ ആർക്ക് നിവാസികൾക്ക് എല്ലാവിധ ആവശ്യസൗകര്യങ്ങളും
റിയൽ എസ്റ്റേറ്റ് രംഗത്ത് വലിയ മാന്ദ്യം അനുഭവപ്പെടുമ്പോൾ കുറഞ്ഞ വിലയും മികച്ച നിലവാരവും വ്യത്യസ്തമായ രൂപകല്പനയും കൊണ്ടു കയ്യടി നേടുകയാണ് ജോസ് ആലൂക്കാസ് പ്രോപ്പർട്ടീസ്. സ്വർണ്ണ വ്യാപാര രംഗത്ത് ഉന്നതമായ പേര് നിലനിർത്തിയ ജോസ് ആലൂക്കാസ് ഗ്രൂപ്പ് തൃശൂരിൽ തുടങ്ങിയ 13 റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളും വൻ വിജയമായതോടെയാണ് തിരുവനന്തപുരത്ത് പുതിയ പദ്ധതികൾക്ക് തുടക്കമിടുന്നത്. വിലക്കുറവും ഗുണനിലവാരവും ഡിസൈനും ഒരുമിച്ചതോടെ തൃശൂരിൽ ഫ്‌ളാറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റഴിഞ്ഞതെന്ന് മാനേജ്‌മെന്റ് പറയുന്നു.
'ഗോൾഡൻ ആർക്ക്' എന്ന് പേരിട്ടിരിക്കുന്ന ഈ റസിഡൻഷ്യൽ പ്രോജക്ട് തിരുവനന്തപുരം നഗരത്തിൽ ഏറ്റവും പുതുമയാർന്ന സംവിധാനങ്ങളോടു കൂടിയാണ് ഒരുങ്ങുന്നത്. തൃശ്ശൂരിലെ 13 പ്രോജക്ടുകൾ വിജയകരമായി പണിതുയർത്തുകയും കൈമാറുകയും ചെയ്ത ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ് തലസ്ഥാന നഗരിയിൽ കിംസ് ഹോസ്പിറ്റലിന് സമീപമാണ് ഗോൾഡൻ ആർക്കിന് രൂപം നൽകുന്നത്.
നഗരമദ്ധ്യത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഗോൾഡൻ ആർക്ക് നിവാസികൾക്ക് എല്ലാവിധ ആവശ്യസൗകര്യങ്ങളും സമീപത്തുതന്നെ ലഭ്യമാവുന്നു എന്നതും ശ്രദ്ധേയമാണ്. പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, എയർപോർട്ട്, റെയിൽവേ സ്‌റ്റേഷൻ, ഷോപ്പിങ്മാൾ, ടെക്‌നോപാർക്ക് എന്നിവയുമായുള്ള സാമീപ്യം ഗോൾഡൻ ആർക്ക് നിവാസികൾക്ക് ഗുണകരമാകും.
സ്വിമ്മിംങ്ങ് പൂൾ, ജിംനേഷ്യം, കുട്ടികൾക്കായുള്ള കളിസ്ഥലം, ടേബിൾ ടെന്നീസ്, പൂൾ ടേബിൾ, മൾട്ടി പർപ്പസ് ഹാൾ, ഗസ്റ്റ് ബെഡ്‌റൂം മുതലായ സൗകര്യങ്ങൾ ഗോൾഡൻ ആർക്ക് നിവാസികൾക്കായി ജോസ് ആലൂക്കാസ് ഒരുക്കിയിട്ടുണ്ട്. 'സവിശേഷമായ ഒരു ജീവിതശൈലി ആഗ്രഹിക്കുന്നവർക്കായി ഏറ്റവും പുതിയ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു പ്രോജക്റ്റാണ് ഗോൾഡൻ ആർക്ക്' എന്ന് ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ശ്രീ. ജോസ് ആലുക്ക പറഞ്ഞു.
50 വർഷത്തിലേറെയായി സ്വർണ്ണവ്യാപാര രംഗത്തുള്ള ജോസ് ആലുക്കാസ് ദക്ഷിണേന്ത്യയിലെ നാലു സംസ്ഥാനങ്ങളിലായി ഒട്ടേറെ ഉപഭോക്താക്കളുടെ വിശ്വാസം നേടിയ സ്ഥാപനമാണ്. സ്വർണ്ണത്തിലെന്നപോലെ വിട്ടുവീഴ്ചകളില്ലാത്ത സമീപനമാണ് റിയൽ എസ്റ്റേറ്റ് രംഗത്തും ഈ ഗ്രൂപ്പ് സ്വീകരിച്ചുവരുന്നത്.
തിരുവനന്തപുരം ക്ലബ്ബിൽ ജൂൺ 10ാം തീയതി വൈകീട്ട് 6.30 ന് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട എംഎൽഎ കെ. മുരളീധരൻ ഗോൾഡൻ ആർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജോസ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോസ് ആലുക്ക, മാനേജിങ് ഡയറക്ടർമാരായ വർഗ്ഗീസ് ആലുക്ക, ജോൺ ആലുക്ക, ജോസ് ആലുക്കാസ് പ്രോപ്പർട്ടീസ് ജനറൽ മാനേജർ അപ്പച്ചൻ മലയിൽ, മാർക്കറ്റിങ് മാനേജർ പിനോ പോൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കൂടുതൽ വിവരങ്ങൾക്ക് 9387 500 500