- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവിൽ ചാമ്പ്യൻ; പക്ഷേ ഇപ്പോൾ തോറ്റ് തോറ്റ് പ്രീമിയർ ലീഗിന് പുറത്താകുന്ന ലക്ഷണം; ജോസ് മൗറിൻഹോയെ പുറത്താക്കി ചെൽസി; ഫുട്‌ബോൾ ലോകത്ത് അതിശയം
ലണ്ടൻ: ജോസ് മൗറിൻഹോയില്ലാത്ത് ചെൽസി ടീമിനെ പറ്റി ഈ അടുത്ത കാലം വരെ മിക്കവർക്കും ഓർക്കാൻ പോലും സാധിക്കുമായിരുന്നില്ല. എന്നാൽ ഇപ്പോൾ അതും സംഭവിച്ചിരുന്നു. ടീം തുടർച്ചയായി പ്രകടനത്തിൽ പിന്നോട്ട് പോയതിനെ തുടർന്നാണ് മൗറിൻഹോയെ ചെൽസിയ പിടിച്ച് പുറത്താക്കിയിരിക്കുന്നത്. നിലവിലെ ചാമ്പ്യനായ ചെൽസിയ തോറ്റ് തോറ്റ് പ്രീമിയൽ ലീഗിന് പുറത്താ
ലണ്ടൻ: ജോസ് മൗറിൻഹോയില്ലാത്ത് ചെൽസി ടീമിനെ പറ്റി ഈ അടുത്ത കാലം വരെ മിക്കവർക്കും ഓർക്കാൻ പോലും സാധിക്കുമായിരുന്നില്ല. എന്നാൽ ഇപ്പോൾ അതും സംഭവിച്ചിരുന്നു. ടീം തുടർച്ചയായി പ്രകടനത്തിൽ പിന്നോട്ട് പോയതിനെ തുടർന്നാണ് മൗറിൻഹോയെ ചെൽസിയ പിടിച്ച് പുറത്താക്കിയിരിക്കുന്നത്. നിലവിലെ ചാമ്പ്യനായ ചെൽസിയ തോറ്റ് തോറ്റ് പ്രീമിയൽ ലീഗിന് പുറത്താകുന്ന ലക്ഷണം കണ്ടു തുടങ്ങിയപ്പോഴാണ് ഇതിനുള്ള പ്രതിവിധിയെന്നോണം ചെൽസിയ ഈ നടപടിയെടുത്തിരിക്കുന്നത്. മൗറിൻഹോയെ പുറത്താക്കിയ വാർത്തയറിഞ്ഞ് ഫുട്‌ബോൾ ലോകം അവിശ്വസനീയതയോടെ മൂക്കത്ത് വിരൽ വച്ച് പോവുകയാണ്. ചെൽസിയെ ലെയ്‌സെസ്റ്റർ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപിച്ചതിനെ തുടർന്നാണ് മൗരിൻഹോയെ പുറത്താക്കിയിരിക്കുന്നത്.
കഴിഞ്ഞ മെയ് മുതൽ മൗരിൻഹോ ചെൽസിയെ നയിക്കുന്നുണ്ട്. എന്നാൽ തിങ്കളാഴ്ചത്തേത് ക്ലബിന്റെ ഒമ്പതാമേെത്ത തോൽവിയായിരുന്നു. ഇതോടെ മത്സരത്തിൽ ചെൽസിയയുടെ സ്ഥാനം 16ാം സ്ഥാനത്തേക്ക് തള്ളപ്പെടുകയുമായിരുന്നു. അതായത് ടീം പ്രീമിയർ ലീഗിന് പുറത്താകുന്ന അവസ്ഥയിലെത്തിയെന്ന് ചുരുക്കം.ഇതോടെ നായകനെ പുറത്താക്കുകയല്ലാതെ ടീമിന് മുന്നിൽ മറ്റ് മാർഗങ്ങളില്ലാതാവുകയായിരുന്നുവെന്നാണ് സൂചന. ഈ സീസൺ കഴിയുന്നത് വരെ താൽക്കാലിക മാനേജരായ ഗുസ് ഹ്ഡ്‌ലിൻകിനെ നിയമിക്കാൻ തീരുമാനമായിട്ടുണ്ട്.ചെൽസിയയുടെ സ്ഥിരം തലവനെ വരുന്ന സമ്മറിൽ പെപ് ഗ്വാർഡിയോള പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. ഇതിന് പുറമെ ക്ലബിലേക്ക് പത്ത് പുതിയ കളിക്കാരെ കൂടി ആവശ്യമുണ്ടെന്നും സൂചനയുണ്ട്.
എന്നാൽ പുറത്താക്കിയെങ്കിലും ഇദ്ദേഹം പുതിയ ജോലി ഏറ്റെടുക്കുന്നത് വരെ ആഴ്ചയിൽ 250,000 പൗണ്ട് ചെൽസിയ നൽകണമെന്ന കരാർ പാലിക്കാൻ ചെൽസിയ ബാധ്യസ്ഥരാകുമെന്നുറപ്പാണ്.ചില ഒത്തുതീർപ്പ് വ്യവസ്ഥകളനുസരിച്ചാണിത് നൽകുന്നത്. എന്നാൽ മൗറിൻഹോ അടുത്തയാഴ്ച തന്നെ പുതിയ ജോലിയിൽ പ്രവേശിക്കുകയാണെങ്കിൽ ചെൽസിയഅദ്ദേഹത്തിന് സാധാരണ തുക നൽകിയാലും മതിയാകും. എന്നാൽ പുതിയ ജോലിയിൽ പ്രവേശിക്കുന്നത് അദ്ദേഹം ദീർഘിപ്പിക്കുകയാണെങ്കിൽ പരമാവധി 10 മില്യൺ പൗണ്ട് വരെ അദ്ദേഹത്തിന് ചെൽസിയ നൽകേണ്ടി വന്നേക്കാം.
ചെൽസിയയും മാനേജരായ മൗറിൻഹോയും പരസ്പരമുണ്ടാക്കിയ കരാർ പ്രകാരം പാർട്ട്ണർമാരായതിനാലാണ് ഇത്രയും തുക പിരിച്ച് വിടലിന് ശേഷവും നൽകേണ്ടി വരുന്നത്. എന്നാൽ 2013ലെ സമ്മർ മുതൽ ക്ലബിന്റെ മാനേജരായ നല്ല സേവനം കാഴ്ച വച്ച മൗറിൻഹോയെ ക്ലബ് അഭിനന്ദിക്കുകയും ചെയ്തിരുന്നു. എഫ്എ കപ്പ്, കമ്മ്യൂണിറ്റി ഷീൽഡ്, ത്രീ ലീഗ് കപ്പ് തുടങ്ങിയവയിലെ വിജയം അദ്ദേഹത്തെ 110 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മികച്ച മാനേജരാക്കി മാറ്റിയിരുന്നു. എന്നാൽ ഈ സീസണിലെ ക്ലബിന്റെ പ്രകടനം ആശാവഹമല്ലെന്ന് അദ്ദേഹവും ബോർഡും അംഗീകരിച്ച കാര്യമായിരുന്നു. അതിനാൽ രണ്ടു പാർട്ടികളുടെയും നന്മയ്ക്ക് വേണ്ടി ഇരുവരും പിരിയാൻ തീരുമാനിക്കുകയായിരുന്നു.
ഇത് രണ്ടാം തവണയാണ് മൗറിൻഹോ സ്റ്റാംഫോർഡ് ബ്രിഡ്ജ് വിടുന്നത്. 2007ൽ ബ്ലൂബോസായി ചുമതലയേറ്റ അദ്ദേഹം ചില പ്രശ്‌നങ്ങളുടെ പേരിൽ സ്ഥാനമൊഴിഞ്ഞിരുന്നു. വ്യാഴാഴ്ച അദ്ദേഹം പരിശീലനം നൽകാനെത്തിയിരുന്നെങ്കിലും കടുത്ത മാനസിക സമ്മർദത്തിലായിരുന്നു.