ബ്രിസ്ബൻ: ഓസ്‌ട്രേലിയയിലുള്ള മക്കളെ സന്ദർശിക്കാൻ എത്തിയ പിതാവ് ഹൃദയാഘാതം മൂലം നിര്യാതനായി. തൊടുപുഴ അരിക്കുഴ ചാലിൽ ജോസ് വർഗ്ഗീസ് (ജോസ് ചാലിൽ 66) ആണ് മരണമടഞ്ഞത്. സംസ്‌കാരം പിന്നീട് നാട്ടിൽ നടത്തും.

ഭാര്യ ഗ്രേസമ്മ തൊടുപുഴ ഇടപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ജിജോ ജോസ് (ബ്രിസ്ബൻ) ധന്യാ മജു (സിഡ്‌നി) ദീപക് ജോസ് (സിഡ്‌നി) മരുമക്കൾ: ദീപ ഏഴാനിക്കാട്ട് (നാകപ്പുഴ) മജു ബല്ലാമിൻ മാമ്പളശേരി (എറണാകുളം) സൗമ്യാ ജോൺ പരപരാകത്ത് (കട്ടപ്പന)