- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജോസ് ജേക്കബിനെ കൗണ്ടി അഡ്‌വൈസറി കമ്മറ്റിയിലേക്ക് നിയമിച്ചു
ന്യൂയോർക്ക്: ന്യൂയോർക്കിലെ നാസ്സോ കൗണ്ടി കംട്രോളറുടെ ന്യൂനപക്ഷകാര്യ ഉപദേശക സമിതിയിലേക്ക് (മൈനോറിറ്റി അഫയേഴ്‌സ് അഡ്‌വൈസറി കമ്മറ്റി) മലയാളിയായ ജോസ് ജേക്കബിനെ (ജോസ് തെക്കേടം) കംട്രോളർ ജോർജ് മറഗോസ് നിയമിച്ചു. ന്യൂനപക്ഷക്കാരോ വനിതകളോ ആയ ബിസിനസ്സ് സംരംഭകരുടെ (Minority and/or Women-owned Business Enterprises - 'MWBE') ഉന്നമനത്തിനായി ന്യൂയോർക്ക് നാസ്സോ കൗൺഡി കംട്രോളറുടെ കര്യാലയം വിവിധ പരിപാടികളാണ് നടപ്പിലാക്കി വരുന്നത്. കൗൺഡിയിലുള്ള വിവിധ കരാറടിസ്ഥാന ജോലികൾ യോഗ്യരായ ന്യൂനപക്ഷ ബിസിനസ്സുകാർക്കും വനിതാ നിയന്ത്രിത ബിസിനസ്സ് സംരംഭകർക്കും സബ്- കോൺട്രാക്ട് നൽകി അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ നാസ്സോ കൗൺഡി നിയമ സംഹിതയിലൂടെ 2002-ൽ നടപ്പിലാക്കിയ പദ്ധതിയാണ് മൈനോറിറ്റി ആൻഡ് വിമൻ- ഓൺഡ് ബിസിനസ്സ് എന്റർപ്രൈസ് പ്രോഗ്രാം. കൗൺഡി കംട്രോളറുടെ ഓഫീസ് വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. കൗൺഡിയിലുള്ള എല്ലാ കരാർ ജോലികളുടെയും പുനപരിശോധനയും അംഗീകാരവും കരാർ ജോലികളുടെ എല്ലാ ബില്ലുകളും ആഡിറ്റ് ചെയ്ത
ന്യൂയോർക്ക്: ന്യൂയോർക്കിലെ നാസ്സോ കൗണ്ടി കംട്രോളറുടെ ന്യൂനപക്ഷകാര്യ ഉപദേശക സമിതിയിലേക്ക് (മൈനോറിറ്റി അഫയേഴ്‌സ് അഡ്‌വൈസറി കമ്മറ്റി) മലയാളിയായ ജോസ് ജേക്കബിനെ (ജോസ് തെക്കേടം) കംട്രോളർ ജോർജ് മറഗോസ് നിയമിച്ചു. ന്യൂനപക്ഷക്കാരോ വനിതകളോ ആയ ബിസിനസ്സ് സംരംഭകരുടെ (Minority and/or Women-owned Business Enterprises - 'MWBE') ഉന്നമനത്തിനായി ന്യൂയോർക്ക് നാസ്സോ കൗൺഡി കംട്രോളറുടെ കര്യാലയം വിവിധ പരിപാടികളാണ് നടപ്പിലാക്കി വരുന്നത്. കൗൺഡിയിലുള്ള വിവിധ കരാറടിസ്ഥാന ജോലികൾ യോഗ്യരായ ന്യൂനപക്ഷ ബിസിനസ്സുകാർക്കും വനിതാ നിയന്ത്രിത ബിസിനസ്സ് സംരംഭകർക്കും സബ്- കോൺട്രാക്ട് നൽകി അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ നാസ്സോ കൗൺഡി നിയമ സംഹിതയിലൂടെ 2002-ൽ നടപ്പിലാക്കിയ പദ്ധതിയാണ് മൈനോറിറ്റി ആൻഡ് വിമൻ- ഓൺഡ് ബിസിനസ്സ് എന്റർപ്രൈസ് പ്രോഗ്രാം. കൗൺഡി കംട്രോളറുടെ ഓഫീസ് വഴിയാണ് ഇത് പ്രവർത്തിക്കുന്നത്. കൗൺഡിയിലുള്ള എല്ലാ കരാർ ജോലികളുടെയും പുനപരിശോധനയും അംഗീകാരവും കരാർ ജോലികളുടെ എല്ലാ ബില്ലുകളും ആഡിറ്റ് ചെയ്ത് പണം നൽകുന്നതും കംട്രോളറുടെ ഓഫീസ് വഴിയാണ്.
പ്രോഗ്രാമുകളുടെ സുഗമമായ നടത്തിപ്പിനും ഈ വിഭാഗത്തിൽപ്പെട്ട ന്യൂനപക്ഷക്കാരെയും വനിതകളെയും കൂടുതലായി പങ്കെടുപ്പിക്കുന്നതിനും കൗൺഡിയിലെ എല്ലാ കരാർ അടിസ്ഥാന ജോലികളെപ്പറ്റിയുള്ള വിവരങ്ങൾ ഇത്തരക്കാരുടെ ഇടയിലേക്ക് എത്തിക്കുന്നതിനും കരാറുകളിൽ പങ്കെടുക്കുന്നതിന് അവരെ പ്രോത്സാഹിപ്പക്കുന്നതിനും സുഗമമായി പദ്ധതികൾ നടപ്പിലാക്കുന്നതിനും കംട്രോളർ ജോർജ് മറഗോസ് പ്രത്യേക താല്പര്യമെടുത്ത് രൂപീകരിച്ചതാണ് ഉപദേശക സമിതി. ന്യൂനപക്ഷ-വനിതാ വിഭാഗത്തിൽപെട്ട സംരംഭകരെ കണ്ടെത്തി അവരെ പദ്ധതികളിലേക്ക് ആകർഷിക്കുന്നതിനും ഉപദേശങ്ങൾ നൽകുന്നതിനുമാണ് അഡ്‌വൈസറി കമ്മറ്റി അംഗങ്ങളെ നിയമിക്കുന്നത്. മൈനോറിറ്റി സമൂഹത്തിനായി കൗൺഡിയിലെയും ന്യൂയോർക്ക് സ്റ്റേറ്റിലെയും ഫെഡറൽ ഗവൺമെന്റിലെയും മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും വിവിധ കോൺട്രാക്ട് ജോലികളിൽ ഏകദേശം 30% സംവരണം ചെയ്തിരിക്കണമെന്നാണ് നിയമം.
മൈനോറിറ്റി കമ്മ്യൂണിറ്റിയായ ഇന്ത്യൻ സമൂഹത്തിനും പ്രത്യേകമായി മലയാളീ സമൂഹത്തിനും ആവശ്യമായ മാർഗനിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്നതിനാണ് ജോസ് ജേക്കബിനെ നിയമിച്ചിരിക്കുന്നത്. പ്രമുഖ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഡഗ്‌ളസ് എല്ലിമൻ റിയൽറ്റിയിൽ ബ്രോക്കറായ ജോസ് വിവിധ മലയാളി സംഘടനകളിലെ നിറസാന്നിദ്ധ്യമാണ്. കാൽ നൂറ്റാൺടിലേറെയായി വിജയപ്രദമായി റിയൽ എസ്റ്റേറ്റ് ബിസ്സിനസ്സ് നടത്തി വരുന്ന ജോസ് മലയാളി ബിസിനസ്സുകാരുടെ പ്രമുഖ സംഘടനയായ ഇൻഡോ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുന്നു. മലയാളി ബിസിനസ്സ് സമൂഹത്തിൽ അറിയപ്പെടുന്ന ജോസ് ജേക്കബിന്റെ നിയമനം മലയാളി ബിസിനസ്സുകാർക്കും ബിസിനസ്സിൽ ഏർപ്പെടുവാൻ താല്പര്യപ്പെടുന്നവർക്കും വളരെ പ്രയോജനകരമാണ്. ബിസിനസ്സിൽ ഏർപ്പെടുവാൻ പൊതുവെ താല്പര്യം കാണിക്കാത്ത രൺടാം തലമുറക്കാരായ മലയാളി ചെറുപ്പക്കാരെയും കൗൺഡിയിലെ കരാർ ജോലികൾ ഏറ്റെടുത്ത് നടത്തുവാൻ താല്പര്യമുള്ളവരെയും കൈപിടിച്ച് ഉയർത്തി സമൂഹത്തിൽ മുൻ നിരയിലെത്തിക്കുവാൻ പരമാവധി ശ്രമിക്കുമെന്നും സ്ഥാനലബ്ധിയിൽ താൻ സന്തോഷവാനാണെന്നും ജോസ് ജേക്കബ് അറിയിച്ചു.