- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വനെ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കരണ കമ്മീഷൻ ചെയർമാനാക്കിയേക്കും; കാർഷിക കമ്മീഷൻ ചെയർമാനായി പരിഗണിക്കുന്നത് ജോസ് കെ മാണിയെ; കാബിനറ്റ് റാങ്ക് നൽകണമെങ്കിൽ രാജ്യസഭാ സീറ്റ് വിട്ടു നൽകണം; തോറ്റെങ്കിലും ജോസ് കെ മാണിയെ കൈവിടാതെ പിണറായി
കോട്ടയം: മുതിർന്ന സിപിഎം നേതാവ് വൈക്കം വിശ്വനെ കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനായേക്കും. വി എസ് അച്യുതാനന്ദനായിരുന്നു കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ പദവി വഹിച്ചിരുന്നത്. കാർഷിക കമ്മിഷൻ രൂപീകരിച്ച് ചെയർമാൻ സ്ഥാനം ജോസ് കെ മാണിക്ക് ആലോചനയുണ്ട്.
കാബിനറ്റ് റാങ്കുള്ള പദവി നൽകിയാൽ ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് സിപിഎം നേതാക്കളുമായി ജോസ് ചർച്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ പരാജയപ്പെട്ട ജോസിന് കാബിനറ്റ് റാങ്കുള്ള പദവി നൽകാമെന്നു സിപിഎം ഉറപ്പു നൽകിയിരുന്നു.
മുൻ മുഖ്യമന്ത്രി വി എസ്. അച്യുതാനന്ദനായിരുന്നു ഇതിനു മുൻപ് ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ. വിഎസിനു വേണ്ടിയാണ് ഈ പദവി കാബിനറ്റ് റാങ്കിലേക്ക് ഉയർത്തിയത്. വൈക്കം വിശ്വൻ നേരത്തെ ഇടതു കൺവീനറായിരുന്നു. അസുഖ കാരണങ്ങളാൽ സ്ഥാനം ഒഴിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വൈക്കം വിശ്വനെ കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്കാര കമ്മിഷൻ ചെയർമാനാക്കുന്നത്. ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷസ്ഥാനം ഫലത്തിൽ മന്ത്രിസ്ഥാനത്തിനു തുല്യമാണ്. മുഖ്യമന്ത്രിക്കു നേരിട്ടു റിപ്പോർട്ട് ചെയ്താൽ മതി. ഒരു വകുപ്പിന്റെയും കീഴിലല്ല. 31 ജീവനക്കാരും തിരുവനന്തപുരത്ത് ഓഫിസും വസതിയുമുണ്ട്.
കാബിനറ്റ് റാങ്കുള്ള രണ്ടാമത്തെ പദവി മുന്നാക്ക സമുദായ ക്ഷേമ കോർപറേഷനാണ്. ആർ ബാലകൃഷ്ണ പിള്ളയായിരുന്നു ഈ പദവിയിൽ ഇരുന്നത്. പുതിയ സാഹചര്യത്തിൽ സിപിഎമ്മിൽ നിന്നു തന്നെ ഒരാൾ ഈ പദവിയിൽ എത്താനാണ് സാധ്യത. പുതിയ കാർഷിക കമ്മിഷൻ രൂപീകരിക്കുന്നതു വിവാദത്തിന് ഇടയാക്കുമോയെന്നു സിപിഎമ്മിന് ആശങ്കയുമുണ്ട്. കാർഷിക കടാശ്വാസ കമ്മിഷനുണ്ടെങ്കിലും അധ്യക്ഷന് കാബിനറ്റ് റാങ്കില്ല. മാത്രമല്ല സിപിഐയുടെ പക്കലുള്ള കൃഷിവകുപ്പിനു കീഴിലുമാണ്. ഈ സാഹചര്യത്തിലാണ് ജോസ് കെ മാണിക്കു വേണ്ടി പുതിയ പദവി സൃഷ്ടിക്കുന്നത്.
ഇതോടെ കേരളാ കോൺഗ്രസിന് മൂന്ന് കാബിനറ്റ് പദവികളാകും. റോഷി അഗസ്റ്റിൻ മന്ത്രിയാണ്. ജയരാജ് ചീഫ് വിപ്പും. ജയരാജിനെ കാബിനറ്റ് റാങ്കോടെ നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതു സംബന്ധിച്ച സർക്കാർ വിജ്ഞാപനം ഇറങ്ങുന്നതോടെ നിയമനം നിലവിൽ വരും. കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള നിയമസഭാംഗമാണ്.
മറുനാടന് മലയാളി ബ്യൂറോ