- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദി സർക്കാറിൽ കേന്ദ്രമന്ത്രി ആകാനില്ല, ബിജെപിയുമായി യാതൊരു ബന്ധവുമില്ല; ഇപ്പോൾ നടക്കുന്ന നുണ പ്രചരണങ്ങൾക്ക് പിന്നിൽ മറ്റെന്തെങ്കിലും താത്പര്യങ്ങളാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു: നിലപാട് വ്യക്തമാക്കി ജോസ് കെ മാണി
തിരുവനന്തപുരം: കേന്ദ്രസർക്കാറിൽ നടക്കുന്ന പുനഃസംഘടനയിൽ കേരളത്തിന് പ്രാതിനിധ്യം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇനിയും യാതാരു വ്യക്തതയും വന്നിട്ടില്ല. ഇതിനിടെയാണ് കേരളാ കോൺഗ്രസ് എമ്മിലെ എംപിയായ ജോസ് കെ മാണി മോദി സർക്കാറിൽ മന്ത്രിയാകുമെന്ന വിധത്തിൽ വാർത്തകൾ പുറത്തുവന്നത്. എന്നാൽ, പുറത്തുവന്ന വാർത്തകൾ ശരിയല്ലെന്ന് വ്യക്തമാക്കി ജോസ് കെ മാണി രംഗത്തെത്തി. കരള കോൺഗ്രസ്(എം) എൻഡിഎയുമായി ധാരണ ഉണ്ടാക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങളും അദ്ദേഹം നിഷേധിച്ചു. ബിജെപി ബാന്ധവമോ കേന്ദ്ര മന്ത്രിസഭയിലേക്കുള്ള പ്രവേശനമോ തന്റേയോ കേരള കോൺഗ്രസ് പാർട്ടിയുടേയോ രാഷ്ട്രീയ അജണ്ടയിൽ ഇല്ല എന്നത് അസന്നിഗ്ദ്ധനായി ആവർത്തിക്കുകയാണ്. ഇത്തരം നുണപ്രചരണം ആവർത്തിക്കുന്നതിന്റെ പിന്നിൽ മറ്റെന്തെങ്കിലും താൽപര്യങ്ങളാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജോസ് കെ മാണി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയോടെ ജോസ് കെ മാണി മോദി മന്ത്രിസഭയിൽ അംഗമായേക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വരുന്നത
തിരുവനന്തപുരം: കേന്ദ്രസർക്കാറിൽ നടക്കുന്ന പുനഃസംഘടനയിൽ കേരളത്തിന് പ്രാതിനിധ്യം ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇനിയും യാതാരു വ്യക്തതയും വന്നിട്ടില്ല. ഇതിനിടെയാണ് കേരളാ കോൺഗ്രസ് എമ്മിലെ എംപിയായ ജോസ് കെ മാണി മോദി സർക്കാറിൽ മന്ത്രിയാകുമെന്ന വിധത്തിൽ വാർത്തകൾ പുറത്തുവന്നത്. എന്നാൽ, പുറത്തുവന്ന വാർത്തകൾ ശരിയല്ലെന്ന് വ്യക്തമാക്കി ജോസ് കെ മാണി രംഗത്തെത്തി. കരള കോൺഗ്രസ്(എം) എൻഡിഎയുമായി ധാരണ ഉണ്ടാക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങളും അദ്ദേഹം നിഷേധിച്ചു.
ബിജെപി ബാന്ധവമോ കേന്ദ്ര മന്ത്രിസഭയിലേക്കുള്ള പ്രവേശനമോ തന്റേയോ കേരള കോൺഗ്രസ് പാർട്ടിയുടേയോ രാഷ്ട്രീയ അജണ്ടയിൽ ഇല്ല എന്നത് അസന്നിഗ്ദ്ധനായി ആവർത്തിക്കുകയാണ്. ഇത്തരം നുണപ്രചരണം ആവർത്തിക്കുന്നതിന്റെ പിന്നിൽ മറ്റെന്തെങ്കിലും താൽപര്യങ്ങളാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ജോസ് കെ മാണി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.
കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയോടെ ജോസ് കെ മാണി മോദി മന്ത്രിസഭയിൽ അംഗമായേക്കുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വരുന്നതിനിടെയാണ് വാർത്ത നിഷേധിച്ച് ജോസ് കെ മാണി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ബിജെപിയിലും സർക്കാരിലും നിർണായക അഴിച്ചുപണിക്കൊരുങ്ങി ഞായാറാഴ്ചയാണ് കേന്ദ്രമന്ത്രിസഭ പുനഃസംഘടന നടക്കുക.
ന്യൂനപക്ഷങ്ങളെ പാർട്ടിയോടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ കേരളാ ഘടകത്തിനു നിർദ്ദേശം നൽകിയിരുന്നു. ഇക്കഴിഞ്ഞ ജൂണിൽ പാർട്ടി ദൗത്യവുമായി കേരളത്തിലെത്തിയപ്പോഴാണ് അമിത്ഷാ ഈ നിർദ്ദേശം മുന്നോട്ടു വച്ചത്. തുടർന്ന് എൻഡിഎയിലേക്ക് കൊണ്ടുവരേണ്ട രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടേയും പട്ടിക കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശാനുസരണം സംസ്ഥാന നേതൃത്വം കൈമാറിയിരുന്നു. കേരള കോൺഗ്രസ് മാണി വിഭാഗത്തിലെയും ബിഡിജെഎസിലെയും നേതാക്കളിൽ ചിലർ പട്ടികയിലുണ്ടായിരുന്നു.
ഈ പശ്ചാത്തലത്തിൽ കെ.എം. മാണിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും ബിജെപിയോട് അടുപ്പിക്കാനുള്ള ശ്രമം സംസ്ഥാന നേതാക്കൾ നടത്തിവരികയാണ്. കെ.എം. മാണിയുടെ പഴയ സഹയാത്രികനും ഇപ്പോൾ എൻഡിഎയ്‌ക്കൊപ്പമുള്ള നേതാവുമായ പി.സി. തോമസാണ് ഇതുസംബന്ധിച്ച നീക്കങ്ങൾക്കു ചുക്കാൻ പിടിക്കുന്നത്. യുഡിഎഫ് വിട്ട കെ.എം. മാണി മുന്നണി മാറ്റത്തിന്റെ സാധ്യതകൾ ആരായാതെ സ്വതന്ത്രനായി നിൽക്കുന്നതും ഇത്തരം പ്രചാരണങ്ങൾക്ക് ആക്കം കൂട്ടിയിരുന്നു.