ജോസ് കെ മാണി രാജ്യസഭയിലേക്ക്; എൽഡിഎഫിന് 96 വോട്ടും യുഡിഎഫിന് 40 വോട്ടും; വിജയത്തിൽ നന്ദി പറഞ്ഞ് ജോസ്
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: രാജ്യസഭാ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ.മാണി വിജയിച്ചു. എൽഡിഎഫിന് 96 വോട്ടുകൾ ലഭിച്ചപ്പോൾ യുഡിഎഫിന് 40 വോട്ടാണ് ലഭിച്ചത്. ആകെ പോൾ ചെയ്ത 137 വോട്ടിൽ എൽഡിഎഫിലെ ഒരു വോട്ട് അസാധുവായി.
വിജയത്തിൽ ഇടതുപക്ഷത്തോടും ജനപ്രതിനിധികളോടും പ്രവർത്തകരോടും നന്ദി പറയുന്നുവെന്ന് ജോസ് കെ.മാണി പറഞ്ഞു.നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ ഇന്ന് വിപുലപ്പെട്ടിരിക്കുകയാണ്. ആയിരക്കണക്കിന് പ്രവർത്തകർ മുന്നണിയുടെ ഭാഗമായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story