- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്തെ കൂറുമാറ്റം കേരള കോൺഗ്രസിനെ അപമാനിച്ചതിനുള്ള മറുപടി; പ്രാദേശിക നേതൃത്വത്തിന്റേത് ആത്മാഭിമാനം ഉയർത്തിപ്പിടിക്കുന്ന നടപടി; ആർക്കും എന്തു വേണമെങ്കിലും പറയാമെന്നും ജോസ് കെ മാണി
പാല: കോട്ടയം ജില്ലാ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ സിപിഎമ്മും കേരള കോൺഗ്രസ് എമ്മും കൈകോർത്തതു പാർട്ടിയെ അപമാനിച്ചതിനുള്ള മറുപടിയാണെന്ന് ജോസ് കെ. മാണി എംപി. പാർട്ടിയുെട ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനുള്ള നടപടിയാണ് ഉണ്ടായതെന്നാണു വിശ്വസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത് ജില്ലാ പഞ്ചായത്ത് അംഗങ്ങളാണെന്നും ജോസ് കെ. മാണി പ്രതികരിച്ചു. പ്രാദേശിക വിഷയങ്ങളിൽ പ്രാദേശിക തീരുമാനങ്ങൾ ഉണ്ടാകും. കേരള കോൺഗ്രസും കോൺഗ്രസും സിപിഎമ്മും എല്ലാം ഇത്തരത്തിൽ നീക്കുപോക്കുകൾ നടത്തിയിട്ടുണ്ട്. കോൺഗ്രസ് ബംഗാളിൽ സിപിഎമ്മുമായി സഹകരിച്ചില്ലേയെന്നും ജോസ് കെ. മാണി ചോദിച്ചു. കേരള കോൺഗ്രസിനെ തുടർച്ചയായി അപമാനിക്കുകയും അയിത്തം പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ നേതാക്കളും പ്രവർത്തകരും പാർട്ടിയുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനായിരിക്കാം ഇത്തരമൊരു തീരുമാനമെടുത്തതെന്നാണു കരുതുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ പിന്തുണയ്ക്കാനായിരുന്നു തീരുമാനം. പക്ഷേ, തിരഞ്ഞെടുപ്പിനു മുൻപു ഡിസിസി യോഗം വിളിച്ചു കേരള കോൺഗ്രസ്
പാല: കോട്ടയം ജില്ലാ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ സിപിഎമ്മും കേരള കോൺഗ്രസ് എമ്മും കൈകോർത്തതു പാർട്ടിയെ അപമാനിച്ചതിനുള്ള മറുപടിയാണെന്ന് ജോസ് കെ. മാണി എംപി. പാർട്ടിയുെട ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനുള്ള നടപടിയാണ് ഉണ്ടായതെന്നാണു വിശ്വസിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത് ജില്ലാ പഞ്ചായത്ത് അംഗങ്ങളാണെന്നും ജോസ് കെ. മാണി പ്രതികരിച്ചു.
പ്രാദേശിക വിഷയങ്ങളിൽ പ്രാദേശിക തീരുമാനങ്ങൾ ഉണ്ടാകും. കേരള കോൺഗ്രസും കോൺഗ്രസും സിപിഎമ്മും എല്ലാം ഇത്തരത്തിൽ നീക്കുപോക്കുകൾ നടത്തിയിട്ടുണ്ട്. കോൺഗ്രസ് ബംഗാളിൽ സിപിഎമ്മുമായി സഹകരിച്ചില്ലേയെന്നും ജോസ് കെ. മാണി ചോദിച്ചു.
കേരള കോൺഗ്രസിനെ തുടർച്ചയായി അപമാനിക്കുകയും അയിത്തം പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ നേതാക്കളും പ്രവർത്തകരും പാർട്ടിയുടെ ആത്മാഭിമാനം ഉയർത്തിപ്പിടിക്കാനായിരിക്കാം ഇത്തരമൊരു തീരുമാനമെടുത്തതെന്നാണു കരുതുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ പിന്തുണയ്ക്കാനായിരുന്നു തീരുമാനം. പക്ഷേ, തിരഞ്ഞെടുപ്പിനു മുൻപു ഡിസിസി യോഗം വിളിച്ചു കേരള കോൺഗ്രസ് പാർട്ടിക്കെതിരെയും കെ.എം. മാണിക്കെതിരെയും പ്രസംഗിച്ചു.
പിന്നെ, പാർട്ടി പ്രവർത്തകർ എന്തു നിലപാടാണ് എടുക്കേണ്ടത്? ധാരണ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ? ഇത് ഒരു വശത്തേക്കു മാത്രമാണ്. വലിയ ചർച്ചയുടെ ഒന്നും ആവശ്യമില്ല. മലപ്പുറത്ത് മുസ്ലിം ലീഗിനു പിന്തുണ കൊടുക്കാൻ തീരുമാനിച്ചപ്പോൾ അതു കേരള കോൺഗ്രസ് പാർട്ടിയുടെ തീരുമാനമായിരുന്നു. എന്നാൽ, കോട്ടയത്ത് ഇങ്ങനെ ഒരു നീക്കം നടന്നപ്പോൾ അതിനു പിന്നിൽ ജോസ് കെ. മാണിയും കെ.എം. മാണിയുമാണെന്നുമാണ് ആരോപിക്കപ്പെടുന്നത്. ആർക്കും എന്തു വേണമെങ്കിലും പറയാമെന്നും അദ്ദേഹം തുറന്നടിച്ചു.
അപമാനിക്കപ്പെട്ടാൽ കേരള കോൺഗ്രസ് പാർട്ടി മിണ്ടാതിരിക്കില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്തു പാർട്ടിക്കു മുറിവേറ്റിട്ടുണ്ടെന്നാണു ചരൽക്കുന്ന് യോഗത്തിൽ എത്തിച്ചേർന്ന നിഗമനം. എന്നാൽ, എവിടെയും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഞങ്ങൾ പറഞ്ഞില്ല. പിന്നീടു വീണ്ടും മുറിവിൽ മുളകുതേക്കുന്ന രീതിയാണുള്ളതെന്നും ജോസ് കെ. മാണി പറഞ്ഞു.