- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളാ കോൺഗ്രസ്സ് (എം)നെ യുഡിഎഫിൽ നിന്നും പുറത്താക്കിയത് രാഷ്ട്രീയ അനിതിയാണെന്ന ജനകീയ വിലയിരുത്തൽ; തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി നടത്തിയത് ചരിത്രമുന്നേറ്റമെന്ന് ജോസ് കെ.മാണി
കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇടതു മുന്നണി നടത്തിയത് ചരിത്രമുന്നേറ്റമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി. കേരളാ കോൺഗ്രസ് (എം) ന്റെ രാഷ്ട്രീയ തീരുമാനത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഈ വിജയം. കോട്ടയം ജില്ലാ പഞ്ചായത്തിൽ ഇടതുമുന്നണി നേടിയത് അട്ടിമറി വിജയമാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ കോൺഗ്രസ്സ് (എം)നെ യുഡിഎഫിൽ നിന്നും പുറത്താക്കിയത് രാഷ്ട്രീയ അനിതിയാണെന്ന ജനകീയ വിലയിരുത്തലാണ് ഈ തെരെഞ്ഞെടുപ്പെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരമ്പരാഗത ശക്തികേന്ദ്രങ്ങളെന്ന് മുദ്രകുത്തിയിരുന്ന കോട്ടയം ജില്ലയിൽ സമ്പൂർണ്ണമായ തകർച്ചയാണ് യു.ഡി.എഫിനുണ്ടായത്. തെരഞ്ഞെടുപ്പോടെ യു.ഡി.എഫ്. ചിത്രത്തിൽ നിന്നും ഇല്ലാതായതായെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയുടെ ചരിത്ര മുന്നറ്റത്തിൽ കേരളാ കോൺഗ്രസ്സ് (എം) നിർണ്ണമായമായ പങ്ക് വഹിച്ചു. 2015 ൽ 49 ഗ്രാമപഞ്ചായത്തുകൾ യു.ഡി.എഫിന് ലഭിച്ചിരുന്നു. ഇത്തവണ 51 ഗ്രാമപഞ്ചായത്തുകൾ ഇടതുമുന്നണി കരസ്ഥമാക്കി. 11 ബ്ലോക്ക് പഞ്ചായത്തുകളിൽ 10 എണ്ണവും കഴിഞ്ഞ തവണ യു.ഡി.എഫ് കരസ്ഥമാക്കി. ഇത്തവണ 11 ൽ 10 ഉം ഇടതുമുന്നണി നേടി എന്നത് ജില്ലയിലുണ്ടായ വലിയ രാഷ്ട്രീയ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. നിരവധി ഘടകങ്ങൾ സ്വാധീനിക്കുന്ന തദ്ദേശതിരെഞ്ഞെടുപ്പിൽ രാഷ്ട്രീയ ദിശാസൂചകമായി വിലയിരുത്തപ്പെടുന്ന ജില്ലാ പഞ്ചായത്തിൽ അട്ടിമറി വിജയമാണ് ഇടതുമുന്നണി നേടിയത്.
ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് വെറുമൊരു തദ്ദേശ സ്ഥാപനത്തിന്റെ പദവിയുടെ പേരിൽ നാല് പതിറ്റാണ്ട് കാലം ഒപ്പം നിന്ന ഘടകകക്ഷിയെ ഒരു മുന്നണി പുറത്താക്കുന്നത്. കേരളാ കോൺഗ്രസ്സ് (എം)നെ പുറത്താക്കിയ നടപടി രാഷ്ട്രീയമായ അനിതിയാണെന്ന ജനകീയ വിലയിരുത്തലാണ് ഈ തെരെഞ്ഞെടുപ്പിൽ ഉണ്ടായത്. ഇടതുമുന്നണിയുടെ ഭാഗമാകാനാനുള്ള കേരളാ കോൺഗ്രസ് (എം) ന്റെ രാഷ്ട്രീയ തീരുമാനത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് ഇപ്പോഴത്തെ ജനവിധിയെന്നും ജോസ് കെ.മാണി പറഞ്ഞു.
മധ്യതിരുവിതാംകൂറിൽ യു.ഡി.എഫിനെ ഞെട്ടിച്ച് രണ്ടിലത്തണലിൽ ഇടതുപക്ഷം മേൽക്കൈ നേടിയിരുന്നു. ചരിത്രത്തിലാദ്യമായി പാലാ നഗരസഭ ഇടതുപക്ഷത്തിന് ലഭിച്ചു. കോട്ടയം ജില്ലാപഞ്ചായത്തിൽ യു.ഡി.എഫിന്റെ മേൽക്കൈ അവസാനിപ്പിച്ച് എൽ.ഡി.എഫ്. 14 സീറ്റ് നേടി മുന്നിലെത്തി. അഞ്ചുസീറ്റ് ജോസ് വിഭാഗത്തിന്റേതാണ്. പാലാ നഗരസഭയിൽ 26 സീറ്റിൽ പത്തിടത്ത് ജോസ് വിഭാഗം ജയിച്ചു. പത്തനംതിട്ടയിൽ ജില്ലാപഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിൽ ഒൻപത് സീറ്റ് നേടി. തൊടുപുഴ നഗരസഭയിലും രണ്ടുസീറ്റുണ്ട്.
മറുനാടന് ഡെസ്ക്