ചങ്ങനാശ്ശേരി: അന്തരിച്ച,  പ്രവാസി മലയാളി ഫെഡറേഷൻ സ്ഥാപകാംഗവും ഗ്ലോബൽ കോർഡിനേറ്ററുമായ ജോസ് മാത്യു പനച്ചിക്കന്  (62) നാടിന്റെ ആദരാഞ്ജലികൾ. ലോക കേരള സഭയിൽ അംഗമായിരുന്നു ജോസ് മാത്യു പനച്ചിൽ. നിർമ്മാതാവും പ്ലാന്ററുമായ സേവി മനോ മാത്യുവിന്റെ സഹോദരനാണ് ജോസ് മാത്യു.

കൂത്താട്ടുകുളം പൂവക്കുളം പനച്ചിക്കൽ കുടുംബാംഗമാണ്. ജനുവരി 13 -ന് രാത്രി ഒന്പതരയോടെ കൂത്താട്ടുകുളത്തെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞു വീണായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. കോവിഡ് പോസിറ്റീവായിരുന്നു. വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ജോസ് മാത്യുവിനെ ഉടൻ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രവാസി മലയാളി ഫെഡറേഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഏതാനും മാസങ്ങളായി നാട്ടിൽ കഴിയുകയായിരുന്നു.പതിറ്റാണ്ടുകളായി ഓസ്ട്രിയയിൽ താമസമാക്കിയ ജോസ് മാത്യു പ്രവാസി സംഘടനാ പ്രവർത്തനരംഗത്ത് സജീവമായിരുന്നു. ഭാര്യയും രണ്ട് മക്കളും ഓസ്ട്രിയയിലാണ്. മാർച്ച് മാസം ഓസ്ട്രിയയിലേയ്ക്ക് മടങ്ങാനിരിക്കെയാണ് മരണം സംഭവിച്ചത്.

സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പൂവക്കുളം സെയിന്റ് മേരീസ് ചർച്ചിൽ നടക്കും. ഭാര്യ: ലിഷ. മക്കൾ: മാത്യു ജോസ് (മാത്തപ്പൻ), ആന്റോ ജോസ് (അന്തപ്പൻ). സഹോദരങ്ങൾ : മോളി തോമസ്, നങ്ങച്ചി വീട്, ചങ്ങനാശ്ശേരി. അനു പോളി, ഇലഞ്ഞിക്കൽ, കോതമംഗലം.വത്സ ബോബി, കാഞ്ഞൂപ്പറമ്പിൽ, ചങ്ങനാശേരി. മോഹൻ മാത്യു പനച്ചിക്കൽ, ചിലവന്നൂർ, കടവന്ത്ര. റാണി തോമസ്, മൂലയിൽ, ചങ്ങനാശ്ശേരി. റോസമ്മ മാത്യു (ലേറ്റ്) ജെസ്സി ജോർജി, വടകര, കിടങ്ങറ. സന്തോഷ് മാത്യു പനച്ചിക്കൻ, ഓസ്ട്രിയ. സേവി മനോ മാത്യു പനച്ചിക്കൻ, തിരുവനന്തപുരം. ഡോ. സിസ്റ്റർ മാഗി മാത്യു പനച്ചിക്കൽ (ലേറ്റ്).