വിയന്ന: പ്രവാസികളുടെ ഏറ്റവും വലിയ സംഘടനയായ പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കോർഡിനേറ്ററായി ജോസ് മാത്യു പനച്ചിക്കലിനെ വീണ്ടും തിരഞ്ഞെടുത്തു. ഓസ്ട്രിയയിൽ ഇരുപത്തി അഞ്ചു വർഷമായി കുടുംബ സമേതം താമസിക്കുന്ന ജോസ് മാത്യു മികച്ച സംഘാടകനാണ്. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ പ്രവർത്തന മികവാണ് ജോസ് മാത്യുവിനെ വീണ്ടും തിരഞ്ഞെടുക്കാൻ കാരണമെന്ന് ഭാരവാഹികൾ പറഞ്ഞു.

30 ദിവസം കൊണ്ട് 30 രാജ്യങ്ങളിൽ പ്രവാസി മലയാളി ഫെഡറേഷന്റെ ചാപ്റ്ററുകൾ തുറന്ന് സംഘടനക്ക് ശക്തമായ അടിത്തറയുണ്ടാക്കിയ ജോസ് മാത്യു പനച്ചിക്കലിന്റെ നേത്രുപാടവത്തിനുള്ള അംഗീകാരമായാണ് ഇപ്പോൾ ലഭിച്ച സ്ഥാനം.

സുധീരമായ നേതൃത്വം കൊണ്ടും, ശക്തമായ ആശയവിനിമയ ശൈലികൊണ്ടും, പ്രശാന്തമായ ഇടപെടലുകൾ കൊണ്ടും അച്ചടക്കവും കെട്ടുറപ്പുള്ളതുമായ ഒരു സംഘടനെയെ ഏകോപിപ്പിക്കുക വഴി പ്രവാസികളുടെ വിഷയങ്ങളിൽ ശക്തമായി ഇടപെടുകയും പരിഹരിക്കുകയും ചെയ്തു കൊണ്ട് ജോസ് മാത്യു സംഘടനയെ നയിച്ചു.  

സംഘടനാ പ്രവർത്തന രംഗത്ത് പിന്നോക്കമായിരുന്ന മനാമ, സലാല, ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ മലയാളികളെ ഏകോപിപ്പിക്കുന്നതിൽ അനന്യസാധാരാണമായ കഴിവാണ് ജോസ് മാത്യു പ്രകടിപ്പിച്ചത്. ഇപ്പോൾ ഈ രാജ്യങ്ങളിലെ ഏറ്റവും ശക്തമായ മലയാളി സംഘടനയായി പി എം എഫിനെ മാറ്റിയെടുക്കാൻ ജോസ് മാത്യുവിന് കഴിഞ്ഞു.

യുറോപ്യൻ രാജ്യങ്ങളിൽ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ ഇതിനോടകം സംഘടന ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞു.  തിരുവനന്തപുരം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശാന്തിഗിരി ആശ്രമത്തിന്റെ ഇന്റർനാഷണൽ ഓപ്പറേഷൻസ് അഡ്‌വൈസർ(പബ്ലിക്ക് റിലേഷൻസ്) കൂടിയാണ്  ജോസ് മാത്യു പനച്ചിക്കൽ. യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങളിൽ ശാന്തിഗിരി ആശ്രമത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ചുമതല.      

വിയന്നയിൽ സ്ഥിരതാമസക്കാരനായ ജോസ് പനച്ചിക്കൽ, പ്രവാസി കേരള കോൺഗ്രസ്  ഓസ്ട്രിയയുടെ മുൻ അധ്യക്ഷനുമാണ്. പ്രവാസി റൂട്‌സ് ഡയറക്ടർ കൂടിയാണ് ജോസ് മാത്യു.

എറണാകുളം കൂത്താട്ടുകുളം, പൂവ്വക്കുളം, പനച്ചിക്കൽ ജോൺ മാത്യുവിന്റെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ ജിഷാ പനച്ചിക്കൽ മക്കൾ മനു, ആന്റോ

പി എം എഫ് ഫൗണ്ടർ മാത്യു മൂലേച്ചേരിൽ, ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട്, വൈസ് ചെയർപേഴ്‌സൺ ഷീല ചെറു, കൺവെൻഷൻ ചെയർമാൻ ബഷീർ അമ്പലായി, ട്രഷറർ പി.പി ചെറിയാൻ, ജോ. സെക്രട്ടറി മനോജ് വർഗീസ്, മുതലായവർ ആശംസകൾ  അറിയിച്ചു.