- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ജോസ് പിന്റോ സ്റ്റീഫൻ: ഇന്തോ അമേരിക്കൻ പ്രസ്ക്ലബ് ഡയറക്ടർ ബോർഡ് അംഗം
ന്യൂയോർക്ക്: അമേരിക്കയിലെ സ്വതന്ത്ര പത്രപ്രവർത്തകനായ ജോസ് പിന്റോ സ്റ്റീഫനെ ഇന്തോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ ഡയറക്ടർ ബോർഡ് അംഗമായി തെരഞ്ഞെടുത്തു. ഐക്യരാഷ്ട്രസഭയുടെയും കോൺസുലേറ്റിന്റെയും യുഎൻ സംഘടനകളുടെയും ഉന്നതതല സമ്മേളനങ്ങളിലും ചലച്ചിത്രമേളകളിലും സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. അമേരിക്കയിലെത്തി ഹെൽത്ത് കെയർ മേഖലയിൽ ജോലി ച
ന്യൂയോർക്ക്: അമേരിക്കയിലെ സ്വതന്ത്ര പത്രപ്രവർത്തകനായ ജോസ് പിന്റോ സ്റ്റീഫനെ ഇന്തോ അമേരിക്കൻ പ്രസ്‌ക്ലബിന്റെ ഡയറക്ടർ ബോർഡ് അംഗമായി തെരഞ്ഞെടുത്തു. ഐക്യരാഷ്ട്രസഭയുടെയും കോൺസുലേറ്റിന്റെയും യുഎൻ സംഘടനകളുടെയും ഉന്നതതല സമ്മേളനങ്ങളിലും ചലച്ചിത്രമേളകളിലും സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം. അമേരിക്കയിലെത്തി ഹെൽത്ത് കെയർ മേഖലയിൽ ജോലി ചെയ്ത ശേഷമാണ് സ്വതന്ത്രപത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞത്. വിവിധ വിഷയങ്ങളിൽ നിരവധി ലേഖനങ്ങളാണ് അദ്ദേഹത്തിന്റേതായി ഓൺലൈൻ, അച്ചടി മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
ഇപ്പോൾ ഒരു ഗവേഷണ സ്ഥാപനത്തിൽ ജോലി ചെയ്തു വരുകയാണ് ജോസ്. തിരുവനന്തപുരം കൊച്ചുവേളി സ്വദേശിയായ ജോസ് പിന്റോ സോഷ്യോളജിയിൽ ബരുദാനന്തര ബിരുദധാരിയാണ്. വെട്ടുകാട് സെന്റ് മേരീസ് ഹൈസ്‌കൂൾ, തുമ്പ സെന്റ് സേവിയേഴ്‌സ് കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, ലയോള കോളേജ് എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്. തിരുവനന്തപുരത്തെ ട്രേഡ് വിങ്‌സ് ഇൻസ്റ്റിറ്റൂട്ട് ഓഫ് ട്രാവൽ ആൻഡ് ടൂറിസം സ്റ്റഡീസിൽ നിന്ന് ട്രാവൽ ആൻഡ് ടൂറിസത്തിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. എൻജിഒകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കേരളത്തിനകത്തും പുറത്തുമായി നിരവധി പരീശീലന പരിപാടികളിലും കോൺഫറൻസുകളിലും പങ്കെടുത്തിട്ടുണ്ട്. ജെസ്യൂട്ട് പ്രീസ്റ്റ്‌സ് എന്ന സംഘടനയിൽ വർഷങ്ങളോളം പ്രവർത്തിച്ച ജോസ് ഓൾ ഇന്ത്യ കാത്തലിക് യൂണിവേഴ്‌സിറ്റി ഫെഡറേഷനിലും സജീവമായി പ്രവർത്തിച്ചിരുന്നു. താത്ക്കാലികമായി എയർ ഇന്ത്യയിലും തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഒരു ഇൻർനാഷണൽ ചാർട്ടർ ഫളൈറ്റ് കമ്പനിയുടെ പ്രാദേശിക ഓഫീസിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. ഹെൽത്ത് കെയർ മേഖലയിൽ ജോലി ചെയ്യുന്ന സമയത്ത് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കൂടാതെ വാഷിങ്ടൺ ഡിസിയിലെയും മസാച്ചുസെറ്റ്‌സിലെയും ദേശീയതല കോൺഫറൻസുകളിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്.
ന്യൂജഴ്‌സി മുൻ ഗവർണർ ജോൺ കോർസോൺ, അമേരിക്കൻ സെനറ്റർ റോബർട്ട് മെനെൻഡസ് എന്നിവർക്കു വേണ്ടിയും ബെർഗൻ കൗണ്ടി എക്‌സിക്യൂട്ടീവ്, ഫ്രീഹോൾഡേഴ്‌സ് ഓഫ് ബെർഗൻ കൗണ്ടി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുക്കാൻ പിടിക്കാനും വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനും ജോസ് പിന്റോ സജീവമായി രംഗത്തുണ്ടായിരുന്നു.



