- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ജോസ് പൊന്നോലിൽ നിര്യാതനായി
ഫ്‌ലോറിഡ: പത്തനംതിട്ട കടമ്മനിട്ട ചാന്തുകാവ് പൊന്നോലിൽ കുടുംബാംഗം കെ. വി. ഏബ്രഹാമിന്റെയും ശോശാമ്മ ഏബ്രഹാമിന്റെയും മകൻ വർഗീസ് ഏബ്രഹാം (ജോസ് പൊന്നോലിൽ- 58) ഫ്‌ലോറിഡായിൽ നിര്യാതനായി.ജൂലൈ 2 ന് വ്യാഴാഴ്ച വൈകിട്ട് 6 മുതൽ 9 വരെ ലേക്ക് ലാന്റ് ഐപിസി ചർച്ചിൽ (4525 ക്ലബ് ഹൗസ് റോഡ്, ലേക്ക് ലാന്റ് -33812) ഭൗതീക ശരീരം പൊതുദർശനത്തിനു വയ്ക്കുന്നതും ജൂലൈ 3 വെള്ള
ഫ്‌ലോറിഡ: പത്തനംതിട്ട കടമ്മനിട്ട ചാന്തുകാവ് പൊന്നോലിൽ കുടുംബാംഗം കെ. വി. ഏബ്രഹാമിന്റെയും ശോശാമ്മ ഏബ്രഹാമിന്റെയും മകൻ വർഗീസ് ഏബ്രഹാം (ജോസ് പൊന്നോലിൽ- 58) ഫ്‌ലോറിഡായിൽ നിര്യാതനായി.
ജൂലൈ 2 ന് വ്യാഴാഴ്ച വൈകിട്ട് 6 മുതൽ 9 വരെ ലേക്ക് ലാന്റ് ഐപിസി ചർച്ചിൽ (4525 ക്ലബ് ഹൗസ് റോഡ്, ലേക്ക് ലാന്റ് -33812) ഭൗതീക ശരീരം പൊതുദർശനത്തിനു വയ്ക്കുന്നതും ജൂലൈ 3 വെള്ളിയാഴ്ച രാവിലെ 9 ന് ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭയിൽ (11551 ടമേലേ ഞീമറ 535, ഛൃഹമിറീ, എഘ 32836)സംസ്‌കാര ശുശ്രൂഷകൾ ആരംഭിച്ച് തുടർന്ന് 1 മണിക്ക് ഒർലാന്റോ ഐപിസി സഭയുടെ ചുമതലയിൽ സംസ്‌ക്കരിക്കും.
ഭാര്യ ആലീസ് ഏബ്രഹാം കടമ്മനിട്ട കൂരിക്കാട്ടിൽ കെ. എസ്. ജോർജിന്റെയും മറിയാമ്മ ജോർജിന്റെയും മകളാണ്.
മക്കൾ : ജെസിക്ക, ജസ്റ്റിൻ, ജോ നാഥൻ. മരുമകൻ : ജോൺ തോമസ്.
ഒർലാന്റോ ഐപിസി സഭയുടെ സ്ഥാപക കുടുംബാംഗവും സജീവ പ്രവർത്തകനുമാണ് പരേതൻ. നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്ത് കോൺഫറൻസ്, ഐപിസി ഫാമിലി കോൺഫറനൻസ് തുടങ്ങിയ വിവിധ കോൺഫറൻസുകളുടെ ഭാരവാഹിയായി പ്രവർത്തിച്ചിട്ടുണ്ട്.
സഹോദരങ്ങൾ : സാം പൊന്നോലിൽ (ന്യൂയോർക്ക്), പാസ്റ്റർ ജെയിംസ് പൊന്നോലിൽ(ഓസ്റ്റിൻ), ബാബു പൊന്നോലിൽ (ഫ്‌ലോറിഡ), മാത്യു പൊന്നോലിൽ (ന്യൂയോർക്ക്), മേഴ്‌സി തോമസ് (യുകെ), വിവിധ പെന്തക്കോസ്ത് കോൺഫറൻസുകളുടെ ദേശീയ ഭാരവാഹിയായിരുന്ന രാജു പൊന്നോലിൽ (ഫ്‌ലോറിഡ).
ഭാര്യ സഹോദരങ്ങൾ : സാം ജോർജ്ജ്, അലക്‌സാണ്ടർ ജോർജ്, ലീലാമ്മ. പരേതന്റെ വേർപാടിൽ വിവിധ പെന്തക്കോസ്ത് സഭകളുടെ നേതാക്കൾ അനുശോചനം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 407 616 6247, 516 610 3079