ന്യൂയോർക്ക്: തിരുവല്ല കുറ്റപ്പുഴ നടുവിലേവീട്ടിൽ പരേതനായ സി.ജെ. തോമസിന്റേയും, ഏലിയാമ്മ തോമസിന്റേയും (അമ്മിണി) പുത്രൻ ജോസ് തോമസ് (61) ന്യൂയോർക്കിലെ സ്റ്റാറ്റൻഐലന്റിൽ നിര്യാതനായി. വരുന്ന ശനിയാഴ്ച (ജൂൺ 13) സ്റ്റാറ്റൻഐലന്റ് മാത്യൂസ് ഫ്യൂണറൽ ഹോമിൽ നടക്കുന്ന വേയ്ക്ക് സർവീസിനുശേഷം തിരുവല്ല വാരിക്കാട്ട് മാർത്തോമാ പള്ളിയിലെ കുടുംബ കല്ലറയിൽ പിന്നീട് സംസ്‌കാരം നടക്കും.

കോഴഞ്ചേരി തൈക്കൂടം കുടുംബാംഗം സാലി ജോസ് (ഞച  ടശഉഉടഛ) ആണ് ഭാര്യ. എമിലി ഷിബു (നഴ്‌സ് പ്രാക്ടീഷണർ, അരിസോണ), എമിൽ തോമസ് (പോർട്ട് അഥോറിറ്റി) എന്നിവർ മക്കളും, ഷിബു (റേഡിയോളജിസ്റ്റ് അരിസോണ), ഡോ. ആഷാ ഏബ്രഹാം (അഡ്വാന്റേജ് കെയർ, സ്റ്റാറ്റൻഐലന്റ്) എന്നിവർ മരുമക്കളുമാണ്. എമ്മ, നിക്കോളാസ്, എമിലിയ എന്നിവരാണ് കൊച്ചുമക്കൾ. സ്റ്റാറ്റൻഐലന്റ് തബോർ മാർത്തോമാ പള്ളി ഇടവകാംഗമാണ്. കുഞ്ഞുമോൾ (നെടുങ്ങാടപ്പള്ളി) ഏക സഹോദരിയാണ്.

സ്റ്റാറ്റൻഐലന്റ് മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനായിരുന്ന ജോസ് തോമസ് അസോസിയേഷന്റെ മുൻ പ്രസിഡന്റുകൂടിയാണ്. മെഡിക്കൽ- ബിസിനസ് രംഗത്തു പ്രവർത്തിച്ചിരുന്ന അദ്ദേഹം രോഗാവസ്ഥയെ തുടർന്ന് ഏതാനും മാസങ്ങളായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

ജൂൺ 13-ന് ശനിയാഴ്ച മാത്യൂസ് ഫ്യൂണറൽ ഹോമിൽ ഉച്ചയ്ക്ക് 1 മുതൽ 3 വരേയും, 7 മുതൽ 9 വരെയും വേയ്ക്കും സംസ്‌കാര ശുശ്രൂഷകളും നടക്കും. കൂടുതൽ വിവരങ്ങൾക്ക്: മോൻസി വർഗീസ് (914 620 3298 - സെൽ),  എമിൽ തോമസ് (718 981 8483).

Wake and Funeral Service: Saturday June 13th 1 pm - 3 pm, 7 pm- 9 pm at Mathews Funeral Home, 2508 Victory Blvd, Staten Island, NY 10314.

ബിജു ചെറിയാൻ (ന്യൂയോർക്ക്) അറിയിച്ചതാണിത്.