- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദൈവമേ സാധിക്കുമെങ്കിൽ ഒരു ദിവസം ഞങ്ങൾ ആണുങ്ങളെ പെണ്ണുങ്ങളായും, പെൺകുട്ടികളെ ആണുങ്ങളായും ജീവിക്കാൻ അനുവദിക്കണം; കൂടുതൽ കാമം കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരാണായി ജീവിക്കുകയെന്നാൽ എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പെണ്ണുങ്ങൾ മനസ്സിലാക്കട്ടെ; പെണ്ണായതുകൊണ്ട് മാത്രം അനുഭവിക്കുന്ന സങ്കടക്കടലുകൾ എത്രമാത്രമാണെന്ന് ഞങ്ങളും മനസ്സിലാക്കട്ടെ; മീ ടൂ കാംപെയിനിൽ വ്യത്യസ്തമായ ചില ചിന്തകൾ
#Metoo ഒരാണെന്ന നിലയിൽ എനിക്കും ചിലത് പറയാനുണ്ട്,കേൾക്കണം എന്റ്‌റെ സൗഹൃദവലയത്തിലെ മിക്കവാറും പെൺകുട്ടികൾ #MEtoo എന്ന് ഹാഷ് ടാഗ് ഇട്ടിട്ടുണ്ട്. ഇത്രയും പെൺകുട്ടികൾ ഇങ്ങനെ ഇടണമെങ്കിൽ ഞങ്ങൾ ഒട്ടുമിക്ക ആൺകുട്ടികളും #metooharassedWomen എന്നൊരു ഹാഷ് ടാഗ് ഇടേണ്ടിയിരിക്കുന്നു. നിങ്ങളെ വേദനിപ്പിച്ച പുരുഷസമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒരു ആൺകുട്ടി എന്ന നിലയ്ക്ക് ചിലത് പറയട്ടെ. ന്യായീകരണമല്ല, ഏറ്റു പറച്ചിലാണ്, നിങ്ങൾക്കിത് പുരികം ഉയർത്തി കണ്ണ് തള്ളി വായിക്കാം അല്ലെങ്കിൽ ഒരു ആൺകുട്ടിയുടെ കുമ്പസാരമായി കണ്ട് വേണമെങ്കിൽ മാപ്പുകൊടുക്കാം. ഞങ്ങൾ ആൺകുട്ടികളെ ദൈവം പടച്ചതിൽ എന്തൊക്കയോ പ്രശ്‌നങ്ങളുണ്ട്. ആദ്യമായി പ്രണയം തോന്നിയ പെൺകുട്ടിയോട് ഒരു ലിഫ്റ്റിൽ ഞങ്ങൾ മാത്രമായിരുന്നപ്പോൾ ശാരീരികമായ പ്രേരണയാൽ ചുണ്ടിൽ ചുംബിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. 'എനിക്ക് പേടിയാണ് ജോസഫ്, നിന്നെ ഉമ്മ വയ്ക്കുന്നതിലല്ല അതിന് ശേഷം നീ എങ്ങാൻ വഴക്കിട്ടാൽ ഇന്നുള്ളതിനേക്കാൾ നൂറിരട്ടി വേദനയായിരിക്കും എനിക്ക്
#Metoo ഒരാണെന്ന നിലയിൽ എനിക്കും ചിലത് പറയാനുണ്ട്,കേൾക്കണം
എന്റ്‌റെ സൗഹൃദവലയത്തിലെ മിക്കവാറും പെൺകുട്ടികൾ #MEtoo എന്ന് ഹാഷ് ടാഗ് ഇട്ടിട്ടുണ്ട്. ഇത്രയും പെൺകുട്ടികൾ ഇങ്ങനെ ഇടണമെങ്കിൽ ഞങ്ങൾ ഒട്ടുമിക്ക ആൺകുട്ടികളും #metooharassedWomen എന്നൊരു ഹാഷ് ടാഗ് ഇടേണ്ടിയിരിക്കുന്നു. നിങ്ങളെ വേദനിപ്പിച്ച പുരുഷസമൂഹത്തെ പ്രതിനിധീകരിക്കുന്ന ഒരു ആൺകുട്ടി എന്ന നിലയ്ക്ക് ചിലത് പറയട്ടെ. ന്യായീകരണമല്ല, ഏറ്റു പറച്ചിലാണ്, നിങ്ങൾക്കിത് പുരികം ഉയർത്തി കണ്ണ് തള്ളി വായിക്കാം അല്ലെങ്കിൽ ഒരു ആൺകുട്ടിയുടെ കുമ്പസാരമായി കണ്ട് വേണമെങ്കിൽ മാപ്പുകൊടുക്കാം.
ഞങ്ങൾ ആൺകുട്ടികളെ ദൈവം പടച്ചതിൽ എന്തൊക്കയോ പ്രശ്‌നങ്ങളുണ്ട്. ആദ്യമായി പ്രണയം തോന്നിയ പെൺകുട്ടിയോട് ഒരു ലിഫ്റ്റിൽ ഞങ്ങൾ മാത്രമായിരുന്നപ്പോൾ ശാരീരികമായ പ്രേരണയാൽ ചുണ്ടിൽ ചുംബിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. 'എനിക്ക് പേടിയാണ് ജോസഫ്, നിന്നെ ഉമ്മ വയ്ക്കുന്നതിലല്ല അതിന് ശേഷം നീ എങ്ങാൻ വഴക്കിട്ടാൽ ഇന്നുള്ളതിനേക്കാൾ നൂറിരട്ടി വേദനയായിരിക്കും എനിക്ക്'. ഒരു ചുംബനം ആണിനെ സംബന്ധിച്ചിടത്തോളം സുഖം നൽകുന്ന ഒരു പ്രവൃത്തിയാണ് പക്ഷെ ഒരു പെണ്ണിന് അത് സ്വയം നൽകലാണ്. ചുംബനത്തിനും, തഴുകലുകൾക്കും ശേഷം ഒരാൺകുട്ടി കൂട്ടുകാർക്കൊപ്പം എല്ലാം മറന്ന് സിനിമയ്ക്ക് പോകുമ്പോൾ അവൾ എന്തുകൊണ്ടാണ് കൂടുതൽ സംസാരിക്കാനും, കൂടുതൽ സ്‌നേഹിക്കാനും ആഗ്രഹിക്കുന്നത്?
കുറച്ചൊക്കെ ഹോർമോൺ പ്രത്യേകതകളാണ്, പടച്ചവന് എഡിറ്റ് ചെയ്യാൻ പറ്റാത്ത വിധം കാമം കൂടുതൽ ചേർത്ത് അയാൾ ഞങ്ങൾ ആണുങ്ങളെ സൃഷ്ട്ടിച്ചു(Read difference between estrogen and testosterone), അതിന് വളം വയ്ക്കുന്ന രീതിയിലുള്ള ജീവിത സാഹചര്യങ്ങളിലൂടെ ഞങ്ങൾ ആണുങ്ങളെ വളരാൻ അനുവദിച്ചു. പരിചയമില്ലാത്ത ഒരു പെൺകുട്ടി ഞങ്ങളെ മുട്ടി ബസ്സിൽ നിൽകുമ്പോൾ ഒരു തെറ്റായ ഉദ്ദേശ്യം ഉള്ളിൽ ഇല്ലെങ്കിൽ കൂടിയും ഞങ്ങളുടെ ശരീരം ചൂടാകുന്നത് എന്തുകൊണ്ടാണ്, ശരീരത്തിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്?
ബോബി ജോസ് കട്ടിക്കാടന്റെ 'അവൾ' എന്ന പുസ്തകത്തിൽ പറയുന്നപോലെ 'ഒരു പ്രണയ ബന്ധത്തിൽ ഏറ്റവും ഒടുവിൽ മാത്രം വയ്ക്കേണ്ടതാണ് ശരീരം' ഇതൊന്നും ആരും ഞങ്ങൾ ആണുങ്ങൾക്ക് പറഞ് തന്നിട്ടില്ല. കുട്ടികാലത്ത് കൂട്ടുകാരിയോട് മാത്രം എന്തിനാണ് കാലുകൾ അടുപ്പിച്ചു വയ്ക്കാൻ ടീച്ചർ പറഞ്ഞത്?. ടി വി യിൽ വയറു കാണിച്ചുള്ള പെൺകുട്ടിയുടെ നൃത്തം കണ്ടപ്പോൾ അമ്മൂമ്മ കണ്ണടയ്ക്കാൻ എന്നോട് പറഞ്ഞത് എന്തുകൊണ്ടാണ്? ആണുങ്ങൾ അങ്ങനെ വന്നപ്പോൾ പെങ്ങളോട് അങ്ങനെ പറയാതിരുന്നത് എന്തുകൊണ്ടാണ് ? 'അവൾ വയസറിയിച്ചു' എന്നത് നാണത്തോടും, ഇനി മുതൽ സൂക്ഷിക്കേണ്ട രഹസ്യ സ്വഭാവമുള്ള എന്തോ ആണെന്ന് സിനിമകളിലും മറ്റും കാണിച്ചത് എന്തുകൊണ്ടാണ്? തപസ്സ് മുടക്കാൻ വരുന്നവർ ദേവലോക നർത്തകിമാർ ആയത് എന്തുകൊണ്ടാണ്? പുരുഷനെ മയക്കുന്ന ഒന്നായി സ്ത്രീശരീരത്തെ ഞങ്ങൾക്ക് കാണിച്ചുതന്നത് എന്തുകൊണ്ടാണ് ?സ്ത്രീയുമായി ഒരു ബന്ധവുമില്ലാത്ത പരസ്യങ്ങളിൽ പോലും സ്ത്രീയുടെ ഉടലും മുഖവും വച്ചത് എന്തുകൊണ്ടാണ്? കുട്ടിക്കാലം തുടങ്ങി കണ്ട സിനിമകൾ മുതൽ ദേ അടുത്ത് കണ്ട ചങ്ക്സ് പടത്തിൽ വരെ സ്ത്രീയുടെ പൊക്കിളിനെയും,ശരീരത്തെയും കുറിച്ചുള്ള പരാമർശങ്ങൾ ഒരു തമാശ രൂപത്തിൽ അവതരിപ്പിച്ചത് എന്തിനാണ്? ആണിനുമില്ലേ പൊക്കിൾ കൊടി ?.
അവളുടെ സമ്മതമില്ലാത്ത ഏതൊരു സ്പർശനവും violation ആണെന്ന് ആരും എന്തുകൊണ്ട് ഞങ്ങളെ പഠിപ്പിച്ചില്ല? ഒരു സ്ത്രീയുടെ പൊക്കിൾ കൊടി അമ്മയും കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ അടയാളം ആണെന്ന് എന്തുകൊണ്ട് ആരും പറഞ്ഞില്ല? ആണിനെ വേണ്ട രീതിയിൽ വളർത്താനുള്ള എന്ത് സംവിധാനമാണ് ഒരാൺകുട്ടിയായ എനിക്ക് ലഭിച്ചിട്ടുള്ളത്? ഒരു പെൺകുട്ടിക്ക് കൊടുത്തിട്ടുള്ള ശ്രദ്ധയുടെ നാലിലൊന്ന് എനിക്ക് കിട്ടിയിട്ടില്ല. സ്ത്രീയെ മനുഷ്യജീവിയായി കാണാൻ അല്ല എന്നെ പഠിപ്പിച്ചത്. ആരും കവർന്നെടുക്കാതെ സൂക്ഷിച്ചുകൊണ്ട് നടക്കേണ്ട എന്തോ ഒന്ന്, അതുകൊണ്ടാണല്ലോ ഒരു പുരുഷൻ രാത്രി അവൾക്ക് കൂട്ട് പോകേണ്ടിവരുന്നത് 'സംരക്ഷിക്കാൻ'.
'ഇത് തുറക്കരുത്' എന്ന് പറഞ്ഞു ഒരു സാധനം കയ്യിൽ തന്നാൽ അത് തുറക്കാനുള്ള ചിന്തയായിരിക്കും മനസ്സിൽ ഉണ്ടാകുക.
'നിന്റ്‌റെ അമ്മയായിരുന്നെകിൽ പെങ്ങളായിരുന്നെങ്കിൽ' എന്ന പ്രയോഗങ്ങൾ മാറ്റിപ്പിടിച്ച് 'അത് നിന്നെയായിരുന്നെകിൽ, നിനക്കിഷ്ടമില്ലാത്ത ഒന്നായിരുന്നെകിൽ' എന്ന് പറഞ്ഞു തുടങ്ങണം. ഒരു പെൺകുട്ടിയെ ആഗ്രഹങ്ങളുടെ വേലിയേറ്റത്തിൽ കയറി പിടിക്കുമ്പോൾ, തോണ്ടുമ്പോൾ ഒരു പെണ്ണിന്റ്‌റെ മാനവും പോകുന്നില്ല നഷ്ടപ്പെടുന്നില്ല, നഷ്ടപ്പെടുന്നത് ആണുങ്ങളുടെ മാനമാണ്, പെണ്ണിന് നഷ്ടപ്പെടുന്നത് അവളുടെ സ്വാതന്ത്ര്യം മാത്രമാണ് അങ്ങനെ പഠിപ്പിച്ചു തുടങ്ങണം അടുത്ത തലമുറയെ.
നിയമങ്ങൾ ശക്തമായിരുന്നെങ്കിൽ ഇത്തരം ഹാഷ് റ്റാഗുകൾ കുറച്ചെങ്കിലും കുറഞ്ഞേനേ എന്ന് ഞാനും വിശ്വസിക്കുന്നു, പക്ഷെ അതില്ലല്ലോ, അതൊന്നുമില്ലാത്ത ഒരു സമൂഹത്തിലാണ് എന്നെ പോലുള്ള ഓരോ ആൺകുട്ടിയും ജനിച്ചതും വളർന്നതും.
എന്റ്‌റെ അമ്മ ഫേസ് ബുക്ക് ഉപയോഗിക്കുന്ന ഒരാളാണെങ്കിൽ അമ്മയ്ക്കും ഉണ്ടാകും ഒരുപാട് me too ഹാഷ് റ്റാഗുകൾ, എല്ലാ സ്ത്രീകൾക്കും ഉണ്ട് ഒരു കഥ. പുരുഷസമൂഹത്തിന്റ്‌റെ , ചെറുപ്പക്കാരുടെ ഒരു പ്രതിനിധി എന്ന നിലയിൽ ഞാൻ മാപ്പു പറയാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ സ്വാതന്ത്ര്യത്തെ കവർന്നതിന്.
പക്ഷെ ഞങ്ങൾ ആണുങ്ങൾ അതിന് നൂറു ശതമാനം കുറ്റക്കാരല്ല എന്ന് വിനയത്തോട് കൂടി, ശിരസ്സ് താഴ്‌ത്തി പറഞ്ഞുകൊള്ളട്ടെ . എല്ലാ സ്ത്രീകളോടും ഒന്നേ പറയാനുള്ളു, നിങ്ങൾക്ക് ജനിക്കുന്നത് ഒരാൺകുട്ടിയാണെങ്കിൽ അവനെ ഏറ്റവും നല്ല മകനായി വളർത്തൂ. സ്‌നേഹമില്ലാത്ത, അനുവാദമില്ലാത്ത ഏതൊരു സ്പർശനവും തെറ്റാണ് എന്ന് പറഞ്ഞു പഠിപ്പിക്കുക. 'തത്വമസി' (അത് നീ തന്നെയാണ്)' എന്ന് വേദങ്ങളിൽ പഠിപ്പിക്കുന്ന പോലെ അവളുടെ ഉടൽ നിന്റ്റെ തന്നെയാണ് എന്ന് അവന്റ്‌റെ കാതുകളിൽ മന്ത്രമായി ഓതുക.
സമർപ്പണം
ദൈവമേ നിനക്ക്, സാധിക്കുമെങ്കിൽ ഒരു ദിവസം ഞങ്ങൾ ആണുങ്ങളെ പെണ്ണുങ്ങളായും , പെൺകുട്ടികളെ ആണുങ്ങളായും ജീവിക്കാൻ അനുവദിക്കണം, കൂടുതൽ കാമം കൊണ്ട് സൃഷ്ടിക്കപ്പെട്ട ഒരാണായി ജീവിക്കുകയെന്നാൽ എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് പെണ്ണുങ്ങൾ മനസ്സിലാക്കട്ടെ. ഒരു പെണ്ണായതുകൊണ്ട് മാത്രം അവൾ അനുഭവിക്കുന്ന സങ്കട കടലുകൾ എത്രമാത്രമാണെന്ന് ഞങ്ങൾ ആണുങ്ങളും മനസ്സിലാക്കട്ടെ. ഞങ്ങൾ പരസ്പരം അറിയട്ടെ, ഹൃദയങ്ങൾ കൊണ്ട് ചുംബിക്കട്ടെ
(മിർച്ചി ആർ ജെ ജോസഫ് അന്നംകുട്ടി ജോസ് ഫേസ്‌ബുക്കിൽ കുറിച്ചത്)