- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിയരികിൽ മാലിന്യം തള്ളുന്ന തന്തയില്ലാത്തവന്മാരേ കർശനമായി നേരിടും..! പൊതുവഴിയിൽ മാലിന്യം തള്ളുന്നത് പതിവായപ്പോൾ ഗതികെട്ട് പരിസരവാസികൾ വച്ച ബോർഡ് ഇങ്ങനെ..
വഴിയരികിൽ മാലിന്യം തള്ളുന്ന തന്തയില്ലാത്തവന്മാരേ കർശനമായി നേരിടും. കോഴിക്കോട്, ബിലാത്തികുളത്താണ് ഇത്തരമൊരു ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. പൊതുവഴിയിൽ മാലിന്യം തള്ളുന്നത് പതിവായപ്പോൾ ഗതികെട്ട് പരിസരവാസികൾ വച്ച ബോർഡിലെ വാചകം ഇങ്ങനെയെങ്കിൽ എത്ര ഗതികെട്ടിട്ടാകും ഇത്തരമൊരു ബോർഡ് വെയ്ക്കേണ്ടി വന്നിരിക്കുക... കേവലമൊരു ബോർഡ് ആയി ഇതിനെ തള്ളിക്കളയാൻ ആവില്ല. ഇന്ന് പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് പതിവാണെങ്കിലും ഇതിനെതിരെ പരാതിയുമായി രംഗത്ത് വരുന്നത് കാണുന്നില്ല. ഇനി ആരെങ്കിലും പരാതിയുമായി രംഗത്ത് വ്ന്നാൽ തന്നെ ആവശ്യത്തിനു സപ്പോർട്ട് ഇല്ലാത്തതിനാൽ പല പ്രതികരണങ്ങളും എങ്ങുമെത്താറുമില്ല. ഇന്ന് രാവിലെയാണ് ജോസഫ് ആന്റണിയുടെ ഫേസ്‌ബുക്ക് പേജിൽ 'എത്ര ഗതികെട്ടിട്ടാകും ഇത്തരമൊരു ബോർഡ് വെയ്ക്കേണ്ടി വന്നിരിക്കുക...രാവില ഓഫീസിലേക്ക് പോരുമ്പോൾ കണ്ടത്' എന്ന അടിക്കുറിപ്പോടെ ഫ്‌ളക്‌സ് ബോർഡ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. മലയാളികളെ ഒരേ സമയം ചിന്തിപ്പിക്കുകയും അതിലുപരി പൊതു ഇടങ്ങൾ എത്രമാത്രം മലിനമാക്കപ്പെട്ടു എന്നതിലേക്കും
വഴിയരികിൽ മാലിന്യം തള്ളുന്ന തന്തയില്ലാത്തവന്മാരേ കർശനമായി നേരിടും. കോഴിക്കോട്, ബിലാത്തികുളത്താണ് ഇത്തരമൊരു ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. പൊതുവഴിയിൽ മാലിന്യം തള്ളുന്നത് പതിവായപ്പോൾ ഗതികെട്ട് പരിസരവാസികൾ വച്ച ബോർഡിലെ വാചകം ഇങ്ങനെയെങ്കിൽ എത്ര ഗതികെട്ടിട്ടാകും ഇത്തരമൊരു ബോർഡ് വെയ്ക്കേണ്ടി വന്നിരിക്കുക...
കേവലമൊരു ബോർഡ് ആയി ഇതിനെ തള്ളിക്കളയാൻ ആവില്ല. ഇന്ന് പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നത് പതിവാണെങ്കിലും ഇതിനെതിരെ പരാതിയുമായി രംഗത്ത് വരുന്നത് കാണുന്നില്ല. ഇനി ആരെങ്കിലും പരാതിയുമായി രംഗത്ത് വ്ന്നാൽ തന്നെ ആവശ്യത്തിനു സപ്പോർട്ട് ഇല്ലാത്തതിനാൽ പല പ്രതികരണങ്ങളും എങ്ങുമെത്താറുമില്ല.
ഇന്ന് രാവിലെയാണ് ജോസഫ് ആന്റണിയുടെ ഫേസ്‌ബുക്ക് പേജിൽ 'എത്ര ഗതികെട്ടിട്ടാകും ഇത്തരമൊരു ബോർഡ് വെയ്ക്കേണ്ടി വന്നിരിക്കുക...രാവില ഓഫീസിലേക്ക് പോരുമ്പോൾ കണ്ടത്' എന്ന അടിക്കുറിപ്പോടെ ഫ്‌ളക്‌സ് ബോർഡ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്.
മലയാളികളെ ഒരേ സമയം ചിന്തിപ്പിക്കുകയും അതിലുപരി പൊതു ഇടങ്ങൾ എത്രമാത്രം മലിനമാക്കപ്പെട്ടു എന്നതിലേക്കും വിരൽ ചൂണ്ടുകയാണ്. വളരെ രസകരമായാണ് ജോസഫ് ആന്റണിയുടെ ഫേസ്‌ബുക്ക് പോസ്റ്റിനെ ആളുകൾ വിലയിരുത്തുന്നത്. എന്തൊക്കെ പറഞ്ഞാലും ഇത്തരക്കാരെ നേരിടാൻ ഒരു സംവിധാനം ഉണ്ടാകേണ്ടിയിരിക്കുന്നു... ഭാഷാ പ്രയോഗത്തിലെ പ്രശ്‌നങ്ങളെക്കാൾ ചർച്ച ഈ വഴിക്കു നീങ്ങട്ടെ... എന്നാണ് പലർക്കും പറയാനുള്ളത്.
അതേസമയം സമാനമായ മറ്റൊരു പോസ്റ്റും കമന്റ് ബോക്‌സിൽ കാണാവുന്നതാണ്. ' ഇവിടെ മാലിന്യം നിക്ഷേപിക്കുന്നവരുടെ ഫോട്ടോ ഫേസ്‌ബുക്കിലിടുന്നതായിരിക്കും എന്നാണ് ആ കമന്റ്.
മാലിന്യം വീണാൽ അപ്പോൾ തന്നെ മുഖം അടച്ച് അടി വീഴുന്ന സംവിധാനം വന്നാൽ അറിയാമായിരുന്നു. എന്ന് ഒരാൾ പറയുമ്പോൾ തള്ളാൻ വരുന്നവർ ഇതൊക്കെ വായിച്ചിട്ടാണോ തള്ളുന്നത് ? വേറൊരാൾ മറു ചോദ്യമെറിയുന്നു.
ന്നല്ലലൊ...രണ്ടൊ മൂന്നൊ ബോർഡുകളുണ്ട് സമീപത്തായി, ഇന്നലെ എൻേം ശ്രദ്ധയിൽ പെട്ടതെന്ന് ഒരു കമന്റ്. അവരുടെയൊക്കെ തലയിലാണ് മാലിന്യനെന്നു ഒരു കമന്റ് പ്രയക്ഷപ്പെട്ടപ്പോൾ മനസിലെ മാലിന്യം കൂടി തള്ളാൻ പറ്റിയ സ്ഥലം ഏതാണ്? എന്നായി മറു ചോദ്യം.
ഹ, ഹ,.......മാലിന്യം തള്ളാൻ വരുന്ന പോത്തിനോട് വേദമോതിയിട്ട് കാര്യമില്ല എന്നറിയില്ലേ.. അക്ഷരാർത്ഥത്തിൽ കമന്റ് ബോക്‌സിലെ ഈ വാക്കുകളാണ് ശരി. എന്തൊക്കെ പറഞ്ഞാലും മാലിന്യ സംസ്‌കരണത്തില് നമ്മുടെ സ്ഥാനം എവിടെയാണെന്ന് ഇത്തരം പോസ്റ്റുകൾ വ്യക്തമാക്കുന്നു.