ദോഹ: തൃശൂർ സ്വദേശിയായ മലയാളി ബിസിനസുകാരൻ ദോഹയിൽ നിര്യാതനായി. ഇരിങ്ങാലക്കുട സ്വദേശി ജോസഫ് ചിറമേൽ ദോഹയിൽ അന്തരിച്ചത്. ഇന്നലെയായിരുന്നു മരണം. 

റാസൽഖൈമയിലും കേരളത്തിലുമായി സ്വന്തം ബിസിനസ് സ്ഥാപനത്തിന്റെ ഉടമയാണ് മരണമടഞ്ഞ് ജോസഫ്. ദോഹയിൽ സ്വകാര്യ കമ്പനിയിൽ ഉദ്യോഗസ്ഥനായിട്ടായിരുന്നു പ്രവാസ ജീവിതം ആരംഭിച്ച ജോസഫ് പിന്നീട് ബിസിനസിലേക്ക് തിരയുകയായിരുന്നു.

കുടുംബസമേതം ദോഹയിലായിരുന്നു താമസം. റിജോ ജോസഫാണ് പരേതന്റെ ഭാര്യ. രണ്ട് മക്കളാണ് ജോസഫിനുള്ളത്. കരോൾ ജോസഫ്, ക്രിസ് ജോസഫ്. ഇരുവരും വിദ്യാർത്ഥികളാണ്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരികയാണ്