- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിനിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജോസഫ് ജോർജിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും; ജോസഫിന്റേത് സ്വാഭാവിക മരണമെന്ന് ഗാർഡ
ഡബ്ലിൻ: കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കാണപ്പെട്ട ചങ്ങനാശേരി പായിപ്പാട് സ്വദേശിയായ ജോസഫ് ജോർജിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനമായി. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ജോസഫിന്റെ സഹോദരൻ ജോൺസൺ ഡബ്ലിനിൽ എത്തിയിട്ടുണ്ട്. അതേസമയം ജോസഫിന്റെത് സ്വാഭാവിക മരണമാണെന്ന് ഗാർഡ സ്ഥിരീകരിച്ചു. രണ്ടു ദിവസം മുമ്പാണ് ജോസഫ് ജോർജിനെ ഡബ്ലിൻ ആഡംസ് ടൗണിലെ കാസിൽ ഗേറ്റ് മ്യൂസിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഭാര്യയുമായി വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ജോസഫിന്റെ ഭാര്യയും മകനും അഹമ്മദാബാദിലാണ്. തിരുവല്ല പുത്തൂർ പടിഞ്ഞാറേതിൽ പരേതനായ പി വി ജോർജിന്റെയും പായിപ്പാട് മുട്ടത്തേട്ട് അന്നമ്മയുടേയും മകനാണ് ജോസഫ്. രണ്ടു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. ഒരു വർഷമായി ജോസഫ് കടുത്ത നിരാശയിലായിരുന്നുവെന്നാണ് സൂചന. കുറച്ചുകാലങ്ങളായി ജോലിക്കു പോകാതിരുന്ന ജോസഫ് സോഷ്യൽ വർക്കേഴ്സിന്റെ സഹായത്തോടെയാണ് ജീവിച്ചിരുന്നത്. ജോസഫിന്റെ അയൽവാസിയായ ഒരു ആഫ്രിക്കൻ ഡ്രൈവർ എന്നും രാത്രി മൂന്നു
ഡബ്ലിൻ: കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കാണപ്പെട്ട ചങ്ങനാശേരി പായിപ്പാട് സ്വദേശിയായ ജോസഫ് ജോർജിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനമായി. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട് ജോസഫിന്റെ സഹോദരൻ ജോൺസൺ ഡബ്ലിനിൽ എത്തിയിട്ടുണ്ട്. അതേസമയം ജോസഫിന്റെത് സ്വാഭാവിക മരണമാണെന്ന് ഗാർഡ സ്ഥിരീകരിച്ചു.
രണ്ടു ദിവസം മുമ്പാണ് ജോസഫ് ജോർജിനെ ഡബ്ലിൻ ആഡംസ് ടൗണിലെ കാസിൽ ഗേറ്റ് മ്യൂസിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഭാര്യയുമായി വേർപിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ജോസഫിന്റെ ഭാര്യയും മകനും അഹമ്മദാബാദിലാണ്. തിരുവല്ല പുത്തൂർ പടിഞ്ഞാറേതിൽ പരേതനായ പി വി ജോർജിന്റെയും പായിപ്പാട് മുട്ടത്തേട്ട് അന്നമ്മയുടേയും മകനാണ് ജോസഫ്. രണ്ടു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്.
ഒരു വർഷമായി ജോസഫ് കടുത്ത നിരാശയിലായിരുന്നുവെന്നാണ് സൂചന. കുറച്ചുകാലങ്ങളായി ജോലിക്കു പോകാതിരുന്ന ജോസഫ് സോഷ്യൽ വർക്കേഴ്സിന്റെ സഹായത്തോടെയാണ് ജീവിച്ചിരുന്നത്. ജോസഫിന്റെ അയൽവാസിയായ ഒരു ആഫ്രിക്കൻ ഡ്രൈവർ എന്നും രാത്രി മൂന്നു മണിവരെ ജോസഫിന്റെ ജനാല തുറന്നുകിടക്കുന്നതു കാണുമായിരുന്നു എന്നാൽ രണ്ടുദിവസമായി ജനാല തുറക്കാത്തതിൽ ഇയാൾക്കു സശയം തോന്നിയിരുന്നു. വീട്ടിൽ നിന്നു ദുർഗന്ധം വമിച്ചതിനെ തുടർന്ന് അയൽവാസികൾ ഗാർഡയെ വിവരമറിയിക്കുകയായിരുന്നു. ഗാർഡയെത്തി വീടുതുറന്നപ്പോഴാണ് ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
എട്ടുവർഷമായി അയർലണ്ടിൽ താമസമാക്കിയിരുന്ന ജോസഫ് ആറുമാസം മുൻപ് തിരിച്ചുവരുന്നില്ല എന്ന് സുഹൃത്തുക്കളെ അറിയിച്ച് നാട്ടിലേക്കു പോയിരുന്നെങ്കിലും പിന്നീട് തിരിച്ചുവന്നു. മുൻപ് താമസിച്ചിരുന്ന വീട്ടിൽ വാടകക്കാർ ഉണ്ടായിരുന്നു. എന്നാൽ കുറച്ചുകാലമായി ജോസഫ് വീട് വാടകയ്ക്ക് കൊടുത്തിരുന്നില്ല.
മൃതദേഹം ബ്ലാങ്കസ്റ്റ്രോൺ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ജോസഫിന്റെ ആത്മശാന്തിക്കായി ആഡംസ് ടൗണിലെ കാസിൽ ഗേറ്റ് മ്യൂസിലെ നാലാം നമ്പർ വീട്ടിൽ സംഘടനകളും സമുദായങ്ങളുടേയും പ്രതിനിധികൾ ചേർന്ന് പ്രാർത്ഥന നടത്തി.