- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അലമാര തുറക്കാൻ ശ്രമിക്കവേ ജോസഫിന്റെ കൈതട്ടി മൊബൈൽ ഫോൺ നിലത്ത് വീണു; ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കീഴ്പ്പെടുത്താൻ ശ്രമിച്ചു; കമിഴ്ന്നു വീണപ്പോൾ തല തറയോട് ചേർത്ത് അമർത്തി; കൈ ബന്ധിക്കാൻ ശ്രമിച്ചെന്നും അൽപ്പം കഴിഞ്ഞപ്പോൾ അനക്കമറ്റ നിലയിലായി; ജോസഫ് മരിച്ചത് വിവരിച്ചു രാജേന്ദ്രൻ
നെടുംങ്കണ്ടം: കീഴടക്കുന്നതിനുള്ള ശ്രമത്തിൽ കമിഴ്ന്നു വീണപ്പോൾ തല തറയോട് ചേർത്ത് അമർത്തിയെന്നും കൈ ബന്ധിക്കാൻ ശ്രമിച്ചെന്നും അൽപ്പം കഴിഞ്ഞപ്പോൾ അനക്കമറ്റ നിലയിലായെന്നും ജോസഫ് കൊലക്കേസിൽ അറസ്റ്റിലായ ഓട്ടോ ഡ്രൈവർ രാജേന്ദ്രൻ. വീടിന്റെ പിൻഭാഗത്തെ വാതിൽ തകർത്താണ് ജോസഫ് അകത്ത് കടന്നത്. താൻ ഉറങ്ങിക്കിടന്ന മുറിയിൽ കയറി അലമാര തുറക്കാൻ ശ്രമിക്കുന്നതിനിടെ ജോസഫിന്റെ കൈതട്ടി ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ നിലത്ത് വീണു.
ശബ്ദം കേട്ട് താൻ ഉണർന്നതോടെ ജോസഫ് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.പിടിച്ചുനിർത്തിയപ്പോൾ മുഖത്ത് കടിച്ചു.വേദനിയിൽ പിടിവിട്ടപ്പോൾ പുറത്തേക്ക് ഓടി.പിന്തുടർന്നെത്തിയപ്പോൾ തമ്മിൽ തമ്മിൽ മൽപ്പിടുത്തമുണ്ടായി. കീഴടക്കാൻ കമിഴ്‌ത്തി കിടത്തി ,കഴുത്തിന് കുത്തിപ്പിടിച്ചു.ജോസഫ് ബലം പ്രയോഗിച്ച് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ തറയോട് ചേർത്ത് നന്നായി അമർത്തി.
നിമിഷങ്ങൾക്കുള്ളിൽ ജോസഫിന്റെ പ്രതിരോധത്തിന്റെ ശക്തി കുറഞ്ഞു.താമസിയാതെ ചലനമറ്റ അവസ്ഥയിലായി.ജോസഫിനെ തന്റെ വീട്ടിൽ കണ്ടത് മുതൽ ചലമറ്റ അവസ്ഥിയിൽ എത്തുന്നതുവരെയുള്ള സംഭവ പരമ്പരകളെക്കുറിച്ച് അറസ്റ്റിലായ ഓട്ടോറിക്ഷ ഡ്രൈവർ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രൻ ഉടുംമ്പൻചോല പൊലീസ് നൽകിയിട്ടുള്ള വിവരങ്ങളുടെ ഏകദേശ രൂപം ഇതാണ്.
മോഷണശ്രമത്തിനിടയിൽ പിടികൂടിയെന്നും മൽപ്പിടുത്തത്തിനിടെ ഓടി രക്ഷപെട്ടെന്നുമായിരുന്നു രാജേന്ദ്രൻ ആദ്യം പൊലീസിനോടും നാട്ടുകാരോടും വെളിപ്പെടുത്തിയിരുന്നത്.പോസ്റ്റുമോർട്ടത്തിൽ ശ്വാസം മുട്ടിയിതിനെത്തുടർന്നാണ് മരണമെന്ന് വ്യക്തമായതോടെ രാജേന്ദ്രനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ചോദ്യം ചെയ്യലിൽ ആദ്യം രാജേന്ദ്രൻ മുൻ നിവപാട് ആവർത്തിച്ചെങ്കിലും അധിക സമയം പിടിച്ചുനിൽക്കാനായില്ല.തുടർന്ന് രാത്രിയിൽ സംഭവിച്ച കാര്യങ്ങൾ ഇയാൾ പൊലീസിനോട് വിശദമാക്കുകയായിരുന്നു.
സേനാപതി വട്ടപ്പാറ വരിക്കപ്പള്ളിയിൽ ജോസസഫാണ് (56) കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച പുലർച്ചെ നാലിനും അഞ്ചിനുമിടയിൽ തന്റെ വീട്ടിൽ മോഷണം നടത്തുന്നതിനിടെ താൻ ജോസഫിനെ പിടികൂടിയെന്നും മൽപ്പിടുത്തത്തിനിടയിൽ മുഖത്ത് കടിച്ച ശേഷം ഇയാൾ ഓടി രക്ഷപെട്ടെന്നും രാജേന്ദ്രൻ പൊലീസിനോടും നാട്ടുകാരോടും വെളിപ്പെടുത്തിയിരുന്നു.
ചൊവ്വാഴ്ച രാവിലെ രാജേന്ദ്രന്റെ വീട്ടിൽ നിന്നും ഏകദേശം 150 മീറ്ററോളം അകലെ ജോസഫിന്റെ ജഡം കണ്ടെത്തുകയായിരുന്നു.ഇതിന് പിന്നാലെയാണ് ജോസഫ് പുലർച്ചെ അടുക്കളവാതിൽപൊളിച്ച് തന്റെ വീട്ടിൽ കയറിയെന്നും മോഷ്ടിക്കാൻ ശ്രമിച്ചെന്നും പിടിവലി നടന്നെന്നും മറ്റുമുള്ള വിവരങ്ങൾ രാജേന്ദ്രൻ പരിസരവാസികളുമായി പങ്കിട്ടത്.
ഇടുക്കി എസ് പി കറുപ്പുസ്വാമിയുടെ നിർദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്‌പി വി.എ. നിഷാദ്‌മോൻ ഉടുമ്പൻചോല സിഐ ഫിലിപ് സാം,നെടുങ്കണ്ടം സിഐ ബി.എസ്. ബിനു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം തക്കസമയത്ത് നടത്തിയ ഇടപെടലാണ് സംഭവത്തിന് പിന്നിലെ ദൂരൂഹത അകറ്റുന്നതിനും പ്രതിയെ പിടികൂന്നതിനും വഴിതെളിച്ചത്. ഇന്നലെ രാത്രി രാജേന്ദ്രന്റെ അറസ്റ്റു രേഖപ്പെടുത്തി. തെളിവെടുപ്പിനും വിശദമായ മൊഴിയെടുക്കലിനും ശേഷം കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറയിച്ചു.
മറുനാടന് മലയാളി ലേഖകന്.