- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്ത്രീധനം പെൺകുട്ടിയുടെ പേരിൽ രജിസ്റ്റർ ചെയ്യണം': വീണ്ടും വിവാദ പരാമർശവുമായി ജോസഫൈൻ
കൊല്ലം: സ്ത്രീധനം നൽകുകയാണെങ്കിൽ പെൺകുട്ടിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. ഇത്തരത്തിലുള്ള മാറ്റങ്ങൾ സമൂഹത്തിൽ ഉണ്ടാവണം.
പെൺകുട്ടിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടാകണമെന്നും ജോസഫൈൻ പറഞ്ഞു. കൊല്ലം നിലമേലിൽ വിസ്മയയുടെ വീട് സന്ദർശിച്ചശേഷമുള്ള പ്രതികരണത്തിലാണ് ജോസഫൈന്റെ വിവാദ പരാമർശം.
'സ്ത്രീകൾക്ക് യഥാർഥത്തിൽ വേണ്ടത് ജന്മസിദ്ധമായ സ്വത്തവകാശമാണ്. മാതാപിതാക്കളുടെ സ്വത്തിൽ അവകാശം. ഇനി അഥവാ സ്ത്രീധനം കൊടുക്കുകയാണെങ്കിൽ അത് പെൺകുട്ടിയുടെ പേരിൽ രജിസ്റ്റർ ചെയ്ത് അവളുടെ ബാങ്ക് അക്കൗണ്ടിൽ ഇടണം. സ്ത്രീധനസമ്പ്രദായം അവസാനിപ്പിക്കാനുള്ള നിയമപരമായ നടപടിയെക്കുറിച്ച് ആലോചിക്കണം.' എന്നാണ് ജോസഫൈൻ പറഞ്ഞത്.
ന്യൂസ് ഡെസ്ക്
Next Story