ജോലിക്കിടെ മസ്തിഷ്‌കാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി യുവാവ് ജിദ്ദയിൽ മരിച്ചു.മലപ്പുറം എടപ്പറ്റ പുല്ലുപറമ്പ് സ്വദേശി ജോഷി ജോർജ് ആണ് ജിദ്ദയിൽ മരിച്ചത്. പരേതന് 38 വയസായിരുന്നു പ്രായം.

ഹിറ സ്ട്രീറ്റിൽ എയർ കണ്ടിഷൻ കമ്പനിയിലായിരുന്നു ജോലി. ഒരാഴ്ച മുമ്പ് ജോലിക്കിടെ മസ്തിഷ്‌കാഘാതം സംഭവിച്ച് കോണിയിൽ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്നു.ഭാര്യ : സിൻസി , മക്കൾ : ആൻജിന,റിച്ച,ജുഹാന മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.