മൈൽബൺ :കാൻസർ ബാധിച്ച ചികിത്സയിലായിരിക്കെ മരിച്ച മലയാളി ജോഷി സെബാസ്റ്റ്യൻ വെള്ളിയാഴ്‌ച്ച മലയാളി സമൂഹം വിടചൊല്ലും.ചങ്ങനാശേരി ചെത്തിപ്പുഴ തകടിയേൽ ജോഷി സെബാസ്റ്റ്യന്റെ മൃതദേഹം 23-ാം തീയതി വെള്ളിയാഴ്ച 10.30 ന് പൊതുദർശനത്തിന് വയ്ക്കുകയും തുടർന്ന് പരേതന്റെ ആത്മശാന്തിക്കായുള്ള പ്രാർത്ഥനാ ചടങ്ങുകളും വിശുദ്ധ കുർബ്ബാനയും നടക്കും.

ബെയ്‌സ് വാട്ടറിലുള്ള ഔവ്വർ ലേഡി ഓഫ് ലൂർദ് പള്ളിയിലാണ് ചടങ്ങുകൾ നടക്കുക. 10.30 ന് പൊതു ജനങ്ങൾക്കായുള്ള പൊതുദർശനവും 11 ന് വിശുദ്ധ കുർബ്ബാനയും നടക്കും.ശവസംസ്‌കാര ചടങ്ങുകളുടെ അവസാന ചടങ്ങുകൾ 1.30ന് 126 - 128 വിക്ടോറിയാ റോഡിലെ ലില്ലി ഡെയിൽ മെമോറിയൽ പാർക്കിലെ സെമിറ്ററിയിലാണ്നടക്കുക.

സീറോ മലബാർ സഭയുടെ ഗായക സംഘത്തിൽ വളരെ സജീവമായിരുന്ന ജോഷിയുടെ വേർപാട് മലയാളീ സമൂഹത്തിന് വളരെ വേദനയുളവാക്കിയിട്ടുണ്ട്. അയർലണ്ടിൽ നിന്നും രണ്ട് വർഷം മുൻപാണ് ജോഷിയും കുടുംബവും മിച്ച്ചത്ത് താമസമാക്കിയത്.ഭാര്യ മൻജു സെബാസ്റ്റ്യൻ കാസർഗോഡ് ബളാൽ ഓലിക്കൽ കുടുംബാംഗമാണ്.മക്കൾ ക്രിസ്റ്റോ, ആഷ്ലി, ജെറാൾഡ് എന്നിവരാണ്.