- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബണിൽ കാൻസർ ബാധിച്ച് മരിച്ച ജോഷി സെബാസ്റ്റ്യന്റെ വേർപാടിൽ കണ്ണീരണിഞ്ഞ് കാവൻ മലയാളികളും; ജോഷിയും കുടുംബവും അയർലന്റിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറിയത് രണ്ട് വർഷം മുമ്പ്; മരണം വിളിച്ചത് മലയാളി സമൂഹത്തിലെ പ്രിയ ഗായകരിൽ ഒരാളെ
കഴിഞ്ഞ ദിവസം മെൽബണിൽ കാൻസർ ബാധിച്ച മരിച്ച ജോഷി സെബാസ്റ്റ്യൻ വേർപാടിൽ കണ്ണീരണിഞ്ഞ് കാവൻ മലയാളികളും. അയർലണ്ടിലെ കാവനിൽ നിന്നും രണ്ട് വർഷം മുമ്പ് ഓസ്‌ട്രേലിയയിലെത്തി താമസിച്ചിരുന്ന ചങ്ങനാശ്ശേരി ചെത്തിപ്പുഴ തകടിയേൽ സെബാസ്റ്റ്യന്റെ മകൻ ജോഷി സെബാസ്റ്റ്യന്റെ മരണമാണ് കാവനിലെ മലയാളികൾക്കും തീരാദുഃഖമായിരിക്കുന്നത്. കാവനിലെ രാത് ഡ്രമിൽ വർഷങ്ങളോളം താമസിച്ചിരുന്ന ജോഷി,കാവൻ മലയാളി സമൂഹത്തിന്റെ പ്രീങ്കരനായിരുന്നു.ഗായകനായിരുന്ന ജോഷിയുടെ നേതൃത്വത്തിലാണ് കാവനിലെ സീറോ മലബാർ ക്വയർ രൂപപ്പെടുത്തിയത്.അയർലണ്ടിലെ ആദ്യകാല ഗാനമേള ട്രൂപ്പായ സെലസ്സ്റ്റിയസിന്റെ പ്രധാന ഗായകരിൽ ഒരാളായിരുന്ന ജോഷി സംഗീതസദസുകൾക്ക് ആവേശം പകരുന്ന മധുരഗായകനായാണ് അറിയപ്പെട്ടിരുന്നത്. നല്ലൊരു ബൗളർ കൂടിയായിരുന്ന ജോഷി സെബാസ്റ്റ്യൻ ക്രിക്കറ്റിൽ മാത്രമല്ല ബാഡ്മിന്ടണിലും, കലാപ്രവർത്തനങ്ങളിലും ആദ്യ ചുവടുവയ്ക്കാൻ കാവനിലെ മലയാളി സമൂഹത്തിന് നേതൃത്വം നൽകിയിരുന്നു.കഴിഞ്ഞ രണ്ടു വർഷമായി അർബുദ രോഗബാധയെ തുടർന്ന് ചികിൽസയിലായിരുന്നു. ശവസംസ്‌കാരം വെള്ളിയാഴ്‌ച്ച
കഴിഞ്ഞ ദിവസം മെൽബണിൽ കാൻസർ ബാധിച്ച മരിച്ച ജോഷി സെബാസ്റ്റ്യൻ വേർപാടിൽ കണ്ണീരണിഞ്ഞ് കാവൻ മലയാളികളും. അയർലണ്ടിലെ കാവനിൽ നിന്നും രണ്ട് വർഷം മുമ്പ് ഓസ്‌ട്രേലിയയിലെത്തി താമസിച്ചിരുന്ന ചങ്ങനാശ്ശേരി ചെത്തിപ്പുഴ തകടിയേൽ സെബാസ്റ്റ്യന്റെ മകൻ ജോഷി സെബാസ്റ്റ്യന്റെ മരണമാണ് കാവനിലെ മലയാളികൾക്കും തീരാദുഃഖമായിരിക്കുന്നത്.
കാവനിലെ രാത് ഡ്രമിൽ വർഷങ്ങളോളം താമസിച്ചിരുന്ന ജോഷി,കാവൻ മലയാളി സമൂഹത്തിന്റെ പ്രീങ്കരനായിരുന്നു.ഗായകനായിരുന്ന ജോഷിയുടെ നേതൃത്വത്തിലാണ് കാവനിലെ സീറോ മലബാർ ക്വയർ രൂപപ്പെടുത്തിയത്.അയർലണ്ടിലെ ആദ്യകാല ഗാനമേള ട്രൂപ്പായ സെലസ്സ്റ്റിയസിന്റെ പ്രധാന ഗായകരിൽ ഒരാളായിരുന്ന ജോഷി സംഗീതസദസുകൾക്ക് ആവേശം പകരുന്ന മധുരഗായകനായാണ് അറിയപ്പെട്ടിരുന്നത്.
നല്ലൊരു ബൗളർ കൂടിയായിരുന്ന ജോഷി സെബാസ്റ്റ്യൻ ക്രിക്കറ്റിൽ മാത്രമല്ല ബാഡ്മിന്ടണിലും, കലാപ്രവർത്തനങ്ങളിലും ആദ്യ ചുവടുവയ്ക്കാൻ കാവനിലെ മലയാളി സമൂഹത്തിന് നേതൃത്വം നൽകിയിരുന്നു.കഴിഞ്ഞ രണ്ടു വർഷമായി അർബുദ രോഗബാധയെ തുടർന്ന് ചികിൽസയിലായിരുന്നു.
ശവസംസ്‌കാരം വെള്ളിയാഴ്‌ച്ച മെൽബണിൽ വച്ച് നടത്തപ്പെടും.ചൊവാഴ്ച ജോഷിയുടെ ആത്മശാന്തിക്കായി പ്രത്യേക വിശുദ്ധ കുർബാന ഒരുക്കുന്നുണ്ട്.സർഗോഡ് ബളാൽ ഓലിക്കൽ കുടുംബാംഗമായ മൻജു സെബാസ്റ്റ്യനാണ് ഭാര്യ.ഇവർക്ക് മൂന്ന് കുട്ടികളുണ്ട്.മക്കൾ : ക്രിസ്റ്റോ, ആഷ്ലി,ജെറാൾഡ്.