അഗസ്റ്റ, ജോർജിയ: പന്ത്രണ്ടാം വയസിൽ ഓസ്റ്റിൻ ജോഷ്വാ കരാട്ടെയിൽ സെക്കൻഡ് ഡിഗ്രി ബ്ലാക്ക് ബെൽറ്റ് നേടി. ഒരുവർഷത്തെ കഠിന പരിശ്രമത്തിലൂടെയാണ് ഓസ്റ്റിൻ ഈ നേട്ടം കൈവരിച്ചത്. മാർട്ടിനസിലുള്ള സ്റ്റാളിങ് ഐലന്റ് മിഡിൽ സ്‌കൂളിലെ ആറാം ഗ്രേഡിലെ ടോപ്പ് സ്‌കോളർ കൂടിയാണ് ഈ കൊച്ചുമിടുക്കൻ. ഇപ്പോൾ ഏഴാം ഗ്രേഡ് വിദ്യാർത്ഥിയാണ്. സ്‌കൂളിലെ അക്കാഡമിക് ടീം, മാത്‌സ് ടീം, ബേറ്റാ ക്ലബ്, സ്റ്റുഡന്റ് കൗൺസിൽ എന്നിവയിൽ അംഗമാണ്. ഏഴാം ഗ്രേഡിൽ തന്നെ എട്ടാം ഗ്രേഡിലെ മാത്തമാറ്റിക്‌സ് ക്ലാസിലേക്ക് പ്രമോട്ട് ചെയ്യപ്പെട്ടു.

ജോർജിയ റീജന്റ്‌സ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസർ തോമസ് ജോഷ്വായുടേയും, മിനിയുടേയും മകനാണ് ജോഷ്വാ. യൂണിവേഴ്‌സിറ്റി ഓഫ് ജോർജിയ വിദ്യാർത്ഥിനി അമിറ്റ ജോഷ്വാ സഹോദരിയാണ്.