മെൽബൺ: കാൻസർ ബാധിച്ച ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി. മെൽബണിലെ മിച്ചത്ത് താമസമാക്കിയ ജോഷി സെബാസ്റ്റ്യൻ ആണ് മരിച്ചത്. പരേതന് 45 വയസായിരുന്നു പ്രായം.

ചങ്ങനാശ്ശേരി ചെത്തിപ്പുഴ തകടിയേൽ സെബാസ്റ്റ്യന്റെ മകനാണ്.കഴിഞ്ഞ രണ്ടു വർഷമായി ക്യാൻസർ ബാധിച്ച് ചികിൽസയിലായിരുന്നു.ശവസം സ്‌കാരം പിന്നീട് മെൽബണിൽ വച്ച് നടത്തപ്പെടും.

സീറോമലബാർ സഭയുടെ ബോക്‌സ് ഹിൽ വാർഡിലെ വളരെ സജീവവും ഗായക സംഘത്തിലെ അംഗവുമായിരുന്നു ജോഷി. ഭാര്യ മൻജു സെബാസ്റ്റ്യൻ കാസർ ഗോഡ് ബളാൽ ഓലിക്കൽ കുടുംബാംഗമാണ്.

അയർ ലണ്ടിൽ നിന്നു രണ്ട് വർഷം മുൻപാണ് ജോഷിയും കുടുംബവും മെൽബണിൽ എത്തിയത്. ഇവർക്ക് മൂന്ന് കുട്ടികളാണ് ഉള്ളത്. ക്രിസ്റ്റോ, ആഷ്ലി, ജെറാൾഡ് എന്നിവരാണ്.ജോഷിയുടെ മൃതദേഹം കാണുവാൻ സുഹൃത്തുക്കളും നാട്ടുകാരുമായി ധാരാളം ആളുകൾ എത്തിയിരുന്നു. വീട്ടിൽ മരിച്ചതിനാൽ കോറോണർ എത്തി തുടർ നടപടികൾ ചെയ്തു.