ഷിക്കാഗോയിൽ മലയാളി യുവതി ന്യുമോണിയ ബാധിച്ച് മരിച്ചു. കുമരം സ്വദേശിനിയായ ജോസ്മിയെയാണ് മലയാളി സമൂഹത്തിനാകെ ദു;ഖം സമ്മാനിച്ച് ഈ ലോകത്തോട് വിട പറഞ്ഞത്. പരേതയ്ക്ക 33 വയസായിരുന്നു പ്രായം.

കുമരകം സ്വദേശി കൊടുവത്ര ജെയിംസ് ലില്ലി ദമ്പതികളുടെ മകളും അജയ് വാളതാിലിന്റെ ഭാര്യയുമായി ജോസ്മി മൂന്നാമത് ഗർഭിണിയായിരിക്കെയാണ് ന്യുമോണിയ പിടികൂടിയത്്.

ജോസ്മി കുമരകം കൊടുവത്ര കുടുംബാംഗമാണ്. സംസ്‌കാരം പിന്നീട് ഷിക്കാഗോയിൽ നടക്കും. മക്കൾ: ഡാനി (4 വയസ്), നൈല (2 വയസ്). പരേതനായ ജോജോ കൊടുവത്ര ഏക സഹോദരനാണ്.