കൊച്ചി: ഹോസൂട്ടന്റെ ബ്ലാസ്‌റ്റേഴ്‌സ് സ്‌നേഹം വളരെ പ്രശസ്തമായ ഒന്നാണ്. ഈ സീസണിൽ ടീമിൽ ഇല്ലാതിരുന്നിട്ടും ഹോസു ടീമിനെ വലിയ രീതിയിൽ സപ്പോർട്ട് ചെയ്തിരുന്നു.

ഇപ്പോഴിതാ അമേരിക്കൻ ക്ലബായ സിൻസിനാറ്റിക്ക് കളിക്കുമ്പോഴും സൂപ്പർ കപ്പിനൊരുങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ആശംസയുമായെത്തിയിരിക്കുകയാണ് ഹോസു കാരിയാസ്. ട്വിറ്ററിലൂടെ താരം സൂപ്പർ കപ്പിന് ഇറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് ആശംസയുമായി എത്തിയത്.

മുമ്പ് ബ്ലാസ്റ്റേഴ്‌സിന്റെ ഐ എസ് എല്ലിലെ മോശം പ്രകടനത്തിൽ നിരാശ പ്രകടിപിച്ചും ഹോസു രംഗത്തെത്തിയിരുന്നു, കരുത്തരായ നെറോക്ക എഫ് സിയെ ആണ് ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പിന്റെ പ്രീക്വാർട്ടറിൽ നേരിടുന്നത്.ഏപ്രിൽ 6നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ കളി നടക്കുന്നത്. ട