- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാനൽ മേധാവികൾ കോടികൾ കൊയ്യുമ്പോൾ കടുത്ത അവഗണന നേരിടുന്ന ജീവനക്കാർ പട്ടിണിയിൽ! തൊഴിൽ പീഡനത്തിന് ഇരയാകുന്ന സൂര്യ-കിരൺ ടിവി തൊഴിലാളികൾ ബിപിഎൽ പട്ടികയിൽ ഇടം നേടാൻ അപേക്ഷയുമായി രംഗത്ത്
കണ്ണൂർ: ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം മുൻഗണനാ പട്ടികയിൽ ഇടം നേടാൻ സൺ നെറ്റ്‌വർക്ക് ജീവനക്കാരും റേഷൻ കടകളിലേക്ക്. സൂര്യ, കിരൺ, എന്നീ ടെലിവിഷൻ ചാനലുകളിലെ നിലവിലുള്ള ജീവനക്കാരും മുൻ ജീവനക്കാരുമാണ് മുൻഗണനാ പട്ടികയിൽ പരിഗണന നേടാൻ റേഷൻ ഷാപ്പുകളിലും മറ്റും അപേക്ഷകളുമായെത്തുന്നത്. സൺ നെറ്റ്‌വർക്കിന്റെ ഉടമ കലാനിധിമാരനും ഭാര്യ കാവേരിക്കും കൂടിയുള്ള വാർഷിക ശമ്പളം 141.95 കോടി രൂപയാണ്. ഇത്രയും ശമ്പളം വാങ്ങുമ്പോഴും സ്വന്തം സ്ഥാപനത്തിലെ സാധാരണ ജീവനക്കാർക്ക് 1000 രൂപ പോലും തികച്ച് കിട്ടുന്നില്ല ഈ സാഹചര്യത്തിലാണ് ബി.പി.എൽ നിലവാരത്തിലേക്ക് പരിഗണിക്കണമെന്ന അപേക്ഷകളുമായി ജീവനക്കാർ എത്തുന്നത്. 1998 മുതൽ ജോലി ചെയ്തു വരുന്ന വിവിധ ജില്ലകളിലെ റിപ്പോർട്ടർമാർ, ക്യാമറാമാന്മാർ, എന്നിവരും മുൻഗണനാ ലിസ്റ്റിൽ പേരുൾപ്പെടുത്താൻ അപേക്ഷ സമർപ്പിച്ചിരിക്കയാണ്. സൺ നെറ്റ്‌വർക്കിന്റെ ആസ്ഥാനമായ ചെന്നൈയിൽ ജോലിചെയ്യുന്ന മലയാളികളും അവരുടെ കുടുംബങ്ങളും പുതിയ റേഷൻ കാർഡിൽ മുൻഗണനാ പട്ടികയിൽ പേര് നൽകാൻ വേണ്ടി കേരളത്തിലെത്തിയിട്ടുണ്ട്. ജോലി ച
കണ്ണൂർ: ഭക്ഷ്യ ഭദ്രതാ നിയമപ്രകാരം മുൻഗണനാ പട്ടികയിൽ ഇടം നേടാൻ സൺ നെറ്റ്‌വർക്ക് ജീവനക്കാരും റേഷൻ കടകളിലേക്ക്. സൂര്യ, കിരൺ, എന്നീ ടെലിവിഷൻ ചാനലുകളിലെ നിലവിലുള്ള ജീവനക്കാരും മുൻ ജീവനക്കാരുമാണ് മുൻഗണനാ പട്ടികയിൽ പരിഗണന നേടാൻ റേഷൻ ഷാപ്പുകളിലും മറ്റും അപേക്ഷകളുമായെത്തുന്നത്. സൺ നെറ്റ്‌വർക്കിന്റെ ഉടമ കലാനിധിമാരനും ഭാര്യ കാവേരിക്കും കൂടിയുള്ള വാർഷിക ശമ്പളം 141.95 കോടി രൂപയാണ്. ഇത്രയും ശമ്പളം വാങ്ങുമ്പോഴും സ്വന്തം സ്ഥാപനത്തിലെ സാധാരണ ജീവനക്കാർക്ക് 1000 രൂപ പോലും തികച്ച് കിട്ടുന്നില്ല ഈ സാഹചര്യത്തിലാണ് ബി.പി.എൽ നിലവാരത്തിലേക്ക് പരിഗണിക്കണമെന്ന അപേക്ഷകളുമായി ജീവനക്കാർ എത്തുന്നത്. 1998 മുതൽ ജോലി ചെയ്തു വരുന്ന വിവിധ ജില്ലകളിലെ റിപ്പോർട്ടർമാർ, ക്യാമറാമാന്മാർ, എന്നിവരും മുൻഗണനാ ലിസ്റ്റിൽ പേരുൾപ്പെടുത്താൻ അപേക്ഷ സമർപ്പിച്ചിരിക്കയാണ്.
സൺ നെറ്റ്‌വർക്കിന്റെ ആസ്ഥാനമായ ചെന്നൈയിൽ ജോലിചെയ്യുന്ന മലയാളികളും അവരുടെ കുടുംബങ്ങളും പുതിയ റേഷൻ കാർഡിൽ മുൻഗണനാ പട്ടികയിൽ പേര് നൽകാൻ വേണ്ടി കേരളത്തിലെത്തിയിട്ടുണ്ട്. ജോലി ചെന്നൈയിലാണെങ്കിലും കുടുംബങ്ങളെങ്കിലും ദാരിദ്രമില്ലാതെ കഴിയട്ടെയെന്നാണ് അവർ പറയുന്നത്. അധിക സമയം ജോലി ചെയ്താൽ പോലും ഓവർ ടൈം അലവൻസ് നൽകാറുമില്ല. മധ്യനിര മാനേജുമെന്റിന്റെ പീഡനം വേറേയും. സൂര്യാ ടി.വി.യിലും സൺ നെറ്റ്‌വർക്കിലും പ്രവർത്തിക്കുന്നു വെന്നതിന്റ പേരിൽ വീട്ടുകാർ കാർഡിൽ നൽകിയ വരുമാനം ഉദ്യോഗസ്ഥർ തിരുത്തി മുൻഗണനാ ലിസ്റ്റിൽ നിന്നും പുറത്താക്കിയിരുന്നു. അവരെ പഴി പറഞ്ഞിട്ട് കാര്യമില്ല. ദക്ഷിണേന്ത്യയിലെ പ്രമുഖ ചാനൽ ഗ്രൂപ്പിന്റെ ജീവനക്കാർക്ക് കാൽ ലക്ഷത്തിലേറെയെങ്കിലും മാസവരുമാനമുണ്ടാവുമെന്ന ധാരണയിലാണ് ഉദ്യോഗസ്ഥർ ഇങ്ങിനെ ചെയ്തതെന്ന് ഒരു കാർഡ് ഉടമ പറഞ്ഞു.
കഴിഞ്ഞ റേഷൻ കാർഡിൽ എ.പി.എൽ. ലിസ്റ്റിലായതിനാലാണ് ഇങ്ങിനെ സംഭവിച്ചത്. എന്നാൽ വരുമാന വർദ്ധനവില്ലാതെയാണ് ഇത്രയും കാലം ജീവനക്കാർ കഴിഞ്ഞിരുന്നത്. ജീവനക്കാരെ പിഴിയുന്ന മാനേജ് മെന്റിന്റെ നയം കാരണമാണ് ഇത്രയും വലിയ പ്രതിസന്ധിക്ക് കാരണമായത്. സമൂഹത്തിൽ തലയെടുപ്പോടെ പ്രവർത്തിച്ച പല റിപ്പോർട്ടർമാരുടേയും അവസ്ഥ ഇതു തന്നെയാണ്. മലയാളികൾ തന്നെയായ സിഇഒ.മാരും മധ്യനിര മാനേജ്മെന്റുകളുമാണ് ജീവനക്കാരെ പീഡിപ്പിക്കുന്നതിൽ കാര്യമായ പങ്ക് വഹിക്കുന്നത്. വർഷാ വർഷം പുതിയ കാറും ശമ്പള വർദ്ധനവും ജോലിയൊന്നും ചെയ്യാതെ ജീവനക്കാരെ പീഡിപ്പിക്കുന്ന ഈ മധ്യ നിരക്കാർക്ക് മാരൻ കമ്പനി കനിഞ്ഞു നൽകുന്നുണ്ട്. മറ്റു ചില പുറം പണിക്ക് പോയാണ് തമിഴ് നാട്ടിലെ സൺ നെറ്റ്‌വർക്ക് ജീവനക്കാർ ദാരിദ്രത്തിനോട് പൊരുതുന്നത്.
കേരളത്തിലും സ്ഥിതി ഇതു തന്നെ. സൂര്യാ വാർത്താ വിഭാഗത്തിലെ ക്യാമറാമാന്മാർ വിവാഹവും ചോറൂണും ഷഷ്ഠി പൂർത്തിയും ജന്മദിനവും ചിത്രീകരിച്ചാണ് ജീവിതം തള്ളി നീക്കുന്നത്. അവധി ദിവസങ്ങളിൽ ഇത്തരം ജോലി ചെയ്ത് കുടുംബത്തെ സംരക്ഷിക്കേണ്ടി വരികയാണ്. ഇപ്പോൾ വാർത്ത തന്നെ നിലച്ച അവസ്ഥയിലാണ്. തിരവന്തപുരത്തെ വാർത്താ വിഭാഗം അടച്ചു പൂട്ടി. കൊച്ചിയിലെ റിപ്പോർട്ടർമാരോട് പ്രോഗ്രാം വിഭാഗത്തിൽ ജോലി ചെയ്യാൻ ആവശ്യപ്പെട്ടിരിക്കയാണ്. 14 വർഷം പ്രോഗ്രാം പ്രൊഡ്യൂസറായ ആളിന്റെ ശമ്പളം കേട്ടാൽ ഞെട്ടും. കേവലം 12,000 രൂപ. കേരളത്തിലെ ഏതെങ്കിലും വീഡിയോ എഡിറ്റിങ് സ്ഥാപനത്തിൽ ജോലി ചെയ്താൽ ഇതിന്റെ രണ്ടിരട്ടിയോളം ലഭിക്കും. പീഡനങ്ങൾ അവസാനിക്കുന്നില്ല. കിരൺ ടി.വി. അടുത്ത മാസം 15 ന് ചെന്നൈയിലേക്ക് പറിച്ച് നടുകയാണ്. ജീവനക്കാരെ പുകച്ച് പുറത്ത് ചാടിക്കുക എന്ന നയത്തിന്റെ ഭാഗമായാണിത്. ചെന്നൈയിൽ പോകുന്നവർക്ക് മെട്രോ അലവൻസ് പോലും നൽകില്ലെന്ന് മാനേജ്മെന്റ് അറിയിച്ചു. താമസ സൗകര്യവും ഒരുക്കില്ല. പത്തോ പന്ത്രേണ്ടാ ആയിരം രൂപക്ക് ചെന്നൈയിൽ ജോലി ചെയ്യാൻ നിർബന്ധിതരായിരിക്കയാണ് ജീവനക്കാർ. ലേബർ കോടതിയിൽ മാനേജ്മെന്റ് നീക്കത്തിനെതിരെ പരാതി നിലവിലുണ്ട്. അതിനു പകരം വീട്ടാൻ ജീവനക്കാർക്കെതിരെ മാനേജ്മെന്റിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് മാനേജ്മെന്റ് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കയാണ്.