- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമ്മർദ്ദങ്ങളെ ഭയക്കാതെ സത്യം പറയാൻ വെമ്പുന്ന പത്രപ്രവർത്തകനാണോ നിങ്ങൾ? എങ്കിൽ മറുനാടൻ മലയാളിയുടെ കൊച്ചി കോട്ടയം കോഴിക്കോട് ബ്യൂറോകളിൽ അവസരം; രണ്ട് വർഷം എങ്കിലും റിപ്പോർട്ടിങ് പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ച് ധീരതയോടെ സത്യം ലോകത്തോട് വിളിച്ചു പറയണം എന്നാഗ്രഹിക്കുന്ന ഒരു പത്രപ്രവർത്തകൻ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് മറ്റൊരിടത്തും ഇല്ലാത്ത അവസരം മറുനാടൻ മലയാളി നൽകും. രേഖകളോടെ നൽകുന്ന വാർത്തകൾ ഏതു വമ്പനെതിരെ ആണെങ്കിലും പ്രസിദ്ധീകരിക്കും എന്നു മാത്രമല്ല ഏറ്റവും മികച്ച പ്രതിഫലവും നൽകുന്ന സ്ഥാപനമാണ് മറുനാടൻ. ഇപ്പോൾ ഒഴിവുകൾ ഉള്ളതുകൊച്ചി, കോഴിക്കോട്, കോട്ടയം ബ്യൂറോകളിലാണ്. കുറഞ്ഞത് രണ്ട് വർഷം എങ്കിലും പ്രവൃത്തി പരിചയം ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. പ്രിന്റഡ് പത്രങ്ങൾ, ചാനലുകൾ, ഓൺലൈൻ പത്രങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ അതതിടങ്ങളിലെ ബ്യൂറോകളിൽ പ്രവർത്തിച്ച് പരിചയവും ഉള്ളവരുടെ അപേക്ഷ മാത്രമേ സ്വീകരിക്കൂ. ഈ പരിചയം ബ്യൂറോയിൽ തന്നെ ആയിരിക്കണം. മൂന്ന് സ്ഥലങ്ങളിലേക്കും റിക്രൂട്ട് ചെയ്യുന്നത് അതതിടങ്ങളിൽ ജോലി ചെയ്ത് പരിചയമോ അതതിടങ്ങളിൽ വീടുള്ളവരെയോ ആയിരിക്കും. മറുനാടൻ വൈവിധ്യവൽക്കരണത്തിന്റെ കൂടി ഭാഗമായാണ് പുതിയ നിയമനങ്ങളിലേക്ക് കടക്കുന്നത്. മൊബൈൽ ജേണലിസത്ത
തിരുവനന്തപുരം: എല്ലാ സമ്മർദ്ദങ്ങളേയും അതിജീവിച്ച് ധീരതയോടെ സത്യം ലോകത്തോട് വിളിച്ചു പറയണം എന്നാഗ്രഹിക്കുന്ന ഒരു പത്രപ്രവർത്തകൻ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് മറ്റൊരിടത്തും ഇല്ലാത്ത അവസരം മറുനാടൻ മലയാളി നൽകും. രേഖകളോടെ നൽകുന്ന വാർത്തകൾ ഏതു വമ്പനെതിരെ ആണെങ്കിലും പ്രസിദ്ധീകരിക്കും എന്നു മാത്രമല്ല ഏറ്റവും മികച്ച പ്രതിഫലവും നൽകുന്ന സ്ഥാപനമാണ് മറുനാടൻ. ഇപ്പോൾ ഒഴിവുകൾ ഉള്ളതുകൊച്ചി, കോഴിക്കോട്, കോട്ടയം ബ്യൂറോകളിലാണ്.
കുറഞ്ഞത് രണ്ട് വർഷം എങ്കിലും പ്രവൃത്തി പരിചയം ഉള്ളവർ മാത്രം അപേക്ഷിച്ചാൽ മതി. പ്രിന്റഡ് പത്രങ്ങൾ, ചാനലുകൾ, ഓൺലൈൻ പത്രങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ അതതിടങ്ങളിലെ ബ്യൂറോകളിൽ പ്രവർത്തിച്ച് പരിചയവും ഉള്ളവരുടെ അപേക്ഷ മാത്രമേ സ്വീകരിക്കൂ. ഈ പരിചയം ബ്യൂറോയിൽ തന്നെ ആയിരിക്കണം. മൂന്ന് സ്ഥലങ്ങളിലേക്കും റിക്രൂട്ട് ചെയ്യുന്നത് അതതിടങ്ങളിൽ ജോലി ചെയ്ത് പരിചയമോ അതതിടങ്ങളിൽ വീടുള്ളവരെയോ ആയിരിക്കും.
മറുനാടൻ വൈവിധ്യവൽക്കരണത്തിന്റെ കൂടി ഭാഗമായാണ് പുതിയ നിയമനങ്ങളിലേക്ക് കടക്കുന്നത്. മൊബൈൽ ജേണലിസത്തിൽ മലയാളത്തിൽ ശക്തമായ സാന്നിധ്യമാകാൻ മറുനാടൻ മലയാളിക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മോജോ ലൈവുകൾ മുമ്പ് ചെയ്തിട്ടുള്ളവർക്കും റിപ്പോർട്ടർ നിയമനത്തിൽ മുൻഗണന ലഭിക്കുന്നതായിരിക്കും. ഡെസ്‌ക്കിൽ നിന്നും നിർദേശിക്കുന്ന അഭിമുഖങ്ങളും പ്രത്യേക വാർത്തകളും റിപ്പോർട്ട് ചെയ്യുന്നത് അടക്കമുള്ള ജോലികളാണ് ബ്യൂറോയിൽ നിയമിതനാകുന്ന വ്യക്തിക്കുണ്ടാകുക.
ജോലിയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നിലവിൽ ലഭിക്കുന്ന ശമ്പളത്തേക്കാൾ ഉയർന്ന ശമ്പളം ലഭിക്കുന്നതാണ്. നിയമനം ലഭിച്ച് ഒരു വർഷം പൂർത്തിയാക്കുമ്പോൾ മുതൽ ശമ്പള വർദ്ധനവിനും അർഹരായിരിക്കും. തിരുവനന്തപുരത്ത് ഓഫീസിൽ വച്ച് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നൽകുന്നത്.
അഭിമുഖത്തിന് മുമ്പ് ലഭിക്കുന്ന ശമ്പളം തെളിയിക്കാനുള്ള രേഖകൾ കൊണ്ടുവരേണ്ടതാണ്. താത്പ്പര്യമുള്ളവർ എത്രയും പെട്ടന്ന് ബയോഡാറ്റ hr@marunadan.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക.