- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമാൽ ഖഷോഗി കൊല്ലപ്പെടുന്നതിനു മുമ്പ് സൽമാൻ രാജകുമാരനുമായി സംസാരിച്ചിരുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്; ചാരസംഘടനയുടെ ഉപമേധാവി ഉത്തരവിട്ടതുകൊന്ന ശേഷം തല ഹാജരാക്കാൻ; വാഷിടംഗ്ടൺ പോസ്റ്റ് ലേഖകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദിയെ കൂടുതൽ പ്രതിസന്ധിയിലാക്കി പാശ്ചാത്യ മാധ്യമങ്ങൾ
തുർക്കിയിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട വിമത മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെ തുടർന്ന് സൗദിക്കെതിരെ ആരോപണങ്ങളുമായി പാശ്ചാത്യ മാധ്യമങ്ങൾ രംഗത്തെത്തി. ഖഷോഗി കൊല്ലപ്പെടുന്നതിന് ഏതാനും മിനിട്ടുകൾക്കു മുമ്പ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഖഷോഗിയുമായി ഫോണിൽ സംസാരിച്ചുവെന്ന് ഒരു തുർക്കി പത്രം റിപ്പോർട്ട് ചെയ്യുന്നു. സൗദിയിലേക്ക് തിരിച്ചുവരാൻ ഖഷോഗിയോട് ആവശ്യപ്പെട്ടാണ് സൽമാൻ രാജകുമാരൻ സംസാരിച്ചതെന്നാണ് പത്രം വ്യക്തമാക്കിയിരിക്കുന്നത്. ഖഷോഗിയുടെ വധത്തിന് ചുക്കാൻ പിടിച്ചത് സൗദ് അൽ ഖത്താനിയെന്ന ഉന്നത ഉദ്യോഗസ്ഥനാണെന്നും തുർക്കി സർക്കാൻ അനുകൂല മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ഇസ്താൻബുൾ സൗദി കോൺസുലേറ്റിൽ ഖഷോഗിയെ വധിക്കാൻ അൾ ഖത്താനി സ്‌കൈപ്പിലൂടെ നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചാരസംഘടനയുടെ ഉപമേധാവി കൂടിയായിരുന്ന ഖത്താനി ഖഷോഗിയുടെ തലകൊയ്യാൻ ഉത്തരവിട്ടുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകം ഖത്താനി മുഴുവൻ വീക്ഷിച്ചിരുന്നുവെന്നു പോലും സംശയ
തുർക്കിയിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട വിമത മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തെ തുടർന്ന് സൗദിക്കെതിരെ ആരോപണങ്ങളുമായി പാശ്ചാത്യ മാധ്യമങ്ങൾ രംഗത്തെത്തി. ഖഷോഗി കൊല്ലപ്പെടുന്നതിന് ഏതാനും മിനിട്ടുകൾക്കു മുമ്പ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഖഷോഗിയുമായി ഫോണിൽ സംസാരിച്ചുവെന്ന് ഒരു തുർക്കി പത്രം റിപ്പോർട്ട് ചെയ്യുന്നു. സൗദിയിലേക്ക് തിരിച്ചുവരാൻ ഖഷോഗിയോട് ആവശ്യപ്പെട്ടാണ് സൽമാൻ രാജകുമാരൻ സംസാരിച്ചതെന്നാണ് പത്രം വ്യക്തമാക്കിയിരിക്കുന്നത്.
ഖഷോഗിയുടെ വധത്തിന് ചുക്കാൻ പിടിച്ചത് സൗദ് അൽ ഖത്താനിയെന്ന ഉന്നത ഉദ്യോഗസ്ഥനാണെന്നും തുർക്കി സർക്കാൻ അനുകൂല മാധ്യമങ്ങൾ വ്യക്തമാക്കുന്നു. ഇസ്താൻബുൾ സൗദി കോൺസുലേറ്റിൽ ഖഷോഗിയെ വധിക്കാൻ അൾ ഖത്താനി സ്‌കൈപ്പിലൂടെ നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചാരസംഘടനയുടെ ഉപമേധാവി കൂടിയായിരുന്ന ഖത്താനി ഖഷോഗിയുടെ തലകൊയ്യാൻ ഉത്തരവിട്ടുവെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകം ഖത്താനി മുഴുവൻ വീക്ഷിച്ചിരുന്നുവെന്നു പോലും സംശയമുണ്ടെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. സ്‌കൈപ്പിലൂടെ ഖത്താനി തുടർച്ചയായി നൽകിയിരുന്ന നിർദേശങ്ങളുടെ ഓഡിയോ ക്ലിപ്പ് കൈവശമുണ്ടെന്നും ടർക്കിഷ് ഇന്റലിജൻസ് അവകാശപ്പെടുന്നുണ്ട്.
സൗദി അറേബ്യൻ ഭരണാധികാരിയുടെ മുഖ്യവിമർശകനായിരുന്ന ഖഷോഗിയെ അതിക്രൂരമായാണ് കൊല്ലപ്പെട്ടത്. ഖഷോഗി കൊല്ലപ്പെട്ടതിന് ഒരു ദിവസത്തിനു ശേഷം കോൺസുലേറ്റിന്റെ ഗാർഡനിൽ സൗദി ഉദ്യോഗസ്ഥർ തെളിവുകൾ തീയിട്ടു നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും ടർക്കിഷ് ടിവി ചാനൽ പുറത്തു വിട്ടിട്ടുണ്ട്. ഖഷോഗിയുമായി ബന്ധപ്പെട്ട രേഖകളാണ് ഇതെല്ലാമെന്നും ഖഷോഗിയുടെ മരണത്തിൽ സൗദിക്ക് യാതൊരു പങ്കുമില്ലെന്ന് വരുത്തിത്തീർക്കാനാണ് ഇത്തരത്തിൽ തെളിവുനശിപ്പിച്ചതെന്നും ചാനൽ കുറ്റപ്പെടുത്തുന്നു.
സാഹചര്യത്തെളിവുകളെല്ലാം തന്നെ സൗദിയുടെ നേർക്ക് വിരൽ ചൂണ്ടുകയാണെങ്കിലും ഖഷോഗിയുടെ മരണത്തിൽ സൗദിയുടെ പങ്കിനെച്ചൊല്ലിയുള്ള ആരോപണങ്ങളെല്ലാം തന്നെ സൗദി നിഷേധിച്ചിട്ടുമുണ്ട്.ഖത്തറിനെ പ്രതിസന്ധിയിലാക്കിയ ഉപരോധത്തിന് ചുക്കാൻ പിടിച്ച സൗദി അറേബ്യയെ ഒറ്റപ്പെടുത്താനുള്ള സാഹചര്യമായാണ് ഖഷോഗി വധത്തെ മിക്ക വിദേശ രാജ്യങ്ങളും ഇപ്പോൾ കരുതുന്നത്. ഒക്ടോബർ രണ്ടിന് വധിക്കപ്പെട്ട ഖഷോഗിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് ബ്രിട്ടൻ, ഫ്രാൻസ്, ജർമനി എന്നീ രാജ്യങ്ങളും സൗദിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗദിയിലേക്കുള്ള ആയുധകയറ്റുമതി നിർത്തി വയ്ക്കുമെന്നും ജർമൻ ചാൻസലർ ആംഗല മെർക്കൽ വെളിപ്പെടുത്തി. സൗദി അറേബ്യൻ പൗരന്റെ വിദേശത്തു വച്ചുള്ള മരണം സൗദിക്കു നേരേയുള്ള ഒരു ആയുധമായാണ് വിദേശമാധ്യമങ്ങളും വിദേശരാജ്യങ്ങളും കണക്കാക്കുന്നത്.
ഈ സാഹചര്യം മുതലെടുത്ത് സൗദിയെ ഒറ്റപ്പെടുത്താനും അതുവഴി വ്യാപാര ബന്ധങ്ങൾ ഒഴിവാക്കാനും മിക്കരാജ്യങ്ങളും ശ്രമിക്കുന്നുമുണ്ട്. തുടക്കത്തിൽ സൗദിക്കൊപ്പം നിലപാടു സ്വീകരിച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്നീട് സൗദിക്കെതിരേ തിരിയുകയായിരുന്നു. ഖഷോഗി വധത്തിൽ സൗദി കള്ളംപറയുന്നുവെന്ന് ട്രംപ് ആരോപിച്ചു. ഇക്കാര്യത്തിൽ സൗദി സുതാര്യത പാലിക്കണമെന്നും ട്രംപിന്റെ മരുമകൻ ജാറെദ് കഷ്ണർ ആവശ്യപ്പെട്ടു.