- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിന്ധു സൂര്യകുമാർ നേരിട്ടതു പോലെ വേണുവും സംഘടിത ആക്രമണത്തിന് ഇരയാകുന്നുവെന്ന് ഒരു വിഭാഗം; വേണു കാട്ടിയതു പരമ ചെറ്റത്തരമെന്നു മറുവിഭാഗം: മാതൃഭൂമി ചാനൽ അവതാരകനെതിരായ പ്രതിഷേധങ്ങളിൽ മാദ്ധ്യമപ്രവർത്തകരിൽ സമ്മിശ്ര പ്രതികരണം
തിരുവനന്തപുരം: മാതൃഭൂമി ന്യൂസ് ചാനൽ അവതാരകൻ വേണുവിനെതിരായ പ്രതിഷേധങ്ങളിൽ മാദ്ധ്യമപ്രവർത്തകർക്കു സമ്മിശ്ര പ്രതികരണം. വേണുവിനു പിന്തുണ അറിയിച്ചും എതിർപ്പറിയിച്ചും വിവിധ ചാനലുകളിലെ പ്രവർത്തകർ രംഗത്തെത്തി. ആസൂത്രിത കുറ്റകൃത്യം നടത്താൻ ശേഷിയുള്ള ഇന്ത്യൻ രാഷ്ട്രീയ സംവിധാനമാണു സംഘപരിവാറെന്നും സിന്ധു സൂര്യകുമാർ നേരിട്ടതു പോലെ വേണുവും സംഘടിത ആക്രമണത്തിന് ഇരയാകുന്നുവെന്നും സഹപ്രവർത്തകർ പറയുന്നു. കേട്ടതും കേൾക്കാത്തതുമായ രാജ്യങ്ങളിൽനിന്നുപോലും നൊടിയിടയിൽ വെളിവില്ലാത്ത വെട്ടുക്കിളികളെ ഉയിരുമുണർവും കൊടുത്ത് പറത്താനുള്ള കോപ്പ് അവർക്കുണ്ടെന്നു മാതൃഭൂമി ന്യൂസിലെ ഹർഷൻ ഫേസ്‌ബുക്കിൽ കുറിച്ചു. ലഖ്‌നൗവിൽനിന്നും നാഗ്പൂരിൽനിന്നും മാത്രമല്ല മൊസാമ്പിക്കിൽനിന്നും സൗദിയിൽനിന്നും ബഹാമാസിൽനിന്നുമൊക്കെ ഫോണിലൂടെ അധോമാറും ശിരോമാറും നടത്താൻ ആളെ നിരത്താൻ കൊച്ചുകേരളത്തിലെ കവാത്തുകാർക്കുപോലും കഴിയും. മേധാവിത്വസ്വഭാവം മാത്രമാണ് സംഘിനെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. കേരളത്തിൽ ഇത്രയും പറ്റുമെങ്കിൽ മേധാവിത്വമുള്ളിടത്ത് എന്താവുമ
തിരുവനന്തപുരം: മാതൃഭൂമി ന്യൂസ് ചാനൽ അവതാരകൻ വേണുവിനെതിരായ പ്രതിഷേധങ്ങളിൽ മാദ്ധ്യമപ്രവർത്തകർക്കു സമ്മിശ്ര പ്രതികരണം. വേണുവിനു പിന്തുണ അറിയിച്ചും എതിർപ്പറിയിച്ചും വിവിധ ചാനലുകളിലെ പ്രവർത്തകർ രംഗത്തെത്തി.
ആസൂത്രിത കുറ്റകൃത്യം നടത്താൻ ശേഷിയുള്ള ഇന്ത്യൻ രാഷ്ട്രീയ സംവിധാനമാണു സംഘപരിവാറെന്നും സിന്ധു സൂര്യകുമാർ നേരിട്ടതു പോലെ വേണുവും സംഘടിത ആക്രമണത്തിന് ഇരയാകുന്നുവെന്നും സഹപ്രവർത്തകർ പറയുന്നു.
കേട്ടതും കേൾക്കാത്തതുമായ രാജ്യങ്ങളിൽനിന്നുപോലും നൊടിയിടയിൽ വെളിവില്ലാത്ത വെട്ടുക്കിളികളെ ഉയിരുമുണർവും കൊടുത്ത് പറത്താനുള്ള കോപ്പ് അവർക്കുണ്ടെന്നു മാതൃഭൂമി ന്യൂസിലെ ഹർഷൻ ഫേസ്‌ബുക്കിൽ കുറിച്ചു. ലഖ്‌നൗവിൽനിന്നും നാഗ്പൂരിൽനിന്നും മാത്രമല്ല മൊസാമ്പിക്കിൽനിന്നും സൗദിയിൽനിന്നും ബഹാമാസിൽനിന്നുമൊക്കെ ഫോണിലൂടെ അധോമാറും ശിരോമാറും നടത്താൻ ആളെ നിരത്താൻ കൊച്ചുകേരളത്തിലെ കവാത്തുകാർക്കുപോലും കഴിയും.
മേധാവിത്വസ്വഭാവം മാത്രമാണ് സംഘിനെന്ന് കരുതുന്നത് വിഡ്ഢിത്തമാണ്. കേരളത്തിൽ ഇത്രയും പറ്റുമെങ്കിൽ മേധാവിത്വമുള്ളിടത്ത് എന്താവുമെന്നൂഹിക്കാം. ദേശസ്‌നേഹത്തിന്റെ കുത്തകവ്യാപാരികളായി നടിക്കുന്നവർ ഫാഷിസത്തിന്റെ മൊത്തവ്യാപാരികൾ തന്നെയാണെന്നും ഹർഷൻ കുറിച്ചു.
അസഹിഷ്ണുത എന്താണെന്ന് ന്യൂസ് ഡസ്‌കുകൾ ശരിക്കുമറിഞ്ഞുതുടങ്ങിയിട്ട് രണ്ടുവർഷമേ ആകുന്നുള്ളൂവെന്നും ഹർഷൻ പറയുന്നു.
സിന്ധു സൂര്യകുമാർ നേരിട്ട പോലുള്ള സംഘടിത ആക്രമണത്തിന് വേണുവും ഇരയായിക്കൊണ്ടിരിക്കുകയാണെന്നു മീഡിയ വണിലെ ഇ സനീഷ് പറയുന്നു. എപ്പോഴും സജ്ജരായി നമുക്കിടയിൽ തന്നെ കഴിയുന്ന ആ വെട്ടുക്കിളിക്കൂട്ടം വേണുവിനെതിരെയും ഫോൺവിളിയാക്രമണം തുടങ്ങിയിരിക്കുന്നു. സംഘപരിവാര രാഷ്ട്രീയത്തിന് രാജ്യത്ത് അധികാരം കിട്ടിയ ശേഷം കേരളത്തിൽ അവർ നടത്തുന്ന രാഷ്ട്രീയ പ്രവർത്തനശൈലി നിരീക്ഷിച്ച് കൊണ്ടിരിക്കുന്നവർക്ക് അത്ഭുതമുണ്ടാകുുന്ന ഒന്നല്ല ഇത്.
ആശയസംവാദത്തിന്റെ വഴി അറിയുന്നവരല്ല സംഘൂസ്. വിമർശിക്കുന്നവരെ സംഘടിതമായ ആക്രമണത്തിലൂടെ മാനസികമായി തകർക്കുക എന്നതാണ് ആ രാഷ്ട്രീയപക്ഷത്തിന്റെ ലൈനെന്നും സനീഷ് കുറിച്ചു.
സംഘപരിവാരികൾക്ക് ഇഷ്ടമല്ലാത്ത രാഷ്ട്രീയനിലപാടുകൾ സ്വീകരിക്കുന്ന പല മാദ്ധ്യമപ്രവർത്തകരും ഇത്തരം ഫോൺ വിളി , മെസേജ് ആക്രമണങ്ങൾക്ക് വിധേയരാകുന്നുണ്ട്. ചിലർ അതിനെ തള്ളിക്കളയുന്നു, ചിലർ തിരിച്ച് തെറി വിളിച്ച് ഓടിക്കുന്നു. പക്ഷെ ഈ രണ്ട് മാർഗങ്ങളും മേൽ സൂചിപ്പിച്ച സംഭവങ്ങൾ പോലത്തെയുള്ളവ നടക്കുമ്പോൾ പോസിബിൾ അല്ല. ഒരു നിമിഷം ഒഴിവില്ലാതെയാണ് കയ്യിലെയും ഓഫീസിലെയും ഫോണുകൾ ശബ്ദിച്ച് കൊണ്ടിരിക്കുക. സഹികെടും. വെട്ടുക്കിളിക്കൂട്ടങ്ങളാണവർ.
കേരളത്തിലെ രാഷ്ട്രീയപാർട്ടികളും , ഭരണാധികാരികളും എക്കാലത്തും അതിനിശിതമായ തോതിൽ മാദ്ധ്യമങ്ങളാൽ വിമർശിക്കപ്പെട്ടിട്ടുണ്ട്.നമ്മുടെ മാദ്ധ്യമപ്രവർത്തന ചരിത്രം തന്നെയും അത്തരം വിമർശങ്ങളുടെ കൂടെയുമാണ്. അന്നൊന്നും ഇങ്ങനെ സംഘടിതമായി വിമർശകരെ സ്തംഭിപ്പിച്ച് കളയുന്ന നില അവരാരും സ്വീകരിച്ചിട്ടേയില്ല. നമ്മൾ ഇത് വരെ കണ്ട് പരിചയിച്ചിട്ടില്ലാത്ത മറ്റൊരു രാഷ്ട്രീയപക്ഷം വേരൂന്നാൻ ശ്രമിക്കുന്നതിന്റെ അപകടകരമായ പല സൂചനകളിലൊന്നായി ഇതിനെ മനസ്സിലാക്കുന്നവർക്കൊപ്പമാണ് ഞാൻ.
ആ കമ്പനിയുടെ കളികൾ നമ്മൾ കാണാനിരിക്കുന്നതേയുള്ളൂ എന്നറിയാം. നിർഭയമായ അഭിപ്രായപ്രകടനത്തിന് നാട്ടിൽ ഇടം വേണമെന്ന് വിചാരിക്കുന്ന ഒരാളെന്ന നിലയ്ക്ക് ഞാൻ ആ കളികളെ ഭയക്കുന്നുണ്ട്. അതിനാൽ ഞാൻ വേണുവിനൊപ്പം നിൽക്കുന്നുവെന്നും സനീഷ് കുറിച്ചു.
അതേസമയം, വേണു ചെയ്തതു പരമ ചെറ്റത്തരമെന്നാണു ജനം ടിവി എക്‌സിക്യൂട്ടീവ് എഡിറ്റർ രാജേഷ് പിള്ള പറയുന്നത്. സഭ്യമായ ഭാഷയിൽ വിവരക്കേടെന്നും ഹൃദയത്തിൽ തൊടുന്ന നാടൻ ഭാഷയിൽ പരമ ചെറ്റത്തരമെന്നും വിശേഷിപ്പിക്കാവുന്ന ഒരു പ്രകടനമാണ് വേണു കാഴ്ചവച്ചത്. ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും അകത്തു പോകാൻ വേണ്ട സകല വകുപ്പുകളും ഉള്ള പ്രകടനം. പാക്കിസ്ഥാൻ മാത്രം ഉന്നയിക്കുന്ന, ലോകരാഷ്ട്രങ്ങൾക്കിടയിൽ അവരുടെ സുഹൃത്തുക്കൾ പോലും ഏറ്റു പിടിക്കാത്ത കാര്യങ്ങൾ അവിടുത്തെ മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് ചോദ്യമായിട്ടല്ല മറിച്ച്, വാദമുഖമായി തന്നെ ഒരു മാദ്ധ്യമപ്രവർത്തകൻ അവതരിപ്പിക്കുമ്പോൾ അത് നൽകുന്ന ആപത് സൂചനകൾ വലുതാണെന്നും രാജേഷ് പിള്ള പറയുന്നു.