- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാഗ്യലക്ഷ്മിയെ ചർച്ചയ്ക്ക് കിട്ടാൻ ചാനൽ പ്രവർത്തകർ തമ്മിലടിച്ചു; മാതൃഭൂമിയിൽ നിന്നിറങ്ങി റിപ്പോർട്ടറിലേക്ക് പോയ ഡബ്ബിങ് താരത്തെ ഏഷ്യാനെറ്റ് സംഘം കടത്തിക്കൊണ്ടു പോയി: റിപ്പോർട്ടർ ക്യാമറാമാനും ഏഷ്യാനെറ്റ് റിപ്പോർട്ടറുമായി വാക്കേറ്റവും ഉന്തും തള്ളും
കൊട്ടാരക്കര: ഇന്നലത്തെ ദിവസം മാത്രം സൂപ്പർ സ്റ്റാറായിരുന്ന ഭാഗ്യലക്ഷ്മിയെ അന്തിചർച്ചയിൽ പങ്കെടുപ്പിക്കാൻ വേണ്ടി ചാനൽ പ്രവർത്തകർ തമ്മിലടിച്ചു. മാതൃഭൂമി ന്യൂസിന്റെ ഓഫീസിൽ നിന്നിറങ്ങി റിപ്പോർട്ടർ ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കാൻ പോയ ഭാഗ്യലക്ഷ്മിയെ വഴിയിൽ വാഹനം തടഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ് സംഘം കടത്തിക്കൊണ്ടു പോയി. ഇന്നലെ രാത്രി 7.45 ന് എം.സി റോഡിൽ കൊട്ടാരക്കരയിലെ മാതൃഭൂമി ചാനൽ ഓഫീസിന് മുന്നിലായിരുന്നു സംഭവം. മൂന്നു ചാനലുകൾക്കാണ് അന്തിചർച്ചയ്ക്ക് ഭാഗ്യലക്ഷ്മി സമയം നൽകിയിരുന്നത്. മാതൃഭൂമി, റിപ്പോർട്ടർ, ഏഷ്യാനെറ്റ് എന്ന ക്രമത്തിൽ ചെല്ലാമെന്നും താരം ഏറ്റു. യാത്രയിൽ ആയതിനാൽ കൊട്ടാരക്കര വച്ച് കാണാമെന്നാണ് അറിയിച്ചിരുന്നത്. റിപ്പോർട്ടർ ചാനലിന് കൊട്ടാരക്കര ഓഫീസ് ഇല്ലാത്തതിനാൽ തിരുവനന്തപുരത്തുനിന്നു ഡിഎസ്എൻജി എത്തിച്ച് ഇവിടെ അടുത്തു തന്നെ താൽകാലിക സ്റ്റുഡിയോയും ഒരുക്കി. മാതൃഭൂമിയിലെ ചർച്ച കഴിഞ്ഞ് ഇറങ്ങുന്ന ഭാഗ്യലക്ഷ്മിയെ തങ്ങളുടെ താൽകാലിക സ്റ്റുഡിയോയിലേക്ക് കൊണ്ടുപോകാൻ ക്യാമറാമാൻ ശ്രീലാൽ, കൊല്ലം റിപ്പോർ
കൊട്ടാരക്കര: ഇന്നലത്തെ ദിവസം മാത്രം സൂപ്പർ സ്റ്റാറായിരുന്ന ഭാഗ്യലക്ഷ്മിയെ അന്തിചർച്ചയിൽ പങ്കെടുപ്പിക്കാൻ വേണ്ടി ചാനൽ പ്രവർത്തകർ തമ്മിലടിച്ചു. മാതൃഭൂമി ന്യൂസിന്റെ ഓഫീസിൽ നിന്നിറങ്ങി റിപ്പോർട്ടർ ചാനലിന്റെ ചർച്ചയിൽ പങ്കെടുക്കാൻ പോയ ഭാഗ്യലക്ഷ്മിയെ വഴിയിൽ വാഹനം തടഞ്ഞ് ഏഷ്യാനെറ്റ് ന്യൂസ് സംഘം കടത്തിക്കൊണ്ടു പോയി.
ഇന്നലെ രാത്രി 7.45 ന് എം.സി റോഡിൽ കൊട്ടാരക്കരയിലെ മാതൃഭൂമി ചാനൽ ഓഫീസിന് മുന്നിലായിരുന്നു സംഭവം. മൂന്നു ചാനലുകൾക്കാണ് അന്തിചർച്ചയ്ക്ക് ഭാഗ്യലക്ഷ്മി സമയം നൽകിയിരുന്നത്. മാതൃഭൂമി, റിപ്പോർട്ടർ, ഏഷ്യാനെറ്റ് എന്ന ക്രമത്തിൽ ചെല്ലാമെന്നും താരം ഏറ്റു. യാത്രയിൽ ആയതിനാൽ കൊട്ടാരക്കര വച്ച് കാണാമെന്നാണ് അറിയിച്ചിരുന്നത്. റിപ്പോർട്ടർ ചാനലിന് കൊട്ടാരക്കര ഓഫീസ് ഇല്ലാത്തതിനാൽ തിരുവനന്തപുരത്തുനിന്നു ഡിഎസ്എൻജി എത്തിച്ച് ഇവിടെ അടുത്തു തന്നെ താൽകാലിക സ്റ്റുഡിയോയും ഒരുക്കി.
മാതൃഭൂമിയിലെ ചർച്ച കഴിഞ്ഞ് ഇറങ്ങുന്ന ഭാഗ്യലക്ഷ്മിയെ തങ്ങളുടെ താൽകാലിക സ്റ്റുഡിയോയിലേക്ക് കൊണ്ടുപോകാൻ ക്യാമറാമാൻ ശ്രീലാൽ, കൊല്ലം റിപ്പോർട്ടർ ഷെമീർ എന്നിവർ പുറത്തു കാത്തുനിന്നിരുന്നു. എന്നാൽ, പുറത്തിറങ്ങി സ്വന്തം വാഹനത്തിലേക്ക് കയറിയ ഭാഗ്യലക്ഷ്മിയുടെ വാഹനം അവിടെയെത്തിയ ഏഷ്യാനെറ്റ് സംഘം തടഞ്ഞ്് തങ്ങളോടൊപ്പം വരണമെന്ന് ആവശ്യപ്പെട്ടു. 8.15 മുതൽ 8.45വരെ താൻ റിപ്പോർട്ടറിന് സമയം നൽകിയിരിക്കുകയാണെന്നും അതു കഴിഞ്ഞ വരാമെന്നും ഭാഗ്യലക്ഷ്മി അറിയിച്ചു.
ഏഷ്യാനെറ്റ് റിപ്പോർട്ടർ ഒരു വിധ വിട്ടുവീഴ്ചയ്ക്കും തയാറായിരുന്നില്ല. താൻ നികേഷിന് വാക്കു കൊടുത്തതാണെന്നും ആ സമയത്ത് അവിടെ ചെല്ലണമെന്നും ഭാഗ്യലക്ഷ്മി നിർബന്ധം പിടിച്ചു. ഏഷ്യാനെറ്റ് സംഘം വഴങ്ങിയില്ല. ഇതിനിടെയാണ് റിപ്പോർട്ടർ ക്യാമറാമാൻ ശ്രീലാലും മുജീബുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്.
ഒടുക്കം ഏഷ്യാനെറ്റ് സംഘം ഭാഗ്യലക്ഷ്മിയുമായി പോയി. 8.45 നാണ് ഏഷ്യാനെറ്റിന്റെ പരിപാടി അവസാനിച്ചത്. അതിന് ശേഷം ഭാഗ്യലക്ഷ്മി റിപ്പോർട്ടർ ചർച്ചയിലും പങ്കെടുത്തു. ചാനലുകാരുടെ തമ്മിലടിക്ക് നാട്ടുകാരും സാക്ഷികളായി. വടക്കാഞ്ചേരിയിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത സംഭവത്തിന്റെ ചർച്ചയ്ക്ക് വേണ്ടിയാണ് ഭാഗ്യലക്ഷ്മിയെ ചാനലുകൾ ക്ഷണിച്ചത്.