- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു രാത്രികൊണ്ട് പാസിനായി അപേക്ഷിച്ചത് നാൽപ്പതിനായിരം പേർ; എല്ലാവർക്കും പാസ് നൽകില്ല; യാത്ര അനുമതി ഇവർക്ക് മാത്രം
തിരുവനനന്തപുരം: പൊലീസ് യാത്രാ പാസിനായി വൻ തിരക്ക്. ഒരു രാത്രി കൊണ്ട് അപേക്ഷിച്ചത് 40,000ത്തിലധികം പേരാണ്. അപേക്ഷകരിൽ ഭൂരിഭാഗവും അനാവശ്യയാത്രക്കാരാണെന്നും ഒഴിവാക്കാനാവാത്ത യാത്രയ്ക്ക് മാത്രമെ പാസുള്ളുവെന്നും പൊലീസ് പറഞ്ഞു.
രാത്രിയോടെയാണ് പാസിന് അപേക്ഷിക്കാനുള്ള സംവിധാനം റെഡിയായത്. 40,000ത്തേളാണ് ഇന്ന് രാവിലെ വരെ അപേക്ഷനൽകിയത്. പാസിനായുള്ള തിരക്ക് ഏറിയപ്പോൾ സൈറ്റ് ഹാങ് ആകുകയും ചെയ്തിരുന്നു.
ഒഴിവാക്കാനാവാത്ത യാത്രയുള്ളവർക്ക് മാത്രമാണ് യാത്രയ്ക്കുള്ള അനുമതി നൽകുക. നിർമ്മാണമേഖലയിലെ ആളുകളെ ജോലിക്ക് എത്തിക്കേണ്ടത് ഉടമ പ്രത്യേക വാഹനത്തിലാണെന്നും പൊലീസ് പറയുന്നു. ദിവസവേതനക്കാർക്കും വീട്ടുജോലിക്കാർക്കും പാസ് അനുവദിക്കും.
അപേക്ഷിക്കുന്ന എല്ലാവർക്കും പാസ് നൽകാനാവില്ലെന്നും നാളെ മുതൽ കൂടുതൽ പൊലീസിനെ വിന്യസിക്കുമെന്നും ഡിജിപി ലോക്നാഥ് ബഹ്റ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ