ഹൂസ്റ്റൺ: അന്താരാഷ്ട്ര തലത്തിൽ പ്രശസ്തിയാർജിച്ച പ്രമുഖ ജൂവലറി ഗ്രൂപ്പായ ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറും ഹൂസ്റ്റണിലെ ഹിൽക്രോഫ്റ്റിൽ പ്രവർത്തനം ആരംഭിച്ചു. നവംബർ 19ന് ഷുഗർലാൻഡ് മേയർ ജോ ആർ. സിമ്മർമാൻ ഷോറൂം ഉദ്ഘാടനം ചെയ്തു.

ജോയ്ആലുക്കാസിന്റെ യുഎസ്എയിലെ തുടക്കം തന്റെ സ്വപ്നസാക്ഷാത്കാരമാണെന്ന് ചെയർമാനും എംഡിയുമായ ജോയ് ആലുക്കാസ് പറഞ്ഞു. ജോയ്ആലുക്കാസ് ബ്രാൻഡിന് ഹൂസ്റ്റണിൽ ലഭിച്ച സ്വീകാര്യതയിലും പിന്തുണയിലും തനിക്ക് അതിയായ സന്തോഷമുണ്ട്. സ്വർണാഭരണങ്ങളെക്കുറിച്ചുള്ള എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്ന വിധത്തിൽ ഒരു മില്ല്യണിലധികം ആഭരണ ശേഖരവും ലോകത്തിലെ എല്ലാ കോണിൽ നിന്നുള്ള ഡിസൈനുകളും ഷോറൂമിൽ ഒരുക്കിയിട്ടുണ്ട്. അടുത്തുതന്നെ ന്യൂജേഴ്‌സിയിലെ എഡിസൺ, ഷിക്കാഗോയിലെ വെസ്റ്റ് ഡെവൺ അവന്യൂ എന്നിവിടങ്ങളിലും ഷോറൂമുകൾ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതൽ കളക്ഷനുകളും മികച്ച വിലയും ഉയർന്ന നിലവാരമുള്ള ഉപഭോക്തൃ സേവനവും ഷോറൂമിൽ ലഭ്യമാക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ജോൺ പോൾ പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപയോക്താക്കൾക്കായി വിവിധ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തുടനീളം 11 രാജ്യങ്ങളിലായി 120 ലധികം ഷോറും ശൃംഖലകളാണ് ജോയ്ആലുക്കാസ് ജ്വവലറിക്കുള്ളത്. അമേരിക്ക, യുകെ, സിംഗപ്പൂർ, യുഎഇ, മലേഷ്യ, സൗദി അറേബ്യ, ബഹറിൻ, കുവൈത്ത്, ഖത്തർ, ഒമാൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ ഷോറൂമുകളുണ്ട്. രണ്ടു രാജ്യങ്ങളിൽ കൂടി ഉടൻ പുതിയ ഷോറൂമുകൾ ആരംഭിക്കും. ലോകത്തെമ്പാടും 10 മില്ല്യൺ ഉപഭോക്താക്കളുള്ള ഗ്രൂപ്പിന്റെ ഷോറൂമുകളിൽ വിവിധ ആഭരണ വിഭാഗങ്ങളിലായി പത്തു ലക്ഷത്തിലധികം ഡിസൈനുകളുടെ ശേഖരമാണുള്ളത്.

ഗോൾഡ്, ഡയമണ്ട്, പ്രഷ്യസ് സ്റ്റോൺസ്, പ്ലാറ്റിനം, പേൾ വിഭാഗങ്ങളിലായി പത്തു ലക്ഷത്തിലധികം വിസ്മയിപ്പിക്കുന്ന കളക്ഷനുകളും മോഡലുകളുമാണ് ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്.