പ്രണയിച്ച പെണ്ണിനെ വിവാഹംകഴിച്ചതിനു ദുരഭിമാനത്തിന്റെ രക്തസാക്ഷിയായ കെവിൻ എന്ന യുവാവു മർദ്ദനമേറ്റ് മരിക്കുമ്പോൾ തൃശ്ശൂരിൽ മൂന്നോറോളം സാഹിത്യ കലാ സാംസ്‌കാരിക പ്രവർത്തകരോട് പൊലീസ് മന്ത്രി കേരളത്തിനു മാത്രമായി ഒരു പ്രാർത്ഥനാ ഗാനം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

പ്രണയത്തെക്കുറിച്ചും വിപ്ലവത്തെക്കുറിച്ചും ജാതിരഹിത വിവാഹങ്ങളെയുംപറ്റി കാവ്യങ്ങൾ രചിക്കുന്ന സാഹിത്യകാരന്മാർ അപ്പോൾ തന്നെ പേനയെടുത്തു പ്രാർത്ഥനാഗാനരചന തുടങ്ങി. അതുകൊണ്ടാണു കെവിന്റെ കൊലപാതകത്തെപ്പറ്റിയും പൊലീസിന്റെ അനാസ്ഥയെക്കുറിച്ചും
ഈ സാംസ്‌കാരിക നായകന്മാർക്ക്പ്രതികരിക്കാൻ ഇപ്പോഴുംപറ്റാത്തത്-( പ്രതികരിച്ചാൽ വിവരമറിയും എന്നത് മറ്റൊരു കാര്യം)ഭാഗ്യം ഞാൻ ആ മുന്നൂറിൽപ്പെടില്ല അതിനാൽ ഞാൻ എന്റെ പ്രതിഷേധം നിങ്ങളുമായി പങ്കിടുകയാണു നമുക്ക് പ്രാർത്ഥനാഗാനം വേണം പക്ഷെ ആരോടാണുനാം പ്രാർത്ഥിക്കേണ്ടത്?