സൂപ്പർതാരങ്ങളുടെ പ്രായം സംബന്ധിച്ചുള്ള ചർച്ചകൾ മലയാള സിനിമാ ലോകത്ത് സജീവമാണ്. ഇതിനെ ചൊല്ലി ഫാൻസുകാർ തമ്മിൽ വാക് പോരാട്ടങ്ങളും ഉണ്ടാവാറുണ്ട്. ഇതിന്റെ അവസാന ഉദാഹരണമായിരുന്നു മോഹൻലാലിനെ വിനീത് ശ്രീനിവാസൻ അങ്കിൾ എന്നു വിശേഷിപ്പിച്ചത്. ഇതിനെ ചൊല്ലി ആരാധകരുണ്ടാക്കിയ പുകിൽ കുറച്ചൊന്നുമല്ല. എന്നാലിതാ.. മെഗാ സ്റ്റാർ മമ്മൂട്ടി അപ്പോൾ അഭിനയിക്കുന്നത് 'അങ്കിൾ' എന്ന ചിത്രത്തിലാണ്.

മമ്മൂട്ടി ശരിക്കും അങ്കിളായി എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട് ആരംഭിച്ചു. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ചിത്രത്തിന്റെ പണിപ്പുരയിലേക്ക് പോവുകയാണെന്ന ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റും സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

'ഇനി കുറച്ചു ദിവസം എഫ് ബിയിൽ നിന്നും അവധിയെടുക്കാനും ജോലിയെടുത്ത് ജീവിക്കാനും തീരുമാനിച്ചു എന്നാണ് ജോയ് മാത്യു ഫെയസ്ബുക്കിൽ കുറിച്ചത്.

സിനിമയുടെ ചിത്രീകരണം ആരംഭിച്ച കാര്യവും ജോയ് മാത്യു തന്നെയാണ് ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചത്. നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ഇനി കുറച്ചു ദിവസം എഫ് ബിയിൽ നിന്നും അവധിയെടുക്കാനും ജോലിയെടുത്ത് ജീവിക്കാനും തീരുമാനിച്ചു-അങ്ങിനെ ഗിരീഷ് ദാമോദറിന്ന് വേണ്ടി അങ്കിൾ എന്ന പേരിൽ ഒരു സിനിമാക്കഥ ഉണ്ടാക്കി-മമ്മുട്ടി അഭിനയിക്കാമെന്നും സമ്മതിച്ചു അപ്പോൾ സിനിമ തുടങ്ങിനിങ്ങളുടെ പ്രാർത്ഥനയും സഹകരണവും ഉണ്ടാവണം.