- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അന്ന് ആത്മഹത്യ ചെയ്തിരുന്നെങ്കിലോ? എവിടെ ചെന്നാലും തിരിച്ചറിയുന്ന പുതിയ ജീവിതം ആഘോഷമാക്കി ജോയ് മാത്യു
എഴുത്തുകാരൻ, നടൻ, സംവിധായകൻ, സാംസ്‌കാരിക പ്രവർത്തകൻ എല്ലാത്തിനുമുപരി ഒരു എക്‌സ് ഗൾഫ് റിട്ടേൺ ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ജോയ് മാത്യുവിന്. എന്നാൽ അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതി സ്വപ്നം കണ്ട ഒരു തീവ്ര വിപ്ലവകാരി കൂടി ജോയ് മാത്യുവിന്റെ ഉള്ളിൽ ഉണ്ടായിരുന്നു. ജോൺ എബ്രഹാമാന്റെ അമ്മയേ അറിയാൻ എന്ന ചിത്രത്ത
എഴുത്തുകാരൻ, നടൻ, സംവിധായകൻ, സാംസ്‌കാരിക പ്രവർത്തകൻ എല്ലാത്തിനുമുപരി ഒരു എക്‌സ് ഗൾഫ് റിട്ടേൺ ഇങ്ങനെ വിശേഷണങ്ങൾ ഏറെയാണ് ജോയ് മാത്യുവിന്. എന്നാൽ അപരന്റെ ശബ്ദം സംഗീതം പോലെ ആസ്വദിക്കുന്ന ഒരു സാമൂഹിക വ്യവസ്ഥിതി സ്വപ്നം കണ്ട ഒരു തീവ്ര വിപ്ലവകാരി കൂടി ജോയ് മാത്യുവിന്റെ ഉള്ളിൽ ഉണ്ടായിരുന്നു.
ജോൺ എബ്രഹാമാന്റെ അമ്മയേ അറിയാൻ എന്ന ചിത്രത്തിൽ നായകനായാണ് ജോയ് മാത്യു ചലച്ചിത്ര രംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. അതിനു മുമ്പ് പുസ്തക പ്രസാദകനായി ജീവിതം തുടങ്ങി നകസലൈറ്റ് ആയി ജീവിതം ആഘോഷിച്ച് ലക്ഷങ്ങളുടെ കടവുമായി ആത്മഹത്യ ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ട പ്രക്ഷുബ്ദ യൗവ്വനത്തെ കൈപിടിച്ചുയർത്തിയത് ദുബൈ ആയിരുന്നു. ജീവിതം അവസാനിപ്പിച്ചാൽ രാവും പകലും പൂക്കളും സുന്ദരികളായ സ്ത്രീകളുനമെല്ലാം നഷ്ടപ്പെടുമെന്നു തോന്നിയപ്പോഴാണ് അത് വേണ്ടെന്നു വച്ചത്. അത് ഒരിക്കലും ഒരു തെറ്റായ തീരുമാനമായില്ല എന്ന് പിന്നീടങ്ങോട്ടുള്ള ജീവിതം അദ്ദേഹത്തിനു തന്നെ മനസ്സിലാക്കിക്കൊടുക്കുകയായിരുന്നു.
അവനവനിസത്തിന്റെ വർത്തമാനകാലത്ത് തന്റെ വിപ്ലവ സ്വപ്‌നങ്ങൾക്ക് പ്രസക്തിയില്ലെന്ന് പിന്നീട് അദ്ദേഹം തിരിച്ചറിഞ്ഞു. ഷട്ടർ എന്ന ചിത്രത്തിലൂടെ സംവിധായകന്റെ തൊപ്പിയും അദ്ദേഹം സ്വന്തമാക്കി. മുപ്പതിൽ കൂടുതൽ ചിത്രങ്ങളിൽ ഇപ്പോൽ തന്നെ ജോയ്മാത്യു ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു കഴിഞ്ഞു. സംവിധായകന്റെ കുപ്പായത്തേക്കാൾ ഒരു പക്ഷേ പ്രേക്ഷകർ സ്‌നേഹിച്ചത് ജോയ് മാത്യു എന്ന നടനെയായിരുന്നു. ഒരു നടൻ എന്ന നിലയിൽ അഭിനയത്തിന്റെ സ്ഥൂലവും സൂക്ഷ്മവുമായ തലങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നതും അതിനാൽ തന്നെയാവും. വലിപ്പ ചെറുപ്പങ്ങൾ കാര്യമാക്കാതെ കിട്ടുന്ന റോളുകളിലൂടെയെല്ലാം മലയാള സിനിമയിൽ തന്റെ സാന്നിധ്യം അടയാളപ്പെടുത്തി തുടങ്ങി. ശൃംഗാരവേലൻ, ഇടുക്കുഗോൾഡ്, മങ്കിപ്പെൻ, 1983, നടൻ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളൊക്കെ ശ്രദ്ധിക്കപ്പെട്ടു.
തുടർന്ന് അമൃത ടി.വി.യിൽ മിഡിൽ ഈസ്റ്റ് ചീഫ് ആയും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. എന്നാൽ എം.എഫ്. ഹുസൈനെക്കുറിച്ച് ഒരു സ്‌റ്റോറി ചെയ്തതിനെ തുടർന്ന് ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അവിടെ നിന്നും വിട്ടു പോരുകയായിരുന്നു. സംവിധായകൻ രഞ്ജിത്തുമായി 35 വർഷത്തെ ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് ജോയ് മാത്യു. ഷട്ടറിന്റെ കഥ ഷോർട്ട് ഫിലിമാക്കാൻ വേണ്ടി വൺലൈൻ രഞ്ജിത്തിന് അയച്ചുകൊടുക്കുകയായിരുന്നു.
ഷട്ടർ ഫിലിമാക്കണമെന്ന് ആദ്യം പറഞ്ഞത് രഞ്ജിത്താണ്. ജോയ് മാത്യു മടിച്ചുനിന്നപ്പോൾ താൻ അത് സിനിമയാക്കുമെന്ന് രഞ്ജിത്ത് പറയുകയായിരുന്നു. രഞ്ജിത്തിന്റെ വാക്കുകളാണ് ഷട്ടർ സിനിമയാക്കാൻ പ്രചോദനമായത് എന്നത് ജോയ് മാത്യുവിന്റെ തന്നെ വാക്കുകളാണ്. ഷട്ടർ സിനിമ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറ്റി മറിക്കുകയായിരുന്നു. ഇന്ന് എല്ലാവരാലും തിരിച്ചറിയപ്പെടുന്ന പുതുയ ജീവിതം ആഘോഷമാക്കുകയാണ് ജോയ് മാത്യു.